ഈയടുത്ത ദിവസങ്ങളിൽ പോലും കാണാനിടയായ ഒരു കമന്റാണ് ഖുർആനിനോട് എതിരാവാത്ത ഹദീസ് ഉണ്ടെങ്കിൽ അത് സ്വീകരിക്കുമെന്ന്. അല്ലാത്തതൊക്കെ തള്ളിക്കളയുമത്രെ!! എന്നിട്ട് സ്വഹീഹുൽ ബുഖാരിയിലടക്കം ഖുർആനിനോട് എതിരായ നിരവധി ഹദീസുകളുണ്ടെന്ന് തുറന്നടിച്ചു പറയുന്ന പല വഹാബി അനുയായികളെയും ഞാൻ കണ്ടിട്ടിട്ടുണ്ട്. അതിനർത്ഥം ഹദീസിൽ റസൂൽﷺ തങ്ങൾ തന്നിഷ്ടപ്പ്രകാരം ഖുർആനിനോട് എതിരായതും പഠിപ്പിച്ചിട്ടുണ്ട് എന്നല്ലേ! ഖുർആൻ ഇറക്കപ്പെട്ട നബിﷺ തങ്ങൾ തന്നെ അതിനെതിരെ എങ്ങനെ പ്രവർത്തിക്കും!?
          പ്രവാചകന്മാരെ അയച്ചത് തന്നെ ഖുർആൻ മാത്രമല്ല, സുന്നതും കൂടെ പഠിപ്പിക്കാനാണ് എന്ന് റബ്ബ് ഖുർആനിലൂടെ അറിയിക്കുന്നുണ്ട്.
{ لَقَدۡ مَنَّ ٱللَّهُ عَلَى ٱلۡمُؤۡمِنِینَ إِذۡ بَعَثَ فِیهِمۡ رَسُولࣰا مِّنۡ أَنفُسِهِمۡ یَتۡلُوا۟ عَلَیۡهِمۡ ءَایَـٰتِهِۦ وَیُزَكِّیهِمۡ وَیُعَلِّمُهُمُ ٱلۡكِتَـٰبَ وَٱلۡحِكۡمَةَ وَإِن كَانُوا۟ مِن قَبۡلُ لَفِی ضَلَـٰلࣲ مُّبِینٍ } [سُورَةُ آلِ عِمۡرَانَ:١٦٤]
തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കുകയും, സംസ്കരിക്കുകയും, ഖുർആനും സുന്നത്തും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്ന് തന്നെ നിയോഗിക്കുക വഴി അല്ലാഹു അവർക്ക് മഹത്തായ അനുഗ്രഹമാണ് നല്‍കിയിട്ടുള്ളത്‌. (ആലുഇമ്രാൻ-164)
         ഇവിടെ 'കിതാബ്'. എന്ന പദം കൊണ്ട് ഖുർആനാണ്‌ വിവക്ഷ, 'ഹിക്മത്' എന്നത് കൊണ്ട് സുന്നതിനെയാണുദ്ദേശിച്ചതെ ന്ന് മിക്ക തഫ്സീറുകളും രേഖപ്പെടുത്തിയത് കാണാം. അതായത് സുന്നത്തും വേറെതന്നെ ഇസ്‌ലാമിൽ തെളിവാണ്. അത് കൊണ്ട് തന്നെ രണ്ടിനെയും രണ്ടായിട്ട് തന്നെ ഖുർആൻ പലയിടങ്ങളിലും പരിചയപ്പെടുത്തിയിട്ടുണ്ട്.
{وَیُعَلِّمُهُمُ ٱلۡكِتَـٰبَ وَٱلۡحِكۡمَةَ } [سُورَةُ البَقَرَةِ: ١٢٩][سُورَةُ البَقَرَةِ: ١٥١][سُورَةُ البَقَرَةِ: ٢٣١] [سُورَةُ آلِ عِمۡرَانَ: ٤٨][سُورَةُ آلِ عِمۡرَانَ:٧٩][سُورَةُ آلِ عِمۡرَانَ: ١٦٤][سُورَةُ النِّسَاءِ: ١١٣][سُورَةُ الأَنۡعَامِ: ٨٩][سُورَةُ الجُمُعَةِ: ٢]
എണ്ണമറ്റ ഇത്രയും ആയതുകളിൽ ഖുർആനിനെയും ഹിക്മത്തിനെയും(സുന്നത്ത്)രണ്ടും രണ്ടായാണ് പഠിപ്പിക്കുന്നത്. ഇത്‌ ഖുർആനിന് പുറമെ മറ്റൊരു പ്രമാണവും ഉണ്ടെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്. അത് സ്വന്തമായി നിലകൊളുന്ന പ്രമാണമാണ് എന്നതിനെയും ഇത്‌ അറിയിക്കുന്നുണ്ട്. അതായത് ഖുർആനിനോട് യോചിക്കുന്ന അർത്ഥത്തിലുള്ള സുന്നത് മാത്രമേ അംഗീകൃതമാവൂ എന്ന വാദത്തിന്റെ മുനയൊടിക്കുകയണിത്. 
          ഈ വാദക്കാർക്ക് നബിﷺ തങ്ങൾ തന്നെ മറുപടി പറയുന്ന സ്വഹീഹായ ഹദീസ് കാണുക.
[عن المقدام بن معدي كرب:] يوشِكُ أنْ يقعُدَ الرجلُ مُتَّكِئًا على أَرِيكَتِهِ، يُحَدَّثُ بحديثٍ مِنْ حديثي،فيقولُ:بينَنا وبينَكُمْ كتابُ اللهِ، فما وجدْنا فيه مِنْ حلالٍ اسْتَحْلَلْناهُ، وما وجدَنا فيه مِنْ حرامٍ حرَّمْناهُ، ألا وإِنَّ ما حرَّمَ رسولُ اللهِ مثلَ ما حرَّمَ اللهُ [صحيح • أخرجه ابن ماجه (١٢)، وأحمد (١٧١٩٤)]
ഞാൻ കല്പിച്ചതും വിരോധിച്ചതുമായ കാര്യങ്ങൾ കൃത്യമായി മുന്നിലെത്തിയിട്ട്, 'നമുക്ക് മുന്നിൽ തർക്കമില്ലാത്ത ഖുർആനുണ്ട്. ഖുർആനിലുണ്ടെങ്കിൽ ഞാനത് ഹലാൽ, ഹറാം എന്ന് പറയുംഅല്ലാത്തത് നിരകരിക്കും' എന്ന് വലിയ ഗമയോടെ പറയുന്ന ഒരു വിഭാഗം വരാനായിരിക്കുന്നു!അറിയണെ... ഞാൻ ഹലാലാക്കിയത് അള്ളാഹു ഹലാലാക്കിയതിനു തുല്യമാണ്. ഹറാമും തഥൈവ.(ഇബ്നുമാജ -12)
         ഇത്തരക്കാർ അവരുടെ വാദം പ്രചരിപ്പിക്കാൻ ഒരു ഹദീസുമായി വരാറുണ്ട്. വളരെ ളഹീഫ് ആയ ഹദീസ് ആണെന്ന് എല്ലാ മുഹദ്ധിസീങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
[عن الحسن البصري:] ستَبْلُغُكم عني أحاديثُ،، فاعرِضوها على القرآنِ، فما وافق القرآنَ فالزَموه، وما خالف القرآنَ فارفُضوه
الألباني(ت ١٤٢٠) السلسلة الضعيفة ١٠٨٩•ضعيف جداً 
എന്നേതൊട്ട് ഹദീസ് വ്യാപകമായി പ്രചരിക്കും അതിൽ ഖുർആനിനോട് യോചിച്ചത് മാത്രം അംഗീകരിക്കുക അല്ലാത്തത് നിങ്ങൾ ഒഴിവാക്കുക. (അൽബാനി പോലും ലോഹീഫ് ആണെന്ന് പറഞ്ഞിട്ടുണ്ട്) ഈ ഹദീസിൽ നബിﷺ തങ്ങൾ ഖുർആനിനോട് എതിരായത് പറയാറുണ്ട് എന്ന ധ്വനിയുണ്ട്. അതൊരിക്കലും ഉണ്ടാവുകയില്ലെന്ന് നാം നിരവധി ഖുർആൻ ആയതുകൾ കൊണ്ട് തന്നെ വിശദീകരിച്ചു.
       ഈ വാദക്കാർ ഖുർആനിൽ സൂചിപ്പിക്കാത്ത കാര്യങ്ങളെങ്ങനെ ഖുർആനിനോട് യോചിച്ചത്/യോചിക്കാത്തത് എന്നിങ്ങനെ വേർതിരിക്കുകയെന്ന ചോദ്യത്തിന് മറുപടിപറയേണ്ടതുണ്ട്. ഉദാഹരണത്തിന്, നിസ്കാരത്തിന്റെ ഫർളുകളും ശർത്തുകളും ഖുർആനിനോട് യോചിച്ചത് എന്ന് എങ്ങനെയാണ് പറയുക.!! ഖുർആനിൽ നിസ്കാരത്തിന്റെ രൂപം പോലും പറഞ്ഞിട്ടില്ല.! അപ്പോൾ അത് മുഴുവൻ തള്ളുകയാണോ കൊള്ളുകയാണോ വേണ്ടത്!
മറ്റൊന്ന്, ഇന്ന് വഹാബി മതത്തിൽ വന്ന എല്ലാവർക്കുമറിയുന്ന പുതിയ updation ആണല്ലോ മരിച്ചവർക്ക് ചെയ്യുന്ന സ്വദഖകൾ ലഭിക്കുമെന്ന്. ഇത്‌ പണ്ട് ഇവർ തന്നെ ഓതിയിരുന്ന "വഅൻ ലൈസ..." ആയതിനെതിരെല്ലേ... അതിനു എന്ത് ന്യായമാണ് പറയാനാവുക.?
#ചുരുക്കത്തിൽ ഖുർആനും സ്വീകര്യമായ ഹദീസും ഒരു നിലക്കും വൈരുധ്യമാകില്ല. പ്രത്യക്ഷത്തിൽ ആരുടെയെങ്കിലും യുക്തിക്ക് യോചിക്കാത്ത വൈരുധ്യങ്ങൾ ഹദീസിലും ഖുർആനിലും കണ്ടെന്നു കരുതി, ഖുർആനിന് വേണ്ടി സുന്നതിനെയോ തിരിച്ചോ തള്ളുന്നത് ദീനല്ല.! മറിച്ചു അതിനെ കുറിച് കൂടുതൽ പഠനം നടത്തുമ്പോൾ അവകളുടെ സാഹചര്യം മനസ്സിലാക്കി തെളിവുകളുടെ അടിസ്ഥാനത്തിൽ അവകളെ വ്യാഖ്യാനിക്കാൻ സാധിക്കും. ഏതെങ്കിലും ഒന്നിനെ തള്ളി മറ്റൊന്ന് സ്വീകരിക്കാൻ ദീൻ ഒരിക്കലും കൽപ്പിക്കുന്നില്ല. കൽപ്പിക്കുന്നില്ല. 
          ഈ ആശയമാണ് ഇമാം ശാഫി (റ) തൻ്റെ രിസലയിൽ പറഞത്:
ويَعْلمون أن اتِّباعَ أمْره طاعةُ الله، وأنّ سُنَّتَه تَبَعٌ لكتاب الله فيما أنْزَلَ، وأنها لا تخالف كتاب الله أبدًا.[رسالة للإمام الشافعي- ١/١٤٥]
അല്ലാഹുവിന്റെ കിതാബിനോട് യോചിച്ചതാണ് മുത്ത്നബിﷺയുടെ സുന്നത്ത്. അതൊരിക്കലും ഖുർആനുമായി എതിരാകില്ല. (രിസാല-1/145)
അതായത് ലക്ഷക്കണക്കിന് ഹദീസുകൾ കണ്ട ഇമാം ഷാഫി(റ) നെ പോലോത്തവർക്ക് ഒരു ആയതിനോട് പോലും ഹദീസ് എതിരായത് കണ്ടെത്താനായിട്ടില്ല. എന്നിട്ട് എവിടുന്നെങ്കിലും കേട്ട നാല് ഹദീസ് വെച്ചിട്ട് ഖുർആനിനോട് ഹദീസ് എതിരക്കുമെന്ന് പറഞ്ഞ് നടക്കുന്ന വഹാബിൾ അവരുട അല്പത്തരത്തെ തിരിച്ചറിയേണ്ടതുണ്ട്.
•••സ്വഹീഹ്/ളോഹീഫ് പിന്നെങ്ങനെ വേർതിരിക്കുമെന്ന് വരും പോസ്റ്റുകളിൽ പറയാം.