ശൈഖ് ജീലാനി അനുസ്മരണ പരിപാടിയുമായി ജമാഅത്തെ ഇസ്ലാമി, ഉറൂസുകളിലേക്ക് ഇനി അധികം ദൂരമില്ല..
ആത്മീയലോകത്തെ നിറ സാന്നിദ്ധ്യവും ഔലിയാക്കളുടെ കേന്ദ്രബിന്ദുവുമായ ശൈഖ് ജീലാനി തങ്ങളുടെ അനുസ്മരണ പരിപാടിയുമായി മുന്നോട്ടു വന്നിരിക്കുകയാണ് ജമാഅത്തെ ഇസ്ലാമി. ംം
ശ്രീശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തമാണ് ശൈഖ് ജീലാനി തങ്ങളെ സ്വാധീനിച്ചത് എന്ന് എഴുതിയും പ്രസംഗിച്ചും നടന്നിരുന്ന പുത്തൻ വാദികളുടെ കാലമെല്ലാം കഴിഞ്ഞു ംം.
ഇപ്പോഴും മഹാത്മാക്കളെ അനുസ്മരിക്കുന്നതിൻറെ ഒരു തരംഗമാണ്.
നബിദിനാഘോഷം പറ്റില്ല എങ്കിലും റബീഉൽ അവ്വലിൽ പ്രത്യേക സെമിനാർ പറ്റും.
ജീലാനി നേർച്ച പറ്റില്ല എങ്കിലും അനുസ്മരണം 916 തൗഹീദാണ്.
ഉറൂസുകളെയും നേർച്ചകളെയും ഇപ്പോഴും എതിർക്കുന്ന വഹാബികളും മൗദൂദികളും ചെയ്യുന്ന ഇരട്ടത്താപ്പ് ഇവിടെ പറയാതെ വയ്യ.
യഥാർത്ഥത്തിൽ ഉറൂസ് എന്ന് പറഞ്ഞാൽ ഒരു മഹാനെ അനുസ്മരിക്കുകയും അവരുടെ ജീവിത കാലത്തുണ്ടായ ഗുണഗണങ്ങൾ പറയുകയും ചെയ്യുക എന്നതാണ്.
പിന്നെ അവിടെ വരുന്ന ആളുകൾക്ക് ഭക്ഷണവും കൊടുക്കും. ഇത് നൂറ്റാണ്ടുകളായി സുന്നികൾ ചെയ്തുപോരുന്ന കാര്യമാണെങ്കിൽ ഇതുതന്നെയാണ് ഇവിടെ ജമാഅത്തെ ഇസ്ലാമിയുടെ വേദിയിലും നടക്കാൻ പോകുന്നത്. പേരിൽ ചെറിയ വ്യത്യാസം മാത്രം.
കൃത്യമായ ഒരു അടിസ്ഥാനം ഇല്ലാത്തതുകൊണ്ട് എപ്പോഴും മാറി മറിഞ്ഞു കൊണ്ടിരിക്കുന്ന പുത്തൻ പ്രസ്ഥാനങ്ങളിൽ പ്രതീക്ഷ അസ്തമിച്ചിട്ടില്ല എന്ന് തന്നെയാണ് മനസ്സിലാകുന്നത്. പതിയെ പതിയെ സുന്നത്ത് ജമാഅത്തിലേക്ക് അവരും കടന്നുവരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
എന്നാൽ ഇത് ഈ 2021ൽ തുടങ്ങിയ പരിപാടിയാണ് എന്ന് ആരും തെറ്റിദ്ധരിക്കേണ്ട. കുറച്ചു മുമ്പ് തന്നെ തുടങ്ങിയിട്ടുണ്ട്.
2015 നടത്തിയ അനുസ്മരണത്തിന്റെ പോസ്റ്റർ താഴെ ചേർക്കുന്നു..
ഇനി ശൈഖ് ജീലാനി തങ്ങളുടെ കിതാബുകളിൽ പറയുന്ന കാര്യങ്ങളും ആത്മീയ വഴികളും സ്വീകരിച്ചാൽ ംം ഇവിടെ പുത്തൻവദികൾ എന്നൊരു വിഭാഗം തന്നെ ഉണ്ടാവുകയില്ല..!!
Also read
Post a Comment