ഹുബ്ലിയിലെ സംഭവം: എന്റെ ക്ലിപ്പ് കട്ട് മുറിച്ച് പ്രചരിപ്പിക്കല്ലെ..!!! വീണ്ടും ലൈവിൽ വന്നു , കളവ് പ്രചരിപ്പിച്ചവർക്ക് താക്കീതുമായി സയ്യിദ് താജുദ്ദീൻ ഖാദിരി



ഹൂബ്ലി വിഷയം റഫീഖ് സെൽഫി പോലുള്ള വഹാബികൾ പ്രചരിപ്പിച്ചത് കൊടും വഞ്ചന.....

എന്റെ ക്ലിപ്പ് കട്ട് മുറിച്ച് പ്രചരിപ്പിക്കല്ലെ !!!!
വീണ്ടും ലൈവിൽ വന്നു , കളവ് പ്രചരിപ്പിച്ചവർക്ക് താക്കീദുമായി
സയ്യിദ് താജുദ്ദീൻ ഖാദിരി

വീഡിയോ കാണാൻ 👇

300 വർഷം പഴക്കമുള്ള മഖ്ബറ മാറ്റിപ്പാർപ്പിച്ചപ്പോൾ ഖബറിൽ വലിയ്യിന്റെ ശരീരം ഉണ്ടായിരുന്നൊ ഇല്ലയോ എന്നതുമായി ബന്ധപ്പെട്ട് ദർഗയുടെ കാര്യദർശിയുടെ വീഡിയോ കട്ട് മുറിച്ച് പ്രചരിപ്പിച്ച വഹാബിസത്തിനെതിരെ അദ്ദേഹം തന്നെ രംഗത്ത് വന്നു .... എന്താണ് യാഥാർത്ഥ്യം എന്ന് അദ്ദേഹം തന്നെ തുറന്ന് പറയുന്നു

വഹാബികൾ വീണ്ടും പ്ലിംഗ്🤑🤑🤑

ഉർദു അറിയുന്നവർക്ക് കേൾക്കാം അറിയാത്തവർക്ക് അദ്ദേഹം പറഞ്ഞത് മലയാളത്തിലേക്ക് തർജ്ജമ ചെയ്യുന്നു👇👇👇👇👇👇👇👇👇👇

1)  22 ന്ന് രാത്രി 2 മണിക്ക് DC യുടെ പെർമിഷനോട് കൂടി  ആലിമീങ്ങൾ, ഔലിയാക്കളെ സ്നേഹിക്കുന്നവർ , നിയമപാലകർ മുമ്പാകെ  ഖബർ തുറക്കുകയും  കഫൻ തുണിയിൽ പൊതിഞ്ഞ ശൈഖവർകളുടെ ശരീരം (ഉർദുവിൽ ലാശെ മുബാറക്)  പച്ചത്തുണി പുതച്ച് എടുത്ത് തൊട്ടടുത്ത് (15 ചവിട്ടടി ദൂരം) സ്ഥാപിച്ച ഖബറിലേക്ക് മാറ്റിപ്പാർപ്പിക്കുകയായിരുന്നു  ഞാനും മറ്റൊരു സുഹൃത്തും അതിന്റരികിൽ തന്നെ ഉണ്ടായിരുന്നു പ്രചരിക്കുന്ന വീഡിയോ എന്റെ ബാക്കിൽ നിന്നും എടുത്തതാകുന്നു എന്റെ പച്ച തൊപ്പിയോട് കൂടിയുള്ള തല നിങ്ങൾക്ക് കാണാവുന്നതാണ് 

 2) എന്നോട് ഇന്റർവ്യു നടത്തിയവരോട് ഞാൻ ഈ കാര്യം വ്യക്തമായി പറയാൻ ഒരുങ്ങുമ്പോൾ അവർ മറ്റ് വിഷയങ്ങൾ  ചോദിച്ച് പറയാനിരുന്നതിനെ തിരിച്ച് കളയുകയായിരുന്നു,  ഉണ്ടായത് , എന്റെ അഖീദ എന്താണെന്ന് എനിക്കറിയാം മറ്റുള്ളവർ തെറ്റിദ്ധരിപ്പിക്കുന്നത് പോലെയല്ല, ഔലിയാക്കളെ സ്നേഹിക്കുന്ന, മസാറാതുകളെ ബഹുമാനിക്കുന്ന ആളാണ് ഞാൻ , ഈ മസാറിൽ ഹിന്ദു മുസൽമാൻ ലോഗ് വരാറുണ്ട് , അത്രക്കും ബഹുമാനമാണ് , ഈ മസാർ , 

3) പ്രസ്തുത വിഷയത്തിൽ ഇന്റർവ്യു നടന്നപ്പോൾ എന്നോട് ചോദിച്ചതിന്ന് ഞാൻ നൽകിയ മറുപടി നിങ്ങൾ കേട്ടതിൽ  വല്ല  വ്യത്യാസവും തോന്നിയിട്ടുണ്ടെങ്കിൽ ജനങ്ങളേ അതിൽ നിങ്ങൾ ചെവി കൊടുക്കണ്ട , ആർക്കെങ്കിലും തെറ്റിദ്ധാരണ വന്നിട്ടുണ്ടെങ്കിൽ അത്തരക്കാരെ എന്റടുത്ത് കൊണ്ട് വരുക ഞാൻ ശരിയാക്കിക്കോളാം അവനെ , ഈ മസാർ  ഉറൂസ് തുടക്കം മുതൽ എന്റെ  വാപ്പ ആയിരുന്നു കൈകാര്യ കർത്തവ്യം ചെയ്തിരുന്നത് , ഇപ്പോൾ 10 വർഷായിട്ട് ഞാനാണ് നോക്കുന്നത് , 

4) ജനങ്ങളേ നിങ്ങൾ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് തെറ്റിദ്ധരിച്ച് പോകല്ലെ, വലിയ്യിന്റെ മർതബ നാം ശരിക്കും മനസ്സിലാക്കുക, അവരുടെ മർതബ വ്യത്യസ്ഥമാണ് അവരെ നിന്ദിച്ചാൽ ദുന്യാവിൽ നിന്ന് തന്നെ അതിനുള്ള ശിക്ഷ അനുഭവിക്കും , അല്ലാന്റെ വലിയ്യ് എന്നും അല്ലാഹുവിനെ ദിക്റ് ചെയ്യുന്നവരാണ് എന്നാൽ വലിയ്യ് വഫാതിന്ന് ശേഷം വലിയ്യിന്റെ ദിക്റ് മുഹ്മിനീങ്ങളിലൂടെ അല്ലാഹു നടത്തുന്നതാണ് , ആരും തന്നെ വലിയ്യിനെ നിന്ദിക്കല്ലെ പ്രസ്തുത വലിയ്യിനെ പറ്റിയോ മസാർനെ പറ്റിയോ എന്തെങ്കിലും അറിവ് കിട്ടണമെങ്കിൽ എന്നെ ബന്ധപ്പെട്ടാൽ മതി , ഞാൻ ഇവിടെയുള്ള ഔലിയാക്കളെ ചരിത്രം എഴുതിക്കൊണ്ടിരിക്കുകയാണ്, ന്യൂനാൽ ന്യൂന പക്ഷം  ഡ്യൂപ്ലിക്കേറ്റായ ആളുകൾക്ക് ഇത് ഒരു പക്ഷെ  പ്രശ്നമാകുന്നുണ്ടെന്ന് തോന്നുന്നു , അതായിരിക്കാം എന്നെ ബദ്നാം ചെയ്യാനുള്ള ശ്രമങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു.....

കടപ്പാട്: സി. മിസ്ബാഹ്