മരിച്ചവർക്ക് വേണ്ടി ഉള്ഹഇയ്യത്ത് അറുക്കാൻ പറ്റുമോ?
മരണപ്പെട്ടുപോയവർക്ക് വേണ്ടി ഉള്ഹഇയ്യത്ത് അറുക്കാം. ആ അറവ് ശരിയാവുകയും അവർക്ക് അതിൻറെ പ്രതിഫലം ലഭിക്കുകയും ചെയ്യും.
പക്ഷേ മരിക്കുന്നതിനുമുമ്പ് അവർ വസിയ്യത്ത് ചെയ്തിരിക്കണം എന്ന നിബന്ധനയുണ്ട്.
അല്ലാത്തപക്ഷം ശരിയാവുകയില്ല എന്നതാണ് മദ്ഹബിലെ പ്രബലമായ വീക്ഷണം.
ഷാഫി മദ്ഹബിലെ പ്രബല ഗ്രന്ഥമായ തുഹ്ഫ പറയുന്നത് കാണുക:
(ﻭﻻ) ﺗﺠﻮﺯ ﻭﻻ ﺗﻘﻊ ﺃﺿﺤﻴﺔ (ﻋﻦ ﻣﻴﺖ ﺇﻥ ﻟﻢ ﻳﻮﺹ ﺑﻬﺎ)
വസിയ്യത്ത് ചെയ്യാത്ത പക്ഷം മയ്യത്തിന് തൊട്ട് ഉള്ഹിയത്ത് അനുവദനീയമല്ല അത് സംഭവിക്കുകയുമില്ല
എന്നാൽ നാം ചെയ്യുന്ന ഏത് പുണ്യ പ്രവർത്തിയുടെയും തത്തുല്യ പ്രതിഫലം മരണപ്പെട്ടുപോയവർക്ക് വേണ്ടി ഹാദിയ ചെയ്തു ദുആ ചെയ്യാം
Post a Comment