കടം വീട്ടുമ്പോൾ കുറച്ച് അധികം കൊടുക്കൽ സുന്നത്താണോ? അത് പലിശയാകുമോ ?

ഒരാൾ ഒരു വ്യക്തിക്ക് കടം കൊടുത്താൽ അത് തിരിച്ചു വീട്ടുന്ന സന്ദർഭത്തിൽ അതിനേക്കാൾ നല്ല വസ്തു തിരിച്ചു കൊടുക്കുകയോ പണമാണെങ്കിൽ കുറച്ച് അധികം കൊടുക്കുകയോ ചെയ്യുന്നത് അനുവദനീയമാണ് മാത്രമല്ല അത് സുന്നത്താണ്.
ഫത്ഹുൽ മുഈൻ പറയുന്നത് കാണുക:
ﻭﺟﺎﺯ ﻟﻤﻘﺮﺽ ﻧﻔﻊ ﻳﺼﻞ ﻟﻪ ﻣﻦ ﻣﻘﺘﺮﺽ ﻛﺮﺩ اﻟﺰاﺋﺪ ﻗﺪﺭا ﺃﻭ ﺻﻔﺔ ﻭاﻷﺟﻮﺩ ﻓﻲ اﻟﺮﺩﻱء ﺑﻼ ﺷﺮﻁ ﻓﻲ اﻟﻌﻘﺪ ﺑﻞ ﻳﺴﻦ ﺫﻟﻚ ﻟﻤﻘﺘﺮﺽ ﻟﻘﻮﻟﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: "ﺇﻥ ﺧﻴﺎﺭﻛﻢ: ﺃﺣﺴﻨﻜﻢ ﻗﻀﺎء" 
[ اﻟﺒﺨﺎﺭﻱ ﺭﻗﻢ: 2305, ﻣﺴﻠﻢ ﺭﻗﻢ: 1601] 
, ﻭﻻ ﻳﻜﺮﻩ ﻟﻠﻤﻘﺮﺽ ﺃﺧﺬﻩ ﻛﻘﺒﻮﻝ ﻫﺪﻳﺘﻪ ﻭﻟﻮ ﻓﻲ اﻟﺮﺑﻮﻱ.

നബി തങ്ങൾ ഇങ്ങനെ ചെയ്തതായി ഹദീസിൽ ഉണ്ട് 
أن رسول الله صلى الله عليه وسلم استسلف من رجل بكراً فقدمت عليه إبل من إبل الصدقة، فأمر أبا رافع أن يقضي الرجل بكره، فرجع إليه أبو رافع فقال: لم أجد فيها إلا خياراً رباعياً، فقال: أعطه إياه، إن خيار الناس أحسنهم قضاء)

 മുന്നേ അറിയിക്കുകയോ നിബന്ധന വെക്കുകയോ ചെയ്യാത്തതുകൊണ്ട് ഇത് പലിശ ഇനത്തിൽ വരുന്നില്ല.