ഫുട്ബോളിന്റെ കൊളോണിയലിസം, ലിബറലിസം, കച്ചവടം; റഹ്മത്തുള്ളാഹ് ഖാസിമിയുടെ പ്രഭാഷണം ബുധനാഴ്ച
അതിരുകൾ ഇല്ലാത്ത ഫുട്ബോൾ ഭ്രാന്തിൽ അലിഞ്ഞില്ലാതാവുന്നത് ഏതെല്ലാമാണ്?
ഫുട്ബോൾ ലഹരിയിൽ മതി മറന്നു നിൽക്കുന്ന രാപ്പകലുകളിലൂടെയാണ് ലോകം കടന്നു പോവുന്നത്. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഫുട്ബോൾ മാമാങ്കത്തിനു ഖത്തറിൽ വേദി ഒരുങ്ങിയിരിക്കുന്നു.
'കളിയെ കളിയായി മാത്രം കാണുക' എന്ന സ്ഥിരം ശൈലി കൊണ്ട് നിസ്സാര വൽക്കരിച്ചു കൂടാത്ത വിധം ഈ ഫുട്ബോൾ ഭ്രമത്തെ നാം എങ്ങനെ മനസിലാക്കേണ്ടിയിരിക്കുന്നു?
പരിധി വിട്ട ആഘോഷങ്ങളും ധൂർത്തും ഒക്കെ ആയി നമ്മുടെ യുവാക്കൾ ഈ ഫുട്ബോൾ കാലം ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ, ഇതിന്റെ അറ്റാദായം പറ്റുന്നവർ ആരൊക്കെ ആവും?
ലോകകപ്പനന്തരം ഖത്തറിനും മറ്റു ഗൾഫ് രാജ്യങ്ങൾക്കും ഉണ്ടാകാൻ പോകുന്ന സാമ്പത്തികമായ മാറ്റങ്ങൾ എങ്ങനെ ആയിരിക്കും?
ദജ്ജാലിനു വേണ്ടി ഒരുങ്ങുന്ന ലോക വ്യവസ്ഥിതിയിൽ ഈ ലോകകപ്പിനും പങ്കുണ്ടോ?
കേരളീയ മുസ്ലിങ്ങൾക്കിടയിലെ പ്രഗത്ഭനും ബൗദ്ധികനും ആയ പ്രഭാഷകൻ: ഉസ്താദ് റഹ്മത്തുള്ള ഖാസിമി ഫുട്ബോളിന്റെ ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്തു സംസാരിക്കുന്നു.
സമയം: 2022, നവംബർ 30 ബുധനാഴ്ച വൈകുന്നേരം 6:30 pm
വേദി:ദാറുൽ ഖുർആൻ, പാഴൂർ മുക്കം
Quran Study Centre Mukkam ചാനലിൽ live ഉണ്ടായിരിക്കുന്നതാണ്
ലൈവ് ലിങ്ക് 👇
Post a Comment