മജീദ് സ്വലാഹിയും ചുഴലി മൗലവിയും ടി.കെ അഷ്റഫും പലസ്തീൻ പോരാളികൾക്കെതിരെ.. വഹാബിസത്തിന്റെ യഥാർത്ഥ ആശയം കൂടുതൽ പേരിലൂടെ പുറത്തുവരുമ്പോൾ ഫലസ്തീൻ വിരുദ്ധർക്ക് ആയുധമാകുന്നു..
ഖുദ്സ് പള്ളി ഇസ്‌റാഈൽ കൈയടക്കിയാലും ഹമാസിൻ്റെ കൈയിലാകരുതെന്ന് കഴിഞ്ഞ ദിവസം കെ.എൻ.എം (സി.ഡി ടവർ വിഭാഗം) പ്രഭാഷകൻ ചുഴ ലി അബ്ദുല്ല മൗലവി പ്രസംഗിച്ച ത് വിവാദമായിരുന്നു. നേരത്തെ ഈ വിഭാഗത്തിന്റെ തന്നെ സം സ്ഥാന സെക്രട്ടറി മജീദ് സ്വലാ ഹി നടത്തിയ പ്രസംഗവും എഴു ത്തും വിവാദത്തിന് തിരികൊളു ത്തിയിരുന്നു. കഴിഞ്ഞ വർഷം വിദ്യാർഥി വിഭാഗം സമ്മേളനത്തിൽ മജീദ് സ്വലാഹി ഹമാസി നെ എതിർത്തു സംസാരിച്ചതി ൻ്റെ വിഡിയോ തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ത്. പ്രതിരോധ സംഘങ്ങളെന്ന പേരിൽ വരുന്നവർ മുസ്‌ലിം ലോ കത്തിന് വലിയ ഭാരമാണുണ്ടാ ക്കുന്നതെന്ന് പറഞ്ഞ മജീദ് സ്വ ലാഹി, ഫലസ്തീനികളെ ഇസ്‌റാ ഈലിന് മുമ്പിൽ എറിഞ്ഞുകൊ ടുക്കുകയാണെന്ന് കുറ്റപ്പെടു ത്തുകയും ചെയ്തിരുന്നു. ഇതേ നിലപാട് വിചിന്തനം വാരികയി ലും മജീദ്സ്വലാഹി എഴുതി. വി വാദമായപ്പോഴാണ് മുജാഹിദ് നേതൃത്വം നിലപാട് തിരുത്തിയ ത്. മജീദ് സ്വലാഹിയുടെ നില പാടിനെ ഡോ. ഹുസൈൻ മടവൂരും ടി.പി അബ്ദുല്ലക്കോയ മദ നിയും തള്ളിപ്പറഞ്ഞു.
ചുഴലി അബ്ദുല്ല മൗലവിയുടെ പ്രഭാഷണം വിവാദമായപ്പോൾ, പ്രസ്താവനയിലൂടെ ഹമാസ് വിരു ദ്ധ നിലപാട് മറ്റൊരു തരത്തിൽ ആവർത്തിക്കുകയാണ് കേരള ജംഇയ്യതുൽ ഉലമ. ഫലസ്തീൻ വി ഷയത്തെ ശിഈ ഇഖ്വാനി ചി ന്തകളിലേക്ക് ആളെ കൂട്ടാൻ ഉപ യോഗിക്കുന്നതിനെതിരേ പ്രസ്താ വനയിൽ മുന്നറിയിപ്പ് നൽകുന്നു ണ്ട്. ഹമാസാണ് ഇസ്ലാം എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശരി യല്ലെന്നും പറയുന്നു. സംഘടന യുടെ നിലപാടിനൊപ്പം പ്രാസം ഗികർ നിൽക്കണമെന്ന അഭ്യർ ഥന നടത്തുകയാണ് ഇപ്പോൾ മുജാഹിദ് നേതൃത്വം.
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്ത കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
Post a Comment