പാണക്കാട് തങ്ങന്മാർ KNM സമ്മേളനത്തിൽ പങ്കെടുക്കാത്തതിന് കരയുന്ന മുജാഹിദുകളെ ഇന്നലെ പറഞ്ഞ് വെച്ചത് ഓർമ്മപ്പെടുത്തുന്നു
പാണക്കാട് തങ്ങന്മാർ എന്ന ഒരു വിഭാഗം ഇല്ലെന്നും നബിയുടെ കുടുംബവുമായി അവർക്ക് യാതൊരു ബന്ധവുമില്ല ആദർശം കൊണ്ട് തീരെയില്ലെന്നും ഒരു മുജാഹിദ് മൗലവിയുടെ പ്രസംഗം കേൾക്കുക...
ശിഹാബ് തങ്ങളെ ഞങ്ങൾ ആത്മീയ നേതാവായി അംഗീകരിക്കുന്നില്ല.
വേറെ ഒരു മുജാഹിദ് മൗലവിയുടെ പ്രസംഗം
സമ്മേളനത്തിൽ സംഭവിച്ച പോയത്തങ്ങളുടെ ജാള്യതകൾ മറച്ചുവെക്കാൻ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ് മുജാഹിദുകൾ.
കാലങ്ങളായുള്ള പാണക്കാടിന്റെ പാരമ്പര്യം എല്ലാവർക്കും അറിയുന്നതാണ്.
സയ്യിദ് പി.എം.എസ് എ പൂക്കോയ തങ്ങൾ, അതിനുശേഷം മുഹമ്മദലി ശിഹാബ് തങ്ങൾ, അതിനുശേഷം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഇവരെല്ലാം മുസ്ലിം ലീഗിന്റെ അധ്യക്ഷ സ്ഥാനത്ത് ഇരുന്നവരാണ്. ഇവരിൽ ഒരാൾ പോലും മുജാഹിദിന്റെ ഒരു സമ്മേളനത്തിലും പങ്കെടുത്തിട്ടില്ല.
കാരണം ഇവരൊക്കെ ഉറക്ക് എഴുതിക്കൊടുക്കുന്ന മുശ്രിക്കുകൾ ആണ് മുജാഹിദുകളുടെ വീക്ഷണത്തിൽ. ഇപ്പോൾ പാണക്കാട് സയ്യിദ് സ്വാദിഖ് അലി തങ്ങൾക്ക് മാത്രം എന്താണ് പ്രത്യേകത.? അദ്ദേഹം മുജാഹിദുകളുടെ ഭാഷയിൽ മുവഹിദ് ആണോ.? അല്ലല്ലോ മുശ്രിക്ക് തന്നെയല്ലേ.? മാത്രമല്ല മുജാഹിദുകൾ കുബൂരികളും ഖുറാഫികളും ആണെന്ന് വിശേഷിപ്പിക്കുന്ന സമസ്തയുടെ സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന പ്രസിഡണ്ട് കൂടിയാണ് സ്വാദിഖലി തങ്ങൾ.
പിന്നെ അദ്ദേഹം സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതിന് ലീഗിന്റെ പരിപാടി എന്തിനാണ് ബഹിഷ്കരിക്കുന്നത്?
ആദ്യം നിങ്ങൾ ചെയ്യേണ്ടത് പാണക്കാട് തങ്ങൾമാർ മുസ്ലീങ്ങളാണ് എന്ന് സമ്മതിക്കലാണ്. അതിനുശേഷം നിങ്ങളുടെ പരിപാടിയിൽ പങ്കെടുക്കണോ വേണ്ടേ എന്ന് സമസ്ത തീരുമാനം എടുക്കട്ടെ..!!
Post a Comment