അർജന്റീനയും ജർമനിയും മാത്രമല്ല മുട്ടുകുത്തുന്നത് ..."സലഫിസം മരണശയ്യയിൽ "
സഊദി അറേബ്യയിലെ പ്രമുഖ ദിനപത്രം അൽജസീറയിലെ കോളമിസ്റ്റും സലഫിയുമായ ഡോ. ഹംസ മുഹമ്മദ് സാലിം എഴുതിയ ലേഖനത്തിൻ്റെ സംക്ഷിപ്ത വിവർത്തനം
കടപ്പാട് : Ashraf Cheruppa
അറബി ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിതത്തിൻ്റെ നൈരന്ത്യര്യം ആത്മാവിൻ്റെ നൈരന്ത്യര്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു മനുഷ്യൻ. ശരീരികമായി രോഗിയാണെങ്കിലും ജീവിച്ചേക്കാം ആത്മാവ് നിലനിൽക്കുന്നുണ്ടെങ്കിൽ. ചിലപ്പോൾ ശരീരത്തിൻ്റെ രോഗങ്ങൾ ആത്മാവിനെ ബാധിക്കുകയും അതിനെ വളരെ വേഗം നശിപ്പിക്കുകയും ചെയ്തേക്കാം. ചിലപ്പോൾ രണ്ടും ഒരേ സമയം രോഗാതുരമായേക്കാം. അപ്പോൾ യൗവനത്തിൽ തന്നെ ജീവിതം പൊലിഞ്ഞ് പോവുകയും ചെയ്യും.
പറഞ്ഞു വരുന്നത് സൗദി അറേബ്യയുടെയും അതിൻ്റെ ജീവാത്മാവും പരമാത്മാവുമായ ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹാബിൻ്റെ ദഅവത്തിനെയും (സലഫിസം) കുറിച്ചാണ്.
രാഷ്ട്ര ശരീരം കാലം നശിപ്പിച്ചത് നന്നാക്കി എടുക്കാനുള്ള തീവ്ര ശ്രമത്തിലാണെങ്കിൽ രാഷ്ട്രത്തിൻ്റെ ആത്മാവ് സലഫിസം അങ്ങേയറ്റം രോഗ ബാധിതയാണ്. മരുന്നുകൾ ഫലം ചെയ്യാതെ തീവ്രപരിചരണ വിഭാഗത്തിൽ മരണവും കാത്ത് കിടക്കുകയാണ്.
അവിടം കൊണ്ടവസാനിച്ചില്ല
സലഫിസം ഇന്ന് പ്രതിക്കൂട്ടിലാണ്
സലഫിസം ഭീകരവാദമാണെന്ന് ആരോപിച്ചു കൊണ്ടിരിക്കുന്നത് പാശ്ചാത്യ വാർത്താമാധ്യമങ്ങൾ മാത്രമാണെന്ന് ധരിക്കരുത്. ലോകമുസ്ലിം മഹാഭൂരിപക്ഷം തന്നെയാണ് അതിനെ വിചാരണ ചെയ്യാനും ശിക്ഷിക്കാനും മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നത്.
സലഫിസം വലിയ ഒരു വടവൃക്ഷമായിരുന്നെങ്കിലും ഇന്നത് ഇലകളും കായ്കളും എല്ലാം കൊഴിഞ്ഞ് കേവലം കൊമ്പുകളും ചില്ലകളുമായി പരിണമിച്ചുകഴിഞ്ഞു. നിത്യവിസ് മൃതിയിലേക്ക് കൂപ്പ് കുത്താൻ തക്കം പാർത്തുകിടക്കുകയാണത്.
വേദനാജനകമായ യാഥാർത്ഥ്യം സലഫിസം എന്നത് സൗദി അറേബ്യക്ക് ഭാരമായി തീർന്നിരിക്കുന്നു എന്നതാണ്. ഈ സത്യത്തെ നാം അഭിമുഖീകരിച്ചേ തീരൂ.
സൗദി അറേബ്യ രാഷ്ട്രം എന്ന നിലയിൽ ആധുനിക നാഗരികതയുമായി ഒപ്പത്തിനൊപ്പം പുരോഗമിച്ച് മുന്നേറിയപ്പോൾ സലഫിസം ഒരു ആദർശമെന്ന നിലയിൽ കഴിഞ്ഞ ദശകങ്ങളിലെ മാനുഷിക പുരോഗമന പ്രവർത്തനങ്ങളോട് പുറം തിരിഞ്ഞു നിൽക്കുകയാണ് ചെയ്തത്.
ഈ സവിശേഷമായ വൈരുദ്ധ്യം സൗദി അറേബ്യയെ ഒരു രാഷ്ട്രമെന്ന നിലയിൽ ഒരളവോളം നജ്ദിയൻ സിദ്ധാന്തം അടിമുടി നടപ്പിലാക്കിയ താലിബാനെ പോലെ പെട്ടന്ന് തകർന്ന് പോവാതെ പിടിച്ച് നിൽക്കാൻ സഹായകമായിട്ടുണ്ട്.
പക്ഷെ , സൗദി സമൂഹത്തിൻ്റെ സാമ്പത്തികവും രാഷ്ട്രീയവും ഭരണപരവുമായ മേഖലയിലും ചിന്താ രംഗത്തും , കുഴപ്പം നിറഞ്ഞ പല ആഭ്യന്തര പ്രശ്നങ്ങളും സൃഷ്ടിക്കപ്പെടാൻ ഈ വൈരുദ്ധ്യം കാരണമായിട്ടുണ്ട്.
വഹാബിസം കൈയ്യൊഴിക്കാതെ ഇത്തരം പ്രശ്നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെടുകയില്ല എന്ന അവസ്ഥയാണുള്ളത്. സൗദി സമൂഹത്തിൻ്റെ മൊത്തത്തിലുള്ള ചിന്താശേഷിയെ പോലും വഹാബിസം കാര്യമായി ബാധിച്ചു കഴിഞ്ഞു.
സൗദി അറേബ്യ വഹാബിസം കൈയ്യൊഴിക്കണമെന്ന ആവശ്യം ഇന്ന് ഏറ്റവും ശക്തമായി മുന്നോട്ട് വെക്കുന്നത് സൗദി വംശജർ തന്നെയാണ്, പക്ഷെ ആത്മാവ് ഒഴിവാക്കി ഒരു ജഡത്തിന് എത്ര കാലം ജീവിക്കാൻ കഴിയും എന്നതാണ് പ്രശ്നം.
Post a Comment