ഈച്ചയെ ചൊല്ലി മുജാഹിദ് സമ്മേളന വേദിയിൽ തമ്മിൽ തർക്കം. ഹദീസിൽ പറഞ്ഞ ഈച്ചയെ ലബോറട്ടറിൽ കയറ്റണമെന്ന് കുട്ടശ്ശേരി മൗലവി, പ്രസംഗം കഴിഞ്ഞ ഉടനെ മറ്റൊരു മൗലവിയുടെ മറുപടി..


   ഈച്ചയിൽ കുടുങ്ങി മുജാഹിദുകൾ..
അള്ളാഹുവിന്റെ റസൂലിനെ വരെ അവഹേളിക്കുന്ന രീതിയിൽ ബുഖാരിയിൽ വന്ന ഒരു ഹദീസ് പോലും തള്ളണമെന്ന് പറയുന്ന ഒരു മൗലവി. നബി(സ) പറഞ്ഞു എന്ന് കരുതി അങ്ങിനെ അങ്ങ് വിശ്വസിക്കണമെന്നില്ലന്നും, അതിന് ശാസ്ത്രീയമായ വല്ല തെളിവും ഉണ്ടോ എന്ന് നോക്കണമെന്നും, അല്ലാത്തത് തള്ളി കളയണമെന്നും കുട്ടശ്ശേരി മൗലവി.  എന്നാൽ ആ വാദം തെറ്റാണന്നും, മുമ്പ് ആരോ എഴുതി വെച്ചത് കൊണ്ട് വന്ന് വായിച്ചത് കൊണ്ട് കാര്യമില്ലന്നും അതെ സ്റ്റേജിൽ വെച്ച് തന്നെ മറ്റൊരു മൗലവിയും പറയുന്നു.
   മുജാഹിദ് സമ്മേളനത്തിൽ ഒരാൾ പ്രസംഗിച്ചു പോയാൽ ഉടനെ വേറെ ഒരുത്തൻ വന്ന് മറുപടി പറയേണ്ട ഗതി.
മുജാഹിദിലെ ഒരൊറ്റ ഗ്രൂപ്പിന്റെ ഉള്ളിലെ അവസ്ഥ മാത്രമാണ് ഇത്...
പടച്ച റബ്ബ് ഈ സമുദായത്തെ കാക്കട്ടെ.. 

വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക