വിലമതിക്കാനാവാത്ത ചരിത്രത്തിലെ ഒരു ഒട്ടകം



🐪പേര്: അൽ-ഖസ് വ
 ജനന സ്ഥലം: അറേബ്യൻ ദ്വീപിലെ ബനൂ ഖുശൈർ കോത്രത്തിന്റെ നെടുംപുര.
 തൊഴിൽ: നബി(സ)യുടെ ഒട്ടകം.
 🐪 വില: 400 ദിർഹം, അബൂബക്കർ സിദ്ദീഖി(റ)ൽ നിന്ന് നബി(സ) വാങ്ങി.
 🐪നിറം: വെള്ളയ്ക്കും കറുപ്പിനും ഇടയിലെ ചുവപ്പ്, വെള്ളയോട് കൂടുതൽ അടുത്തത്
 വിളിപ്പേരുകൾ: അൽ-ജദ്ആ, അൽ-ഖള്ബാ, അൽ-അസബാ.
 🐪 പേരിന്റെ അർത്ഥം (അൽ-ഖസ് വ): പിളർന്ന ചെവി, അതിന്റെ ചെവി പിളർന്നിരുന്നില്ല, പക്ഷേ അതിന്റെ ഉയർന്ന വേഗത കാരണം അങ്ങനെ വിളിക്കപ്പെട്ടു.

🐪പ്രായം: പ്രവാചകൻ(സ) അതിനെ നാല് വയസ്സുള്ളപ്പോൾ വാങ്ങി, പതിനൊന്ന് വർഷം തങ്ങളോടൊപ്പം താമസിച്ചു, 15 വയസ്സുള്ളപ്പോൾ മരിച്ചു.

🐪താമസസ്ഥലം: പ്രവാചകരുടെ പള്ളിക്ക് കിഴക്ക് ബഖീഇന്റെ പരിസരം. 

🐪ഭക്ഷണം: ബഖീഇലെ പച്ചിലകൾ കഴിക്കുമായിരുന്നു.
🐪മരണം: പ്രവാചകരുടെ വഫാത്തിന് ശേഷം, അൽ-ഖസ്‌വ വളരെ ദുഃഖിക്കുകയും ഭക്ഷണപാനീയങ്ങൾ നിരസിക്കുകയും ചെയ്തു. അതിനാൽ കാഴ്ച നഷ്ടപ്പെട്ടു.
അബൂബക്കർ സിദ്ദീഖ് തങ്ങളുടെ ഖിലാഫത്തിന്റെ ആദ്യ നാളുകളിൽ മരണപ്പെട്ടു.

🐪അൽ ഖസ് വാഇന്റെ ഗുണങ്ങൾ:

 നബി(സ) യോടൊപ്പം മദീനയിലേക്ക് പലായനം.
ബനൂ നജ്ജാർ പരിസരത്ത് പ്രവാചകരുടെ മസ്ജിദ് നിൽക്കുന്ന സ്ഥലത്ത് മുട്ടുകുത്തി.
പുറത്തിരിക്കുമ്പോൾ തിരുനബിക്ക് വഹ് യ് വന്ന ഏക മൃഗം 
അതിൻറെ പുറത്തുകയറി നബി തങ്ങൾ കഅ്ബ ത്വവാഫ് ചെയ്തു.
അതിന്റെ നല്ല സ്വഭാവത്തെ നബി തങ്ങൾ പ്രശംസിച്ചു.
ഒട്ടക പന്തയത്തിൽ എപ്പോഴും മുന്നിൽ. ഒരിക്കൽ പിന്നിൽ ആയപ്പോൾ മുസ്‌ലിംകൾ വളരെ സങ്കടപ്പെട്ടു.
അതിനോട് ചേർത്ത് നബി തങ്ങൾക്ക് ഒരു പേര് വന്നു 
صاحب الناقة القصواء
അതിന്റെ പിന്നിൽ പ്രഗൽഭ സ്വഹാബികളെ നബിതങ്ങൾ കയറ്റി യാത്ര ചെയ്തു.

 

 🐪അൽ ഖസ് വാ നിർവഹിച്ച ദൗത്യങ്ങൾ
  അഞ്ച് പ്രധാന സംഭവങ്ങൾ:
 1- ബദർ യുദ്ധത്തിൽ പങ്കെടുത്തു.
 2- മക്കാ വിജയത്തിൽ പങ്കെടുത്തു.
 3- ഹുദൈബിയ ഉടമ്പടിയുടെ ദിവസം തിരുനബി(സ) അതിനുമുകളിൽ മക്കയിലേക്ക് യാത്ര ചെയ്തു.
 4- ഉംറ നിർവഹിക്കാൻ അതിന്റെ പുറത്ത് തിരുനബി(സ) മക്കയിലേക്ക് പോയി.
 5- വിടവാങ്ങൽ ഹജ്ജിനായി അതിനു പുറത്ത് തിരുനബി(സ) മക്കയിലേക്ക് യാത്ര ചെയ്തു.
  
✒️അബൂ ത്വാഹിർ ഫൈസി മാനന്തവാടി