ശൈഖ് ജീലാനി (റ): അൽഭുതപ്പെടുത്തിയ ഫത്‌വ

ശൈഖ് ജീലാനി (റ)
അൽഭുതപ്പെടുത്തിയ ഫത്‌വ

ورفع إليه سؤال في رجل حلف بالطلاق الثلاث إنه لا بدّ أن يعبد الله عز وجل عبادة ينفرد بها دون جميع الناس في وقت تلبسه بها، فماذا يفعل من العبادات؟؛فأجاب علي الفور :يأتى مكة ، ويخلى له المطاف، ويطوف سبعا وحده، وينحل يمينه" فأعجب علماء العراق، وكانوا قد عجزوا عن الجواب عنها
(طبقات الشعرانى -١/١٢٧)

     ഒരിക്കൽ ശൈഖ് ജീലാനി (റ) വിന്റെ അടുക്കൽ ഒരാൾ ഒരു പ്രശ്നത്തിന്ന്  മതവിധി തേടി വന്നു. ചോദ്യം ഇതാണ് : ഒരാൾ തന്റെ ഭാര്യയോട് പറഞ്ഞു:  "എനിക്ക് ഒരു ഇബാദത്ത് ചെയ്യണം. ആ ഇബാദത്ത് ഞാൻ ചെയ്യുമ്പോൾ മറ്റാരാളും അത് ആ സമയത്ത് ചെയ്യാൻ പാടില്ല. അല്ലാത്തപക്ഷം ഞാൻ നിന്റെ മൂന്ന് ത്വലാഖും ചൊല്ലി..."

 ഇതിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ ഏത് ഇബാദത്താണ് ചെയ്യേണ്ടത്..?

 പെട്ടെന്ന് തന്നെ ശൈഖവർകൾ മറുപടി പറഞ്ഞു: അയാൾ മക്കയിലേക്ക് പോവുകയും അയാൾക്ക് വേണ്ടി മത്വാഫ് ഒഴിഞ്ഞു കൊടുക്കുകയും ചെയ്യട്ടെ! എന്നിട്ട് അയാൾ മാത്രം ത്വവാഫ് ചെയ്താൽ അയാൾ ആ പറഞ്ഞതിൽ നിന്ന് രക്ഷപ്പെട്ടു. ചിന്തക്ക് വഴികൊടുക്കാതെ ബുദ്ധിപരമായ  മറുപടി കേട്ട് ഇറാഖി പണ്ഡിതൻമാർ അൽഭുതപ്പെട്ടു.
  (ത്വബഖാത്തു ശഅ്റാനി-1/127)

Also read