മുജാഹിദ് സമ്മേളനത്തിൽ നിന്ന് പാണക്കാട് തങ്ങൾമാർ പിന്മാറി.. കാരണം ഇതാണ്
മുജാഹിദ് സമ്മേളനത്തിൽ നിന്ന് പാണക്കാട് തങ്ങൻമാർ പിന്മാറി..
മുനവ്വറലി തങ്ങളും റഷീദലി തങ്ങളും നേരത്തെ പങ്കെടുക്കാമെന്ന് ഏറ്റതായിരുന്നു.
തതടിസ്ഥാനത്തിൽ നോട്ടീസിൽ പേര് ചേർക്കുകയും ചെയ്തിരുന്നു.
ഇന്ന് ഉച്ചക്കും വൈകിട്ടും ഉള്ള രണ്ട് സെഷനുകളിലാണ് പാണക്കാട് സയ്യിദന്മാർ പങ്കെടുക്കേണ്ടിയിരുന്നത്.
എന്നാൽ സമസ്തയുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ഇപ്പോൾ തങ്ങന്മാർ പിന്മാറിയത്.
സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സംഘാടകരെ അറിയിച്ചു കഴിഞ്ഞു.
സമസ്തയുടെ ആദർശത്തിൽ വെള്ളം ചേർക്കുന്ന പാരമ്പര്യം കൊടപ്പനക്കൽ തറവാടിന് ഇക്കാലമത്രയും ഉണ്ടായിട്ടില്ല.
എന്നാൽ കഴിഞ്ഞ മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ ഈ രണ്ടു തങ്ങന്മാരും പങ്കെടുത്തത് വൻ വിവാദമായിരുന്നു. പിന്നീട് സമസ്തയുമായി കൂടിയാലോചിച്ചിട്ട് മാത്രമേ ഇത്തരം പരിപാടികളിൽ പങ്കെടുക്കൂ എന്ന് തങ്ങന്മാർ അറിയിച്ചിരുന്നു..
ഇതോടെ സമൂഹത്തിൽ സമസ്തയുടെ സ്വാധീനം എത്രത്തോളം വലുതാണെന്ന് പൊതുജനങ്ങൾക്ക് ബോധ്യമായി.
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Post a Comment