മുജാഹിദിന്റെ ഒരേ പള്ളിയിൽ തന്നെ രണ്ട് ദിവസം പെരുന്നാൾ, രണ്ടും മർക്കസുദ്ദഅ് വ വിഭാഗത്തിന്റേത്, കൗതുക കാഴ്ച ആലപ്പുഴയിൽ
തർക്കം മൂത്തപ്പോൾ
കേരളത്തിൽ ഒരു പള്ളിയിൽ 2 പെരുന്നാൾ.
അതും മുജാഹിദ് സംഘടനയിലെ ഒരു ഗ്രുപ്പിന്റെ രണ്ടു പെരുന്നാൾ..
മർക്കസുദ്ദഅ് വ വിഭാഗമാണ് ഒരൊറ്റ പള്ളി മുറ്റത്ത് രണ്ട് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
അതേ പള്ളിയിൽ തന്നെയാണ് രണ്ടു ദിവസവും പെരുന്നാൾ നിസ്കാരം നടക്കുക എന്ന് ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തൗഹീദിൽ എട്ടു ഗ്രൂപ്പായെങ്കിലും പെരുന്നാളിൽ രണ്ടുദിവസമായതിൽ സമാധാനിക്കാം എന്നാണ് സോഷ്യൽ മീഡിയ കമൻറ്.
പ്രസ്തുത ഗ്രൂപ്പ് വിശദീകരണം നൽകണമെന്ന് മുജാഹിദ് പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിൽ പരസ്യമായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.
കണ്ട കണ്ടനും അടങ്ങോടനും മതം പറയാൻ നിന്നാൽ ഇതായിരിക്കും അവസ്ഥയെന്നാണ് പൊതുജന സംസാരം.
➖➖➖➖➖➖➖➖➖➖➖➖➖➖
Post a Comment