ഹൈദരാബാദ് ജാമിഅ നിസാമിയ്യ യൂണിവേഴ്സിറ്റിയിൽ നിന്നും പി.ജി കരസ്ഥമാക്കി ആലത്തൂർപടി ദർസ് പൂർവ്വ വിദ്യാർത്ഥികൾ

ഇന്ത്യയിലെ അത്യുന്നത മതകലാലയമായ ഹൈദരാബാദ് നിസാമിയ്യയിൽ നിന്ന് കാമിൽ നിസാമി (പി.ജി) കരസ്ഥമാക്കി ആലത്തൂർപടി ദർസ് വിദ്യാർത്ഥികൾ.
തുടർച്ചയായ മൂന്നുവർഷം പഠനം നടത്തി യു.ജിയും തുടർന്നുള്ള രണ്ടുവർഷംകൊണ്ട് പി.ജിയും തുടർന്നുള്ള രണ്ടുവർഷംകൊണ്ട് പി.എച്ച്.ഡിയും കരസ്ഥമാക്കുന്നതാണ് ഇവിടുത്തെ രീതി. കേരളത്തിൽനിന്ന് ഒട്ടനവധി വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയുടെ യു.ജി നേടിയിട്ടുണ്ടെങ്കിലും പി.ജി നേടിയവർ വിരളമാണ്.
മുഹമ്മദ് ഫവാസ് കാമിൽ നിസാമി, അബ്ദുൽ ബാസിത് കാമിൽ നിസാമി, മുഹമ്മദ് ഇർഷാദ് കാമിൽ നിസാമി, മുഹമ്മദ് ഫായിസ് കാമിൽ നിസാമി, മുഹമ്മദ് അമീൻ കാമിൽ നിസാമി മുഹമ്മദ് ശഹീർ കാമിൽ നിസാമി എന്നിവരാണ് വിജയം കരസ്ഥമാക്കിയത്. ആലത്തൂർ പടി ദർസ് പഠനശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യിയൽ ഉപരിപഠനം നടത്തുന്നവരും മറ്റ് സ്ഥാപനങ്ങളിൽ സേവനം ചെയ്യുന്നവരുമാണ് ഇവർ.