ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാൻ പോയ വിനോദസഞ്ചാരികളെ തേടിപ്പോയ ശാസ്ത്രലോകം ഞെട്ടി.!! ഖുർആൻ പറഞ്ഞത് സത്യമാണെന്ന് ഒരിക്കൽ കൂടി അംഗീകരിച്ച് ലോകം
ടൈറ്റാനിക് കപ്പൽ മുങ്ങിയ അറ്റ്ലാൻറിക് സമുദ്രാന്തർഭാഗത്തേക്ക് ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളെ കൊണ്ടുപോയ ടൈറ്റൻ സബ്മേഴ്‌സബൾ 5 മനുഷ്യരുമായി സമുദ്രാന്തർഭാഗത്ത് കാണാതായിരിക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം ഏതാനും മണിക്കൂറുകൾ ജീവിക്കാനുള്ള ഓക്സിജൻ മാത്രമേ ആ വാഹനത്തിൽ അവശേഷിക്കുന്നുള്ളൂ
ഈ ടൈറ്റൻ സബ്മേഴ്‌സബളിന്റെ ഓപ്പറേറ്റേഴ്സ് ആയ ഓഷ്യൻ ഗേറ്റ് അവകാശപ്പെടുന്നത് 13,123 അടി താഴ്ചയിലേക്ക് അഞ്ച് ആളുകളെയും വഹിച്ചു പോകാൻ ടൈറ്റന് കഴിയും എന്നാണ്.
ഓഷ്യൻ ഗേറ്റ് സ്റ്റോക്ടോൺ റഷ്
ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, ഫ്രഞ്ച് ഡൈവർ പോൾ ഹെൻട്രി, പാക്കിസ്ഥാൻ വ്യവസായി ഷഹ്സാദ് ദാവൂദ് അദ്ദേഹത്തിൻറെ മകൻ സുലൈമാൻ ദാവൂദ് എന്നിവരാണ് ഈ വിനോദ പര്യവേഷണ സംഘത്തിൽ ഉണ്ടായിരുന്നത് എന്ന് ബിബിസി സ്ഥിരീകരിച്ചു.
ലോകം മുഴുവൻ- അമേരിക്കയുടെയും കാനഡയുടെയും ഫ്രാൻസിന്റെയും സബ്മേഴ്‌സബലുകളും ആഴക്കടൽ സംഘങ്ങളും ഈ ടൈറ്റനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്.
ഇത്രയും കാര്യങ്ങൾ പറഞ്ഞപ്പോഴാണ് നമ്മുടെ ജബ്ര യുക്തിവാദികളുടെ വിവരക്കേടിന് അറ്റ്ലാൻറിക് സമുദ്രത്തിനേക്കാളും ആഴം ഉണ്ടല്ലോ എന്നോർത്തത്!
സൂറത്തുന്നൂറിലെ നാല്പതാമത്തെ വാക്യം ആഴക്കടലിലെ ഇരുട്ടിനെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്. അത് അന്നത്തെ കാലത്ത് ശാസ്ത്രത്തിനോ ചിന്തകൾക്കോ സങ്കൽപ്പിക്കാൻ പോലും ആകാത്ത ഒരു കാര്യമായിരുന്നു.
ആഴക്കടലിൽ കൈകൾ പുറത്ത് ഇട്ടാൽ പോലും കാണില്ലെന്ന് ഖുർആൻ പറഞ്ഞു. ഇതിനെ ഇപ്പോഴും ജബ്രകൾ മുസ്‌ലിങ്ങൾക്കെതിരെകൊണ്ടാടുന്നുണ്ട് എന്നതാണ് അവരുടെ വിവരത്തിന്റെ ആഴം.
എന്നാൽ ടൈറ്റാനുമായി ബന്ധപ്പെട്ട് മനോരമ റിപ്പോർട്ട് ചെയ്യുന്നതു നോക്കൂ
രക്ഷാപ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ മനോരമ എണ്ണി പറയുന്നു.
രണ്ടാമത്തെ ബുള്ളറ്റ് പോയിൻറ് ആയി കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്.
"അറ്റ്ലാൻഡിക്കിലെ അടിത്തട്ടിലെ വെള്ളം വളരെ ഇരുണ്ടതും മങ്ങിയതുമാണ്. കൈകൾ പോലും കാണാനാവാത്ത വിധം കലങ്ങിമറിഞ്ഞതാണ് അതെന്ന് ടിം മാൾട്ടിൻ എന്ന പര്യവേക്ഷകൻ പറയുന്നു."
എത്ര കൃത്യമായാണ് ഖുർആനിന്റെ പ്രയോഗം എന്ന് നോക്കൂ.
ഖുർആനിൻറെ പ്രയോഗം ഇങ്ങനെയാണ്
أَوْ كَظُلُمَٰتٍۢ فِى بَحْرٍۢ لُّجِّىٍّۢ يَغْشَىٰهُ مَوْجٌۭ مِّن فَوْقِهِۦ مَوْجٌۭ مِّن فَوْقِهِۦ سَحَابٌۭ ۚ ظُلُمَٰتٌۢ بَعْضُهَا فَوْقَ بَعْضٍ إِذَآ أَخْرَجَ يَدَهُۥ لَمْ يَكَدْ يَرَىٰهَا ۗ وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥ نُورًۭا فَمَا لَهُۥ مِن نُّورٍ﴿٤٠﴾
"അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്‍-ഒട്ടേറെ ഇരുട്ടുകൾ"
സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്!
"അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല"
ഇനി പറയൂ ടിം മാൾട്ടിൻ എന്ന പര്യവേക്ഷകൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പറയുന്ന കാര്യം ആറാം നൂറ്റാണ്ടിൽ എത്ര കൃത്യമായാണ് ഖുർആൻ അടയാളപ്പെടുത്തിയത് എന്ന്!
നമുക്കറിയാം അക്കാലത്ത് പായക്കപ്പലുകൾ അല്ലാതെ മറ്റൊരു യന്ത്രവൽകൃത ബോട്ടോ സബ്മേഴ്‌സിബിളുകളോ സബ്മറൈനുകളോ ഇല്ല.
പക്ഷേ വിശ്വാസത്തിന്റെയും ശരിയായ ചിന്തിയുടെയും വെളിച്ചം എല്ലാവർക്കും ലഭിക്കണമെന്നില്ല. അല്ലാഹു ഉദ്ദേശിച്ചവരെ അവൻ നേർമാർഗ്ഗത്തിലേക്കാക്കും. അല്ലാത്തവർ ഇരുട്ടിൽ തുടരും.
അതാണ് ഖുർആൻ അതേ സൂക്തത്തിന്റെ അവസാനം പറയുന്നത്
وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥ نُورًۭا فَمَا لَهُۥ مِن نُّورٍ
അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല
Post a Comment