അയോധ്യ: ചരിത്രത്തിന്റെ നാൾവഴികൾ

1528 - മുഗൾ സാമ്രാജ്യ സ്ഥാപകൻ ബാബർ ചക്രവർത്തിയുടെ അവധ് (അയോധ്യ) ഗവർണർ മീർബാഖി എ.ഡി 1528ലാണ് ബാബരി മസ്‌ജിദ് നിർമിച്ചത്

1949 - രാമവിഗ്രഹം മസ്‌ജിദിൽ കൊണ്ടുവെച്ചു.
യുപി മുഖ്യമന്ത്രിയോട് വിഗ്രഹം എടുത്തുമാറ്റാൻ നെഹ്റു ആവശ്യപ്പെട്ടു

1950 - കോടതിക്ക് പുറത്തും തർക്കം
1986 - ഹിന്ദു വിശ്വാസികൾക്കായി മസ്‌ജിദ് തുറന്നുകൊടുക്കണമെന്ന് ഫൈസാബാദ് ജില്ലാ കോടതി
1990 - സെപ്‌തംബർ അദ്വാനിയുടെ രഥയാത്രക്ക് തുടക്കം
1990 - ഒക്ടോബർ 30
കർസേവകരും പൊലീസും ഏറ്റുമുട്ടി

1992 - ഡിസംബർ 6
കർസേവകർ ബാബരി മസ്‌ജിദ് തകർത്തു
എൽ.കെ.അദ്വാനി, മുരളിമനോഹർ ജോഷി തുടങ്ങിയവർക്കെതിരെ കേസ്

1992 - ഡിസംബർ 16
അന്വേഷണത്തിന് ലിബർഹാൻ കമ്മീഷൻ
1993 - മസ്ജിദും പരിസരപ്രദേശവും കേന്ദ്രം ഏറ്റെടുത്തു മസ്‌ജിദിന്റെ താഴെ ക്ഷേത്രം ഉണ്ടോയെന്ന് പുരാവസ്തു‌ വകുപ്പിന്റെ പരിശോധന

2003 - പത്താം നൂറ്റാണ്ടിലെ ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെന്ന് പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട്

2016 - രാമക്ഷേത്രത്തിനായി സുപ്രിംകോടതിയിൽ ഹരജി DIA

2019 - കേസ് ഭരണഘടനാ ബെഞ്ചിലേക്ക്

2019 നവംബർ 9 - ബാബരി പള്ളി സ്ഥിതിചെയ്തിടത്ത് ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പുരാവസ്‌തു സർവേ റിപ്പോർട്ടിൽ തെളിയിക്കാനായിട്ടില്ല പള്ളി തകർത്തതും അതിനകത്ത് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചതും നിയമവിരുദ്ധവും ക്രിമിനൽ പ്രവർത്തനവുമാണെന്നും കോടതി ഏക‌കണ്ഠമായി വ്യക്തമാക്കി അന്തിമ വിധി ബാബരി മസ്ജിദ് ഭൂമിയടക്കം ഹിന്ദു വിഭാഗത്തിന്. സുന്നി വഖഫ് ബോർഡിന് മറ്റൊരിടത്ത് 5 ഏക്കർ സ്ഥലം

2024 ജനുവരി 22 - അയോധ്യയിൽ ബാബരി മസ്‌ജിദ് തകർത്ത സ്ഥലത്തെ രാമക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ചു