“എല്ലാത്തിനും കയ്യടിക്കാൻ നിൽക്കരുത്” മുജാഹിദ് പ്രവർത്തകരെ പരിഹസിച്ച് പി.കെ ബഷീർ. ജോൺ ബ്രിട്ടാസിനു മറുപടി പറഞ്ഞ് ഫിറോസും നജീബും രാഷ്ട്രീയ ചന്തയായി മുജാഹിദ് സമ്മേളനം സമാപനത്തിലേക്ക്...
തൗഹീദ് പറയാൻ സംഘടിപ്പിച്ച മുജാഹിദ് സംസ്ഥാന സമ്മേളനം ചരിത്രത്തിൽ ഇടം നേടുകയാണ്. ആദ്യ രണ്ടു ദിവസങ്ങളിൽ വന്നവരെല്ലാം മുജാഹിദിനെ കൊട്ടി പോവുകയായിരുന്നു.. എന്നാൽ ഇന്ന് തങ്ങളെ പേടിപ്പിച്ചവർക്കെല്ലാം മറുപടി പറയാൻ പ്രത്യേകം പ്രഭാഷകരെ ഏർപ്പാട് ചെയ്തത് പോലെയായിരുന്നു ലീഗ്, കോൺഗ്രസ് നേതാക്കളുടെ പ്രഭാഷണങ്ങൾ..
ജോൺ ബ്രിട്ടാസിന് കൈയ്യടിച്ച അതേ മുജാഹിദുകൾ തന്നെ ജോൺ ബ്രിട്ടാസിനു മറുപടി പറഞ്ഞ ലീഗ് നേതാക്കൾക്കും കൈയ്യടിച്ചു.
ഇത് കണ്ട് പി.കെ ബഷീറിന് ദേഷ്യം പിടിച്ചു. നിങ്ങൾ നിലപാടില്ലാത്തവർ ആവരുതെന്നും എല്ലാത്തിനും കയ്യടിക്കരുതെന്ന് പി കെ ബഷീർ മുജാഹിദ് പ്രവർത്തകരെ പരിഹസിച്ചു..
ജനം, കൈരളി ടിവികളിലെ അന്തി ചർച്ച പോലെ തനി രാഷ്ട്രീയ ചന്തയായി മുജാഹിദ് സമ്മേളനം സമാപനത്തിലേക്ക് നീങ്ങുകയാണ്..
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക..
Post a Comment