ശൈഖ് ജീലാനി (റ): ചതിക്കാൻ വന്ന ഇബിലീസിനെ തുരത്തി വിട്ടു..


ﻭﻛﺎﻥ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻳﻘﻮﻝ: ﺗﺮاءﻯ ﻟﻲ ﻧﻮﺭ ﻋﻈﻴﻢ ﻣﻸ اﻷﻓﻖ ﺛﻢ ﺗﺪﻟﻰ ﻓﻴﻪ ﺻﻮﺭﺓ ﺗﻨﺎﺩﻳﻨﻲ ﻳﺎ ﻋﺒﺪ اﻟﻘﺎﺩﺭ ﺃﻧﺎ ﺭﺑﻚ، ﻗﺪ ﺣﻠﻠﺖ ﺗﻠﻚ اﻟﻤﺤﺮﻣﺎﺕ ﻓﻘﻠﺖ اﺧﺴﺄ ﻳﺎ ﻟﻌﻴﻦ ﻓﺈﺫا ﺫﻟﻚ اﻟﻨﻮﺭ ﻇﻼﻡ، ﻭﺗﻠﻚ اﻟﺼﻮﺭﺓ ﺩﺧﺎﻥ ﺛﻢ ﺧﺎﻃﺒﻨﻲ ﻳﺎ ﻋﺒﺪ اﻟﻘﺎﺩﺭ ﻧﺠﻮﺕ ﻣﻨﻲ ﺑﻌﻠﻤﻚ ﺑﺄﻣﺮ ﺭﺑﻚ، ﻭﻓﻘﻬﻚ ﻓﻲ ﺃﺣﻮاﻝ ﻣﻨﺎﺯﻻﺗﻚ، ﻭﻟﻘﺪ ﺃﺿﻠﻠﺖ ﺑﻤﺜﻞ ﻫﺬﻩ اﻟﻮاﻗﻌﺔ ﺳﺒﻌﻴﻦ ﻣﻦ ﺃﻫﻞ اﻟﻄﺮﻳﻖ ﻓﻘﻠﺖ ﻟﻠﻪ اﻟﻔﻀﻞ ﻓﻘﻴﻞ ﻟﻪ ﻛﻴﻒ ﻋﻠﻤﺖ ﺃﻧﻪ ﺷﻴﻄﺎﻥ ﻗﺎﻝ ﺑﻘﻮﻟﻪ ﻭﻗﺪ ﺣﻠﻠﺖ ﻟﻚ اﻟﻤﺤﺮﻣﺎﺕ(طبقات الكبرى-١/١٠٩)

     ശൈഖ് ജീലാനി (റ) പറയുന്നു: ”ചക്രവാളമൊട്ടാകെ നിറഞ്ഞുനില്‍ക്കുന്ന വലിയൊരു പ്രകാശം എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. പ്രകാശത്തിലൂടെ എന്തോ രൂപം കാണപ്പെട്ടു. ‘ഓ, അബ്ദുല്‍ ഖാദര്‍! ഞാന്‍ താങ്കളുടെ രക്ഷിതാവാണ്. ഇന്നു മുതല്‍ എല്ലാ ഹറാമും താങ്കള്‍ക്ക് ഞാന്‍ ഹലാലാക്കിയിരിക്കുന്നു! ‘

 ഞാൻ പറഞ്ഞു:
 ‘ആട്ടപ്പെട്ടവനേ, എന്നില്‍നിന്ന് അകന്നുപോവുക.’

 ഇതോടെ പ്രകാശം ഇരുട്ടായി മാറി. ആ രൂപം പുകയായി. അത് എന്നോടായി പറഞ്ഞു:. ‘ഓ അബ്ദുല്‍ ഖാദര്‍, താങ്കള്‍ നേടിയ അറിവിലൂടെ എന്റെ വലയില്‍നിന്ന് താങ്കള്‍ രക്ഷപ്പെട്ടിരിക്കുന്നു. ഈ സൂത്രമുപയോഗിച്ച് എഴുപത് മഹാന്മാരെ ഞാന്‍ പിഴപ്പിച്ചിട്ടുണ്ട്.’

 ഞാൻ പറഞ്ഞു:
 ‘ഇതെല്ലാം അല്ലാഹുﷻവിന്റെ ഔദാര്യം കൊണ്ട് മാത്രമാണ്.’

 ചില ശിഷ്യന്മാർ: "ഈ രൂപം ശൈത്വാനിന്റെതാണെന്ന് എങ്ങനെ മനസ്സിലായി..? എന്ന് ചോദിച്ചു.

 ശൈഖവർകൾ പറഞ്ഞു: "നിനക്ക് ഹറാമായ കാര്യങ്ങൾ ഹലാലാക്കിയിരിക്കുന്നു" എന്ന് അവൻ പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസ്സിലായി.
  (ത്വബഖാത്തു ശഅ്റാനി-1/109)