ജൂതൻ കയറി നിരങ്ങിയാലും പലസ്തീനികൾക്ക് ഖുദ്സ് കിട്ടരുത് - മുജാഹിദ് പ്രഭാഷകന്റെ പ്രസ്താവന വിവാദമാകുന്നു.. പ്രസ്താവനയെ ചൊല്ലി മുജാഹിദ് ഗ്രൂപ്പുകളിൽ ചേരിപ്പോര്

ജൂതൻ കയറി നിരങ്ങിയാലും പലസ്തീനികൾക്ക് ഖുദ്സ് കിട്ടരുതെന്നും നാം സ്നേഹിക്കേണ്ടത് അല്ലാഹുവിനെയും റസൂലിനെയും ആണ് ഫലസ്തീനികളെ അല്ല എന്നുമാണ് മുജാഹിദ് പ്രഭാഷകൻ ചുഴലി അബ്ദുല്ല മൗലവിയുടെ വാദം. ഫലസ്തീനികൾക്ക് വേണ്ടി ഇസ്രായേലിനെതിരെ സമരം ചെയ്തവരെയും പ്രഭാഷകൻ കണക്കിന് വിമർശിക്കുന്നുണ്ട്. പ്രസംഗം വിവാദമായതോടെ ഒരു വിഭാഗം മുജാഹിദുകൾ പ്രസ്താവനയുമായി ഞങ്ങൾക്ക് ബന്ധമില്ലെന്ന് നിഷേധക്കുറിപ്പുമായി രംഗത്തുവന്നു. എന്നാൽ മറ്റുള്ള പത്തോളം ഗ്രൂപ്പുകൾ ഇതുവരെ തൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ചുഴലി മൗലവിക്കുവേണ്ടി ഒരു കൂട്ടം മുജാഹിദുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിരോധം തീർക്കുന്നതും കാണാൻ സാധിക്കും. എന്തു നിലപാട് സ്വീകരിക്കണം എന്നറിയാതെ ഉഴലുകയാണ് മറ്റൊരു വിഭാഗം പ്രവർത്തകർ. 
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക