സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളിൽ ഇസ്ലാമിന് നിരക്കാത്തതും അഹ്ലുസ്സുന്നത്തിന് വിരുദ്ധവുമായ യാതൊ ന്നും ഉണ്ടാവാൻ പാടില്ലെനും, മേലിൽ ആവർത്തിക്കരുതെന്നും സമസ്ത. മുശാവറ തീരുമാനങ്ങൾ വിയിക്കാം
സമസ്ത 100-ാം വാർഷിക ഉദ്ഘാടന സമ്മേള നം 2024 ജനുവരി 28ന് ബംഗളു രുവിൽ നടത്താൻ കോഴിക്കോ ട്ട് ചേർന്ന സമസ്ത കേരള ജംഇ രു യ്യതുൽ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു. ആദർശ വിശുദ്ധിയോടെ ശതാബ്ദി പിന്നി ടുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമായുടെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ കൂടുതൽ വ്യാപിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് ആവിഷ്‌കരി ച്ച് നടപ്പാക്കുന്നത്.
2016ൽ ആലപ്പുഴയിൽ നടന്ന 90-ാം വാർഷിക മഹാസമ്മേളന ത്തിലാണ് സമസ്ത 100-ാം വാർഷി കം 2026ൽ ഫെബ്രുവരിയിൽ നട ത്തുമെന്ന് പ്രഖ്യാപിച്ചത്. രണ്ടു വർഷം നീണ്ടുനിൽക്കുന്ന പരി പാടികളുടെ ഉദ്ഘാടന സമ്മേ ളനമാണ് ജനുവരി 28ന് ബംഗളൂരുവിൽ നടക്കുന്നത്. സ്വാഗത സംഘ രൂപീകരണം അടുത്തയാഴ്ച ബംഗളൂരുവിൽ നടക്കും.
സമസ്ത കേരള ജംഇയ്യതുൽ ഉലമായുടെ ആശയാദർശങ്ങൾ അംഗീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളിൽ ഇസ്ലാമിന് നിരക്കാത്തതും പരി ശുദ്ധ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൻറെ ആശയാദർശ ങ്ങൾക്ക് വിരുദ്ധവുമായ യാതൊ ന്നും ഉണ്ടാവാൻ പാടില്ലാത്തതാ ണെന്നും മേലിൽ ആവർത്തി ക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്ഥാപ നങ്ങൾക്കും ബന്ധപ്പെട്ടവർക്കും നിർദേശം നൽകാനും തീരുമാനിച്ചു. സമസ്തയുടെയും പോഷക സംഘടനകളുടെയും ഔദ്യോഗിക പദവിയിലിരിക്കുന്നവർ ബിദഈ പ്രസ്ഥാനക്കാരുടെ പരിപാടികളിൽ സംബന്ധിച്ചാൽ അവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും യോഗത്തിൽ തീരു മാനമായി.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മു സ്‌ലിയാർ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ലിയാർ, പി പി ഉമർ മുസ്‌ലിയാർ കൊയ്യോട്,
യു.എം അബ്ദുറഹിമാൻ മുസ്‌ലി യാർ, എം.കെ മൊയ്തീൻ കുട്ടി മു സ്‌ലിയാർ കോട്ടുമല, എം.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ നെ ല്ലായ, കെ. ഉമർ ഫൈസി മുക്കം, വി. മുസക്കോയ മുസ്‌ലിയാർ, പി.കെ മുസക്കുട്ടി ഹസ്റത്ത്, കെ. ഹൈദർ ഫൈസി പനങ്ങാ ങ്ങര, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, എം. മൊ യ്തീൻ കുട്ടി ഫൈസി വാക്കോട്, എ.വി അബ്ദുറഹിമാൻ മു സ്‌ലിയാർ, കെ.കെ.പി അബ്ദു ല്ല മുസ്‌ലിയാർ, പി.കെ ഹംസ കുട്ടി മുസ്‌ലിയാർ ആദൃശ്ശേരി, ഐ.ബി ഉസ് മാൻ ഫൈസി, എം.എം അബ്ദുല്ല ഫൈസി എടപ്പാല, എം.പി മുസ്തഫൽ ഫൈസി, ബി.കെ അബ്ദുൽ ഖാ ദിർ മുസ്‌ലിയാർ ബംബ്രോണ, പി.എം അബ്ദുസ്സലാം ബാഖവി വടക്കേകാട്, എം.പി അബ്ദുൽ ഖാദിർ മുസ്‌ലിയാർ പൈങ്കണ്ണി യൂർ, എം.വി ഇസ്മായിൽ മുസ്ലി യാർ, സി.കെ സൈദാലികുട്ടി ഫൈസി കോറാട്, അസ്‌ഗറ ലി ഫൈസി പട്ടിക്കാട്, സി.കെ അബ്ദുറഹിമാൻ ഫൈസി അരി പ്ര, കെ.എം ഉസ്മാൻ ഫൈസി തോടാർ, അബുബക്കർ ദാരിമി ഒളവണ്ണ, പി.വി അബ്ദുൽ സലാം ദാരിമി ആലമ്പാടി ചർച്ചയിൽ പങ്കെടുത്തു.
വാർത്ത കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Join Ours WhatsApp group by click here
Post a Comment