SKSSF ഇസ്ലാമിക് സെന്ററിന്റെ ചരിതം
കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷത്തെ ചരിത്രത്തിലെ സമസ്തയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ ചുക്കാൻ പിടിച്ച പ്രസ്ഥാനമാണ് SKSSF .വളർന്നു വരുന്ന തലമുറയെ അഹ്ലുസ്സുന്നയോടും നമ്മുടെ സംഘടിത സംവിധാനത്തോടും ചേർത്ത് നിർത്തിയത് SKSSF ന്റെ കർമ്മ രേഖയുടെ അടിസ്ഥാനത്തിലുള്ള പ്രവർത്തനമാണ് .
SKSSF ന്റെ പിറവിക്ക് ശേഷം ഓഫീസായി പ്രവർത്തിച്ചത് കോഴിക്കോട്ടെ മുഗൾ ടൂറിസ്റ്റ്ഹോമാണ് ,ഒരു വർഷത്തോളം അവിടെയായിരുന്നു പ്രവർത്തനം ,പിന്നീട് നേതാക്കളുടെ ഇടപെടലിലൂടെ ഫ്രാൻസിസ് റോഡിലെ സമസ്തയുടെ ആസ്ഥാനത്തേക്കും ഓഫീസ് പ്രവർത്തനം മാറ്റപ്പെട്ടിട്ടുണ്ട് .
പ്രവർത്തന രംഗത്ത് സാമ്പത്തികമായി വലിയ പ്രയാസം അനുഭവിക്കുന്ന സാഹചര്യത്തിലാണ് ശൈഖുനാ ശംസുൽ ഉലമ സ്വന്തം ഒരു ആസ്ഥാനത്തെ കുറിച്ചുള്ള ചർച്ചക്ക് തുടക്കം കുറിക്കുന്നത് ,
സ്വന്തമായ ഒരു ഓഫീസ് സ്വപനം കാണാൻ പോലും കഴിയാത്തത്ര പ്രയാസവും സാഹചര്യവും അന്നുണ്ടായിരുന്നു എന്നത് എല്ലാവര്ക്കും അറിയാവുന്ന വസ്തുതയാണ് .പത്ത് പൈസയുടെ പോസ്റ്റ് കാർഡ് പോലും വാങ്ങാൻ കഴിയാത്ത അന്ന് കോഴിക്കോട്ട് അങ്ങാടിയിൽ ഒരു ആസ്ഥാനം ആർക്കാണ് സ്വപനം കാണാൻ കഴിയുക .
അന്നത്തെ SKSSF നേതാക്കളെ കാണുമ്പോളൊക്കെ മഹാനായ ശംസുൽ ഉലമ പറയുമെത്രെ ,നിങ്ങൾക്ക് സ്വന്തമായി ഒരു ഓഫീസ് വേണമെന്ന് ,മഹാനവർകളുടെ നിര്ബന്ധമായ ഇടപെടലിലൂടെയാണ് നിരന്തരാമായ ചർച്ചക്ക് വഴിവെച്ചത് .
സാമ്പത്തികമായി ഒരു വഴിയും മുമ്പിലില്ലെന്ന കാര്യം ശൈഖുനയെ അറിയിച്ചപ്പോൾ അതൊന്നും നിങ്ങൾ പേടിക്കണ്ട ,അതെല്ലാം നമുക്ക് വഴിയുണ്ടാക്കാമെന്ന് ശംസുൽ ഉലമ പറയുകയായിരുന്നു .
വിദേശത്തുള്ള നമ്മുടെ സഹപ്രവർത്തകരിലെ പ്രധാനികളെ വിളിച്ചു ചേർക്കാൻ മഹാനായ ശംസുൽ ഉലമ ആവശ്യപ്പെട്ടു .
സമസ്തയുടെ ആസ്ഥാനത്ത് തന്നെ അവരെ വിളിച്ചു ചേർക്കപ്പെട്ടു ,കാളാവ് സൈതലവി മുസ്‌ലിയാർ ,ആദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാർ ,സൈദ് മുഹമ്മദ് ഹാജി അടക്കമുള്ള ആളുകൾ അന്ന് ആ യോഗത്തിൽ പങ്കെടുത്തു .യു എ ഇ മേഖലയിൽ പെട്ടവരാണ് അതിൽ മുഖ്യ പങ്കു വഹിച്ചത് .
ഇപ്പോൾ സുപ്രഭാതം ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലേക്ക് യോഗത്തിൽ പങ്കെടുക്കാൻ ശംസുൽ ഉലമ അവർകൾ വളരെ സാഹസപ്പെട്ടാണ് കയറി വന്നത് .
നമ്മുടെ കുട്ടികൾക്ക് ഒരു ഓഫീസ് വേണം ,അതിന് ആദ്യം സ്ഥലം വാങ്ങണം ,കെട്ടിടമുണ്ടാക്കണം ,അതിന് ആവശ്യമായ കാര്യങ്ങൾ നിങ്ങൾ ചെയ്ത് കൊടുക്കണം എന്ന് അവിടെ കൂടിയവരോട് മഹാനവർകൾ ആവശ്യപ്പെട്ടു .
യൂ എ ഇ നേതാക്കൾ അതേറ്റടുക്കുകയും അതിന്റെ ഭാഗമായി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും അബ്ദുസ്സമദ് പൂക്കോട്ടൂർ സാഹിബും യൂ എ ഇ പര്യടനം നടത്തുകയും ഫണ്ട് സ്വരൂപിക്കുകയും ചെയ്തു . ഏകദേശം ഇരുപത്തിനാല് സെന്റ് സ്ഥലമാണ് ഇസ്ലാമിക് സെന്ററിന് വേണ്ടി UAE പ്രവർത്തകരുടെ മാത്രം സഹായത്തോടെ അന്ന് വാങ്ങിയത് .അതിന്റെ രജിസ്ട്രേഷന് വേണ്ടി മതിയാകുന്നതിലും അപ്പുറം ഫണ്ടുണ്ടായിരുന്നു എന്നതാണ് വാസ്തവം ,മറ്റൊരാളുടെയും ഫണ്ടിന് വേണ്ടി അവിടെ കാത്തു നിന്നിട്ടില്ല ,മസ്ജിദ് നിൽക്കുന്ന സ്ഥലം പിന്നീട് വാങ്ങി അതിനോട് ചേർത്തതാണ് .
UAE ഉൾപ്പെടെയുള്ള നമ്മുടെ വിദേശ സഹോദരങ്ങളുടെ പൂർണ്ണ സഹകരണത്തോടെയാണ് ഓഫീസ് ബിൽഡിങ് നിർമ്മിച്ചത് ,സാമ്പത്തികം മതിയാകാതെ വന്നപ്പോൾ അബുദാബിയിലെ സുന്നി സെന്ററിന് ഒരു ഫ്ലോർ വിറ്റിട്ടാണ് ഫണ്ട് കണ്ടത് .ഇപ്പോളും ആ ഫ്ലോർ അവർക്ക് അവകാശപ്പെട്ടതാണ് .
ചരിത്രത്തിലെ വലിയ നാഴികകല്ലായി മഹത്തായ SKSSF ന്റെ ആസ്ഥാനത്തിന്റെ ഉത്ഘാടനം അതി ഗംഭീരമായി നടക്കുകയും ചെയ്തു .
SKSSF ആസ്ഥാനത്തിന് ആവശ്യമായ സ്ഥലത്തിനും കെട്ടിടത്തിനും ആവശ്യമായ മുഴുവൻ ഫണ്ടും UAE സമസ്ത പ്രതിനിധികളുടെ നേതൃത്വത്തിലും മറ്റു വിദേശ സഹോദരങ്ങളുടെയും സഹായത്തോടെയാണ് നടന്നത്
ഇതെല്ലാം കഴിഞ്ഞതിന് ശേഷം സംഘടനക്ക് മറ്റു പ്രവർത്തനങ്ങളുടെ ഭാഗമായി വന്ന സാമ്പത്തിക ബാധ്യതക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് അന്ന് മന്ത്രിയായ ബഹുമാന്യരായ കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കമുള്ള ആളുകളെ കാണുന്നത് .പല ആളുകളോടും പറഞ്ഞെങ്കിലും ബഹുമാനപ്പെട്ട കുഞ്ഞാലിക്കുട്ടി സാഹിബാണ് പോസറ്റിവായി പ്രതികരിച്ചത് .മലപ്പുറം ഗസ്റ്റ് ഹൗസിൽ അബ്ദുൽ ഹമീദ് ഫൈസി ,ഡോ നാട്ടിക മുഹമ്മദലി ,മുസ്തഫ മാസ്റ്റർ മുണ്ടുപാറ തുടങ്ങിയവർ അദ്ദേഹത്തെ കാണുകയും ശേഷം മറ്റൊരു ദിവസം എറണാംകുളം പോയി അദ്ദേഹം ഓഫർ ചെയ്ത ഒരു ലക്ഷം രൂപ മുസ്തഫ മാസ്റ്റർ മുണ്ടുപാറ കളക്റ്റ് ചെയ്യുകയും ചെയ്തു .
വസ്‌തുത ഇതായിരിക്കെ ഇല്ലാത്ത ചരിത്രമുണ്ടാക്കി ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നത് ശരിയല്ല .
മഹത്തായ നമ്മുടെ ആസ്ഥാനത്തിന് വേണ്ടി നേതൃത്വം നൽകിയവർക്കും സഹായിച്ചവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ..ആമീൻ
റാഫി പെരുമുക്ക്
Post a Comment