മുജാഹിദ് സമ്മേളനത്തിന് പോകുന്നവരുടെ ഉള്ള സ്ഥാനവും മാനവും കൂടി നഷ്ടപ്പെടും - സമസ്ത കേന്ദ്ര മുശാവറ അംഗം ആലമ്പാടി ഉസ്താദ്
മുജാഹിദ് സമ്മേളനത്തിൽ പോകാൻ ഒരുങ്ങുന്നവർക്ക് താക്കീതുമായി സമസ്ത കേന്ദ്ര മുശാവറ അംഗം ആലമ്പാടി ഉസ്താദ്.
മുജാഹിദ് സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന കാലമാണല്ലോ..!! ചില ആളുകൾക്ക് അതിൽ പോകണോ പോകണ്ടേ എന്നൊക്കെ സംശയമാണ്. അത്തരം ആളുകൾ ഒരു കാര്യം മനസ്സിലാക്കുന്നത് നല്ലതാണ് എല്ലാത്തിന്റെയും ഇടയിൽ കിടന്ന് പെരങ്ങി എല്ലാവർക്കും നല്ല ആളാവാൻ ശ്രമിച്ചാൽ ഉള്ളതുകൂടെ നഷ്ടപ്പെടും. അവനവരുടെ പിതാക്കൾ കാണിച്ച പാരമ്പര്യമുണ്ട്. ആ പാരമ്പര്യത്തിന് എതിരെ പ്രവർത്തിച്ചാൽ സമൂഹത്തിനിടയിലുള്ള സ്ഥാനവും മാനവും നഷ്ടപ്പെടും എന്ന് മനസ്സിലാക്കലാണ് അവർക്ക് നല്ലത്. ആർക്കും മുജാഹിദുകളോട് വളരെ ലളിതമായി മറുപടി പറയാം
എൻറെ വാപ്പ മുജാഹിദ് സമ്മേളനത്തിന് പങ്കെടുത്തിട്ടില്ല അതുകൊണ്ട് ഞാനും പങ്കെടുക്കില്ല. എന്നു പറഞ്ഞാൽ എല്ലാത്തിനും മറുപടിയായി. പിന്നെ തെളിവായി ഖുർആനും ഹദീസും പരതേണ്ടതില്ല.
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക..
Post a Comment