മക്കയിലെ അറഫാദിനവും നമ്മുടെ അറഫാദിനവും വെവ്വേറെ ദിവസങ്ങളിലോ?
ചന്ദ്രൻറെ ഉദയസ്ഥാനം വ്യത്യാസപ്പെടുന്നത് അനുസരിച്ച്
അറഫാ ദിനം വിവിധ രാഷ്ട്രങ്ങളിലും പ്രവിശ്യകളിലും വിത്യാസപ്പെടാം, എല്ലാവർക്കും അറഫാദിനം ദുൽഹിജ്ജ ഒമ്പതിനാണ്.അല്ലാതെ മക്കയിലെ അറഫയിൽ ഹാജിമാർ നിൽക്കുന്ന ദിവസമല്ല ലോകത്തുള്ള എല്ലാവർക്കും അറഫാ ദിനം. ആ ധാരണ തെറ്റാണ്. ചുരുക്കിപ്പറഞ്ഞാൽ അറഫയിൽ നിൽക്കുന്നതിനെ ആധാരമാക്കിയല്ല ലോകത്തുള്ള ജനങ്ങൾ അറഫാ ദിനം ആചരിക്കേണ്ടത്. മറിച്ച് ചന്ദ്രപ്പിറവിയെ ആധാരമാക്കിയാണ്.
ഓരോ രാഷ്ട്രത്തിലും പ്രവിശ്യയിലും പാര്‍ക്കുന്നവരുടെ മേല്‍ അവരുടെ ദുര്‍ഹിജ്ജ ഒമ്പത് എന്നാണോ എത്തിപ്പെട്ടുന്നത് ആ ദിവസം നോമ്പെടുക്കുക. ഇതിന് വിപരീതമായി അറഫയിലുള്ളവരെ ഉന്നം വെച്ച് നോമ്പെടുക്കാന്‍ ലോകത്തെങ്ങുമുള്ളവര്‍ മുതിര്‍ന്നാല്‍ ചിലരുടെ അറഫ നോമ്പ് ദുല്‍ഹിജ്ജ എട്ടിലും ചിലരുടേത് പത്തിലും സംഭവിച്ചെന്ന് വരാം.
Post a Comment