ശൈഖ് അവർകളുടെ വടിക്ക് ടൈഗ്രീസ് നദി കീഴ്പ്പെടുന്നു..
ഒരു വര്‍ഷം ടൈഗ്രീസ് നദിയിലെ വെള്ളം അധികരിച്ച സമയം. ജനങ്ങള്‍ വെള്ളത്തിലാകുമോ എന്ന് വരെ ഭയപ്പെട്ട സന്ദര്‍ഭം. ജനങ്ങള്‍ ശൈഖവര്‍കളുടെ അടുത്ത് വന്ന് ഇസ്തിഗാസ നടത്തി (സഹായാര്‍ത്ഥന). മഹാനവര്‍കള്‍ തന്റെ വടിയെടുത്ത് നദിയുടെ കരയിലേക്ക് ചെന്നു. എന്നിട്ട് ഒരു സ്ഥലത്ത് ആ വടി തറച്ചു പറഞ്ഞു: "ഇവിടെ വരെ..." ആ സമയമതാ നദിയിലെ വെള്ളം ചുരുങ്ങി പോയി.
അവലംബം: قلائد الجواهر
എന്താണ് യഥാര്‍ത്ഥ കറാമത്ത്..?
യഥാര്‍ത്ഥ കറാമത്ത് എന്ന് പറയുന്നത് ഇസ്തിഖാമത്തുണ്ടാകലാണ് (നേരായ റൂട്ടിലൂടെയുള്ള സഞ്ചാരം).
ഇസ്തിഖാമത്തിന് രണ്ട് കാര്യങ്ങള്‍ വേണം.
ഒന്ന്, അല്ലാഹുവിﷻലുള്ള യാഥാര്‍ത്ഥ വിശ്വാസം.
രണ്ട്, നബിﷺതങ്ങള്‍ കൊണ്ട് വന്ന കാര്യങ്ങള്‍ ബാഹ്യമായും ആന്തരികമായും പിന്‍പറ്റുക.
അബൂ യസീദുല്‍ ബിസ്താമി (റ) എന്നവര്‍ പറയുന്നു: "ഒരുത്തന്‍ തന്റെ മുസ്വല്ല വെള്ളത്തിനു മുകളില്‍ വിരിച്ചു. എന്നിട്ട് അന്തരീക്ഷത്തില്‍ ഇരുന്നു. ഇവനെ കണ്ട് നിങ്ങള്‍ വഞ്ചിതരാകരുത്. അല്ലാഹുﷻവും റസൂലും (ﷺ) കല്‍പ്പിച്ച കല്‍പ്പനകളിലും വിരോധനകളിലും അവന്റെ അവസ്ഥ എങ്ങനെയാണെന്ന് നോക്കണം."
മഹാനവര്‍കളോട് പറയപ്പെട്ടു: "ഒരു മനുഷ്യന്‍ ഒരൊറ്റ രാത്രി കൊണ്ട് മക്കയിലേക്കെത്തിയാലോ..?"
മഹാനവര്‍കള്‍ പറഞ്ഞു: "ഇയാള്‍ ഒരു രാത്രി കൊണ്ടല്ലേ മക്കത്തെത്തുന്നത്, ശൈതാന്‍ ഒരു സെക്കന്റ് കൊണ്ട് മശ്‌രിഖില്‍ നിന്നും മഗ്‌രിബിലേക്കെത്തുന്നുണ്ടല്ലോ..."
വീണ്ടും പറയപ്പട്ടു: "ഒരു മനുഷ്യന്‍ വെള്ളത്തിന്റെ മുകളിലൂടെ നടക്കുന്നുണ്ടല്ലോ..."
മഹാനവര്‍കള്‍ പറഞ്ഞു: "വെള്ളത്തിലൂടെ സഞ്ചരിക്കുന്ന മത്സ്യം, അന്തരീക്ഷത്തിലൂടെ പറക്കുന്ന പറവ ഇവയൊക്കെ ഇവനേക്കാള്‍ വലിയ അത്ഭുതമല്ലേ.." ( شرح الحكم العطائية)
അത് കണ്ടിട്ടല്ലാ ഒരാളെ വിലയിരുത്തേണ്ടത്. അല്ലാഹുﷻവും റസൂലും (ﷺ) കല്‍പ്പിച്ച കല്‍പ്പനകളിലും വിരോധനകളിലും അവന്‍ എവിടെ നില്‍ക്കുന്നു എന്നതിനാലാണ്.
അതാണല്ലോ നമ്മള്‍ ഇന്നലെ വിവരിച്ച കറാമത്തില്‍ നിന്നും നമുക്ക് മുഹിയുദ്ധീന്‍ ശൈഖിനെ (റ) കുറിച്ച് ബോധ്യമായത്.
അല്ലാഹു ﷻ മഹാനവര്‍കളുടെ ബറകത്ത് കൊണ്ട് കല്‍പ്പനകളെ അനുസരിക്കാനും വിരോധനകളെ വെടിയാനും നമുക്ക് തൗഫീഖ് നല്‍കട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ
Post a Comment