ഈജിപ്ഷ്യൻ സ്വദേശി മുഹമ്മദ് ഗബ്രിയാലിന്റെ റെക്കോർഡ് മറികടന്ന് ഗിന്നസ് സ്വന്തമാക്കി ജാമിഅ നൂരിയ്യ വിദ്യാർത്ഥി ജസീം ചെറുമുക്ക് ലോക ചരിത്രത്തിലേക്ക്..
അന്താരാഷ്ട്ര അറബിക് ദിനത്തിൽ കേരളത്തിന് പുതുചരിത്രം പിറന്നു
പട്ടിക്കാട് ജാമിഅ നൂരിയ്യ വിദ്യാർത്ഥി ജസീം ചെറുമുക്കിന് വെൾഡ് ഗിന്നസ് റെക്കോർഡ്.
ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ കയ്യെഴുത്ത് കാലിഗ്രാഫി പ്രതി തയ്യാറാക്കിയതിനുള്ള ലോങ്ങ്സ് ഹാൻഡ് റിട്ടൺ ഖുർആൻ കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡാണ് മുഹമ്മദ് ജസീം സ്വന്തമാക്കിയത്. ഈജിപ്ഷ്യൻ സ്വദേശി മുഹമ്മദ് ഗബ്രിയാലിന്റെ പേരിൽ ഉണ്ടായിരുന്ന 700 മീറ്ററെന്ന റെക്കോർഡിനെ മറി കടന്നാണ് ജസീമിന്റെ റെക്കോർഡ് .എല്ലാ പേജുകളും ഓരോന്നായി മടക്കി അടുക്കിയാൽ 75 സെന്റീമീറ്റർ ഉയരവും 34 സെന്റീമീറ്റർ വീതിയും 118.300 കിലോഗ്രാം ഭാരവുമുണ്ട്.ചെറുമുക്ക് മാട്ടുമ്മൽ മൊയ്തീൻ ആസിയ ദമ്പതികളുടെ മകനാണ് ജസീം.
Post a Comment