ഈദ് ഗാഹ് : ഈ പ്രവണത അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു
സഹോദരാ
നിങ്ങൾ പെരുന്നാൾ നിസ്കാരം എവിടെയാണ് നിർവഹിക്കാറുള്ളത്? , കേവലം ഈദ് ഗാഹ് എന്ന ഒരു ഫ്ലെക്സ് സ്ഥാപിച്ചു ആരുടെയെങ്കിലും സ്ഥലത്തു എവിടെയെങ്കിലും വെച്ചാണോ നിസ്കരിക്കുന്നത് ? എങ്കിൽ നിങ്ങൾ ഇത്രയും കാര്യങ്ങൾ ആലോചിക്കുക
1 ) വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറമിലും മസ്ജിദുന്നബവിയിലും പെരുന്നാൾ നിസ്കാരം നടക്കുന്നു
2 ) കേരളത്തിലെ വലിയ പണ്ഡിതന്മാരും സാദാത്തുക്കളും പള്ളികളിൽ പെരുന്നാൾ നിസ്കരിക്കുന്നു ,
3 ) കേരളത്തിലെ മുജാഹിദ് ജമാഅത്തു അല്ലാതെ സ്വീകാര്യനായ ഒരു പണ്ഡിതനും പള്ളിയെ തിരസ്കരിച്ചു ഇത്തരം ഫ്ലെക്സി ഈദ് ഗാഹിനെ
അംഗീകരിക്കുന്നില്ല
4 )അന്യരുടെ സ്ഥലത്തു ആരാധനാ നടത്തുന്ന ദൗർഭാഗ്യമാണ് പെരുന്നാൾ സുദിനത്തിൽ വന്നു പെടുന്നത് ,
5 )ഈ അനാവശ്യത്തിനു അധ്വാനവും പണവും ധുർത്തടിക്കുന്നു
6 ) മുസ്ലിം സമുദായത്തിലെ ആഭ്യന്തര വിവാദം പെരുന്നാൾ ദിനത്തിൽ പൊതു സമൂഹത്തിനു പ്രകടിപ്പിക്കുന്നു
7 ) പള്ളിയിൽ നിസ്കരിക്കുന്ന സജ്ജനങ്ങളോട് സ്വാഭാവികമായും പുച്ഛമനോഭാവം രൂപപ്പെടുന്നു .
8 )സർവോപരി ഇസ്ലാമിൽ ഇല്ലാത്ത ഒരുരീതിയെ ഇസ്ലാമാണെന്നു തെറ്റിദ്ധരിക്കുന്നു, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നു ,
(9) കഅബയെ പോലെ ഒരു ബിൽഡിങ്ങ് നിർമിച്ചു , അതിന് കഅബ എന്ന പേര് നൽകി ആരെങ്കിലും ത്വവാഫ് ചെയ്യുമോ? മസ്ജിദായി വഖ്ഫ് ചെയ്യാത്ത സ്ഥലത്തിന് മസ്ജിദെന്ന ഫ്ലക്സ് സ്ഥാപിച്ചാൽ അത് മസ്ജിദാകുമോ? ഇത്തരം പരിഹാസ്യമായ അവസ്ഥയാണ് ഈദ് ഗാഹ് അല്ലാത്ത സ്ഥലങ്ങളിൽ ഈദ് ഗാഹ് എന്ന പേര് നൽകി മുസലിം സമൂഹത്തെ ഭിന്നിപ്പിക്കുന്നത്
സഹോദരാ
ഈ പെരുന്നാൾ സുദിനത്തിൽ ഇത് ഉപേക്ഷിച്ചു അടുത്ത പള്ളിയിൽ നിസ്കരിക്കുന്നതല്ലേ നമുക്ക് അഭി കാമ്യം ,നിങ്ങൾ എവിടെ നിസ്കരിച്ചാലും ആർക്കും ഒന്നും വരാനില്ല. പക്ഷെ അറിവില്ലാത്തതിൻ്റെ, ഗൗരവം ഓര്ക്കാത്തതിൻ്റെ പേരിലാണ് ചെയ്യുന്നെതെങ്കിൽ സസ്നേഹം ചെയ്യരുതെന്ന് ഉപദേശിക്കുന്നു ,
ഇതെല്ലാം അറിഞ്ഞിട്ടും സ്വീകരിക്കുന്നില്ലെങ്കിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക എന്നെ പറയുന്നുള്ളു ,അള്ളാഹു നല്ലതു ചിന്തിക്കാൻ നമ്മെ അനുഗ്രഹിക്കട്ടെ
Post a Comment