ഹദീസ് നിഷേധിക്കുന്നവരും അംഗീകരിക്കുന്നവരും, സിഹ്ർ നിഷേധിക്കുന്നവരും അംഗീകരിക്കുന്നവരും, ബുഖാരി തള്ളുന്നവരും അംഗീകരിക്കുന്നവരും.. ഒരേ സ്റ്റെജിൽ പറ്റില്ല - പെട്ടെന്ന് നടുഞെട്ടി സമ്മേളനത്തിൽ നിന്ന് പ്രസംഗിക്കാതെ മുങ്ങിയ കായക്കൊടിക്ക് ഒരു മുജാഹിദ് പ്രവർത്തകന്റെ തുറന്ന കത്ത്

മുജാഹിദ് സമ്മേളനം ബാക്കി വെച്ചത് കായക്കൊടിക്കൊരു തുറന്ന കത്ത്
—---------------------------------------------
അസ്സലാമു അലൈകും,

 ബഹുമാനപ്പെട്ട KJU സെക്രട്ടറി ഹനീഫ് സുല്ലമി കായക്കൊടി  അവർകൾക്ക്,

 സമ്മേളനം ഒക്കെ കഴിഞ്ഞു വൈകി ആവും വീട്ടിലെത്തിയതല്ലേ???
താങ്കളുടെ പ്രസംഗം പ്രതീക്ഷിച്ച അണികളെ താങ്കൾ നിരാശനാക്കി, പക്ഷെ താങ്കളുടെ വിശദീകരണ പോസ്റ്റ്‌ വന്നപ്പോഴാണ് അവർക്ക് സമാധാനമായത്, നടുവേദന ഒരു ചെറിയ വേദന അല്ലന്ന് കഴിഞ്ഞ ഒരു മാസമായി നടുവേദന കാരണം ബെഡിൽ കിടക്കുന്ന എനിക്കറിയാം, ഇങ്ങളെന്തിനാ നടുവേദന ഉള്ളപ്പോ ബിരിയാണി ചെമ്പ് പൊക്കാൻ പോയത്  ശ്രെദ്ധിക്കണ്ടേ!!!
( അതൊക്കെ പോട്ടേ KJU സെക്രട്ടറി ഭക്ഷണം  വിളമ്പി കൊടുക്കേണ്ട ആളാണോ?? സമ്മേളനത്തിൽ  നടക്കുന്ന ഇല്മിയായ ചർച്ചകൾക്ക് നേതൃത്വം നൽകുകയും ആർക്കെങ്കിലും ആദർശ വ്യതിയാനം സംഭവിച്ചാൽ അവരെ തിരുത്തുകയും, ഒക്കെ ചെയ്ത് മൊത്തത്തിൽ ദീനി വിഷയങ്ങൾക്ക്  മേൽ നോട്ടം വഹിക്കേണ്ട ആളല്ലേ.. ഓഹ് സോറി സമ്മേളനം ആകെ രാഷ്ട്രീയ വിഴുപ്പലക്കൽ ആയത് കൊണ്ട് താങ്കൾക്കു കാര്യമായ പണിയില്ലാത്തത്  കൊണ്ട് ചെമ്പ് പൊക്കാൻ പോയതാവും അല്ലേ??)

 ധീര പോരാളി, ആദർശ സംരക്ഷകൻ അബ്ദുറഹിമാൻ സലഫിയെയും  സമ്മേളനത്തിലെവിടെയും കണ്ടില്ല, മൂപ്പര് CD ടവറിൽ വാങ്ങി വെച്ച ആധാരക്കെട്ട്  ഒറ്റക്ക് എടുത്തു പൊക്കിയത് കാരണം നടു ഞെട്ടി (ഊര മിന്നി ) കിടപ്പിലാണെന്ന് കേട്ടു, കഷ്ടം  തന്നെ……. താങ്കളും സമ്മേളനം അവസാനമായപ്പോ കിടപ്പിലായല്ലോ ഇപ്പൊ സുഖമായോ??

എന്തായാലും നാളെ സുബ്ഹിക്ക് ഫ്രഷ് ആയി എണീക്കുമ്പോ KJU നേതാവിന് നിഷ്പക്ഷമായി ചിന്തിക്കാൻ ചില കാര്യങ്ങൾ.

നമ്മളൊക്കെ മുജാഹിദ് പ്രസ്ഥാനത്തിന്റെ നാൾ വഴികൾ അറിയുന്നവരല്ലേ? മുൻകാല പണ്ഡിതന്മാരുടെ നിലപാടുകൾ അറിയുന്നവരല്ലേ?? അവർക്കിടയിലെപ്പോഴെങ്കിലും റസൂലിന്റെ ഹദീസ് നിഷേധിക്കുന്നവരും അംഗീകരിക്കുന്നവരും ഒരുമിച്ചുണ്ടായ ചരിത്രമുണ്ടോ?
ഖുർആൻ നസ്സ് കൊണ്ടു സ്ഥിരപ്പെട്ട സിഹ്റിന്റെ യഥാർഥ്യം സിഹ്റിന്റെ തഅസീർ,
അഹ്ലുസ്സുന്ന ഒന്നടങ്കം അംഗീകരിച്ച  കണ്ണേർ, എന്നിവ നിഷേധിച്ച ആരെങ്കിലും KJU ഉം KNM ഉം നിലവിൽ വന്ന കാലത്തുണ്ടായിരുന്നോ??
ഖുർആൻ കഴിഞ്ഞാൽ അസഹഹുൽ കിത്താബ് എന്ന് അഹ്ലുസ്സുന്ന ഒന്നടങ്കം സർട്ടിഫൈ  ചെയ്ത സ്വഹീഹ് ബുഖാരിയും ശേഷം സ്വഹീഹ് മുസ്ലിമും തള്ളണമെന്ന് പറയുന്ന ആരെങ്കിലും നമ്മുടെ മുൻകാല KJU വിൽ ഉണ്ടായിട്ടുണ്ടോ??

എന്നാൽ ഈ ആഭിപ്രായമുള്ളവർ  ഇപ്പോഴും KNM ഇലും KJU വിലും ഉണ്ടെന്നാണ് സമ്മേളനത്തിൽ  കുട്ടശ്ശേരി സുല്ലമിയുടെ സംസാരവും  ബഹുമാന്യനായ NV സകരിയ മൗലവിയുടെ മറുപടിയും കേട്ടപ്പോ മനസിലായത്.

വനിതാ സമ്മേളനത്തിൽ ജമീല ടീച്ചർ  പ്രസംഗിച്ചത് : സിഹ്ർ ഉണ്ടെന്ന് വിശ്വസിക്കുന്നവൻ സ്വർഗ്ഗത്തിൽ  പ്രവേശിക്കില്ല എന്നാണ്.
റസൂലിന്  സിഹ്ർ ബാധിച്ചു എന്നത് നിഷേധിക്കുന്നവർ ഒരു കൂട്ടം മുബ്തദിഉകൾ മാത്രമാണന്ന് ഫത്ഹുൽ ബാരിയിൽ ഇബ്നുഹജർ അസഖലാനി പറയുമ്പോ കുറച്ചു മുബ്തദിഉകളും  KNM /KJU നേതൃത്വത്തിൽ  ഉണ്ടെന്നാണോ മനസ്സിലാക്കേണ്ടത്?

സംസം വെള്ളത്തിന്റെയും അജ് വ കാരക്കയുടെയും മഹത്വം പറയുന്ന ഹദീസുകൾ അംഗീകരിക്കില്ല എന്നത് അഹ്ലുസ്സുന്നയുടെ നിലപാടാണോ?

ഇങ്ങനെ ഒരു ചിന്താധാര ഉടലെടുത്തപ്പോഴല്ലേ 2002 ൽ പുതിയ പ്രഭാതം ഉണ്ടായത്??

നമസ്കാരത്തിൽ  ഇഅതിദാലിൽ കൈ കെട്ടുന്ന പോലെ, അത്തഹിയ്യത്തിൽ വിരൽ അനക്കുന്ന പോലെ, സ്ത്രീകൾ മുഖം മറക്കുന്ന പോലെ അഹ്ലുസ്സുന്നയുടെ ഇമാംമാർക്കിടയിൽ  ഇക്ത്തിലാഫ് ഉള്ള ഫിഖ്ഹി വിഷയങ്ങളാണോ ഞാൻ മുകളിൽ  സൂചിപ്പിച്ചത്?? ഹദീസ് നിഷേധം കുഫ്റല്ലേ?? റസൂൽ കൊണ്ടു വന്നതിനെ നിഷേധിക്കുന്നവർ ഇസ്ലാമിൽ നിന്ന് പുറത്ത് പോകുമെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ നവാക്കിളുൽ ഇസ്ലാം എന്ന പുസ്തകത്തിൽ  നമ്മൾ പഠിച്ചതല്ലേ???

ഇതൊക്കെ ചർച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തി സമ്മേളനത്തിൽ പ്രസംഗിക്കുന്നവർക്കും വാർത്താ സമ്മേളനത്തിൽ  സംസാരിക്കുന്നവർക്കും ഒറ്റ അഭിപ്രായമുണ്ടാക്കാനല്ലേ പണ്ഡിതസഭ KJU.
എന്തായാലും ഈ ഹദീസ് നിഷേധികൾക്ക് മുഴുവൻ മറുപടി KJU സെക്രട്ടറിയായ താങ്കൾ നൽകുമെന്ന് എല്ലാവരും ആശിച്ചു പക്ഷെ  താങ്കൾ ഭക്ഷണം വിളമ്പാൻ പോയി,നടുവേദന എല്ലാം മാറ്റി മറിച്ചു.

അഴിഞ്ഞിലം സമ്മേളനത്തിൽ ഭിന്നിക്കരുത് നാം ഒന്നിക്കണം എന്ന്  ഹുസൈൻ  സലഫി പ്രസംഗിച്ചതിനുശേഷം മൈക് എടുത്ത അബ്ദുറഹിമാൻ സലഫി  പറഞ്ഞല്ലോ .. ആണെന്ന്  പറയുന്നവരും അല്ലെന്നു പറയുന്നവരും  ഒരു സ്റ്റേജിൽ പറ്റില്ല അതിനു വേറെ സ്റ്റേജ് നോക്കണം.
അത് പോലെ 
ഹദീസ് നിഷേധിക്കുന്നവരും അംഗീകരിക്കുന്നവരും, സിഹ്ർ നിഷേധിക്കുന്നവരും  അംഗീകരിക്കുന്നവരും, ബുഖാരി തള്ളുന്നവരും അംഗീകരിക്കുന്നവരും.. ഒരേ സ്റ്റെജിൽ പറ്റില്ല അതിന് വേറെ സ്റ്റേജ് നോക്കണം എന്ന് പറയാൻ അദ്ദേഹം നടു ഞെട്ടിയ കാരണം ഇല്ലാതെ പോയി…

എന്തായാലും KJU വിന്റെ ഈ വിഷയത്തിലുള്ള  നിലപാടുകൾ അടുത്ത് തന്നെ താങ്കളിൽ നിന്ന് കേൾക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കട്ടേ?????
കൂട്ടത്തിൽ ക്രിസ്മസ് ആശംസ  നേരുന്നതും, എല്ലാ മതങ്ങളും ദൈവീക ദർശനങ്ങളാണെന്ന്  TP പറഞ്ഞതും കൂടി വിശദീകരിക്കണെ!!
സമയമുണ്ടെങ്കിൽ  സമ്മേളനത്തിന്റെ അവസാനത്തിൽ അനസ് മൗലവി നടത്തിയ ഖുർആൻ ദുർവ്യാഖ്യാനത്തിനും മറുപടി നൽകുക.

അള്ളാഹു ഷിഫാ പ്രധാനം ചെയ്യട്ടെ..
ആമീൻ
NB : ഷെയർ ചെയ്യുമ്പോ എഡിറ്റ്‌ ചെയ്യരുത്
✍️✍️✍️
ജമാൽ ആറ്റിങ്ങൽ