ആദർശ പോരാട്ടത്തിന് മധുരമുള്ള അംഗീകാരം - മസ്കത്ത് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ചെറുശ്ശേരി ഉസ്താദ് സ്മാരക അവാർഡ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്
മസ്കകത്ത റെയ്ഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ഏർപ്പെടുത്തിയ ചെറുശ്ശേരി സൈനുദ്ദീൻ മുസ് ലിയാർ സ്‌മാരക അവാർഡിന് സുപ്രഭാതം മാനേജിങ് ഡയരക്‌ടറും സമസ്‌ത വിദ്യാഭ്യാസ ബോർഡ് അംഗവും എസ്.വൈ.എസ് സംസ്ഥാന വർക്കിങ് സെക്രട്ടറിയുമായ അബ്‌ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അർഹനായി. സംഘടനാ രംഗത്തെ നിസ്തുലവും പ്രശംസാവഹവുമായ സേവന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
പാതിരമണ്ണ മഹല്ല് പള്ളി, കോഴിക്കോട് പുതിയങ്ങാടി മഹല്ല് ജുമാമസ്‌ജിദ് എന്നിവിടങ്ങളിൽ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് കരുവാരകുണ്ട് ദാറുന്നജാത്ത് അറബിക് കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായും പ്രിൻസിപ്പലായും 18 വർഷം ജോലിചെയ്തു. 20 വർഷത്തോളം അമ്പലക്കടവ് മഹല്ല് കമ്മിറ്റി പ്രസിഡന്റ്റ്, കോഴിക്കോട് ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി, സത്യധാര ചീഫ് എഡിറ്റർ കരവാരകുണ്ട് ദാറുന്നജാത് ഇസ്ലാമിക് സെൻ്റർ ട്രഷറർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്നു.
കേരളീയ മതപരിസരത്ത് നവീനവാദികൾക്കെതിരേ അഹ്ലുസ്സുന്നത്തിൽ വൽ ജമാഅത്തിന്റെ ആശയാദർശങ്ങൾ പ്രചരിപ്പിക്കുന്നതിൽമുന്നിൽനിന്നും മുജാഹിദ് പ്രസ്ഥാനങ്ങൾക്കെതിരേ സംവാദവേദികളിൽ നിറഞ്ഞുനിന്നും സജീവമായി പ്രവർത്തിച്ചുവരികയാണ്. സമസ്‌ത കേന്ദ്ര മുശാവറ അംഗമായിരുന്ന പരേതനായ ഒ. മുഹമ്മദ് എന്ന കുട്ടി മുസ്ലിയാർ ആണ് പിതാവ്. സമസ്‌ത സെക്രട്ടറിയും വിദ്യാഭ്യാസ ബോഡ് ജനറൽ സെക്രട്ടറിയുമായിരുന്ന പരേതനായ കെ.ടി മാനു മുസ്ലിയാരുടെ മകൾ സഹ്ലയാണ് ഭാര്യ.
റുവി സുന്നി സെൻ്റർ ഓഫിസിൽ ചേർന്ന യോഗത്തിൽ
അബ്ദുൽ ലത്തീഫ് ഫൈസി സലാല അധ്യക്ഷനായി. ശാകിർ ഫൈസി റുവി ഉദ്ഘാടനം ചെയ്‌തു. ശംസുദ്ദീൻ തങ്ങൾ സോഹാർ പ്രാർഥന നടത്തി.കോഡിനേറ്റർ മുഹമ്മദ് അസ്അദി, കെ.എൻ.എസ് മൗലവി, ശിഹാബ് ഫൈസി, മോയിൻ ഫൈസി വയനാട് സംസാരിച്ചു. ഇമ്പിച്ചി അലി മുസ്ലിയാർ അമ്പലക്കണ്ടി സ്വാഗതവും മുജീബ് ഫൈസി സോഹാർ നന്ദിയും പറഞ്ഞു.
വാർത്ത കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Post a Comment