സഊദിയിലെ ചില പ്രദേശങ്ങളിൽ മഗരിബ് സമയം മൂന്ന് മിനിറ്റ് കൂടി വൈകിപ്പിക്കാൻ മതകാര്യ വകുപ്പിന്റെ നിർദേശം - കേരള വഹാബികളുടെ ന്യായീകരണങ്ങൾ വീണ്ടും പൊളിയുന്നു..
വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അൽ ബാഹ: അൽബാഹയിലെ ചില പ്രദേശങ്ങളിൽ മഗ്‌രിബ് സമയം മൂന്ന് മിനിറ്റ് കൂടി വൈകിപ്പിക്കാൻ മതകാര്യ വകുപ്പ് നിർദേശം നൽകി. ബൽജുറശി, മന്തഖ്, ബനീ ഹസൻ, തുടങ്ങിയ പ്രദേശങ്ങളിൽ മൂന്ന് മിനിറ്റ് വൈകി ബാങ്ക് കൊടുക്കാനാണ് നിർദേശം. ഈ ഭാഗങ്ങളിൽ കലണ്ടറുകളിൽ നൽകിയിരിക്കുന്നതിനേക്കാൾ ഏതാനും മിനിറ്റുകൾ വൈകിയാണ് യഥാർത്ഥ സൂര്യാസ്തമയം സംഭവിക്കുന്നതെന്ന സംശയം നിലനിന്നിരുന്നു.സഊദി മതകാര്യവകുപ്പ് സമിതി നേരിട്ടെത്തി പരിശോധിച്ച് വ്യക്തത വരുത്തിയതിനാലാണ് മൂന്ന് മിനിറ്റ് കൂടി വൈകിപ്പിക്കാൻ നിർദേശം നൽകിയത്. സമുദ്ര നിരപ്പിൽ വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതിനാലാണ് സഊദിയിലെ അൽ ബാഹ പ്രവിശ്യയിൽ ഈ വ്യത്യാസം സംഭവിച്ചിരിക്കുന്നത്.
അതേസമയം കേരളത്തിൽ എല്ലാ പള്ളികളിലും വഹാബികൾ മൂന്നു മിനിറ്റ് മുമ്പാണ് ബാങ്ക് കൊടുക്കുന്നത്.
പ്രദേശങ്ങൾ ഉയരുകയും താഴുകയും ചെയ്യുന്നതിനനുസരിച്ച്
സമയത്തിന്റെ കൃത്യത പാലിക്കാതെ ജനങ്ങളുടെ നോമ്പ് നഷ്ടപ്പെടുത്തുന്ന വിഭാഗത്തിന് വലിയ തിരിച്ചടിയാണ് സൗദിയുടെ പുതിയ പ്രഖ്യാപനം.
Post a Comment