ശൈഖ് ജീലാനി(റ): വിജ്ഞാന സാഗരം
ശൈഖ് ജീലാനി (റ)
വിജ്ഞാന സാസാഗരം
حضر يوما مجلسه الشيخ أبو الفرج بن الجوزي رضي الله عنه ففسر الشيخ عبد القادر رضي الله عنه آية، وذكر فيها وجوها، والى جانب الشيخ أبى الفرج من يسأله : أتعرف هذا القول؟ فيقول: نعم، إلى أن بلغ أحد عشر يعرفها أبو الفرج. ثم زاد الشيخ حتى انتهى إلى أربعين وجها، وعزا كل وجه إلى قائله، فاشتد تعجب الشيخ أبى الفرج من كثرة علم الشيخ. (نور الأبصار :٣٦٠)
ഒരിക്കല്‍ ശൈഖ് ജീലാനി(റ)വിന്റെ വിജ്ഞാന സദസ്സില്‍ അബുൽഫറജ് ഇബ്നുൽ ജൗസി (റ) പങ്കെടുത്തു. ശൈഖവർകൾ അന്ന് ഖുര്‍ആനിലെ ഒരു ആയത്തിനുള്ള നിരവധി തഫ്സീറുകൾ പറയുകയായിരുന്നു. ഇബ്‌നുൽ ജൗസി(റ)വിന്റെ സമീപത്തുണ്ടായിരുന്ന ഒരാള്‍ മഹാനോട് ഓരോ വ്യാഖ്യാനം കഴിയുമ്പോഴും ഇപ്രകാരം ചോദിക്കും: ഈ വ്യാഖ്യാനം നേരത്തെ നിങ്ങള്‍ക്ക് അറിയുമായിരുന്നോ..? മഹാൻ പറയും: അതെ, അറിയും. പതിനൊന്ന് വ്യാഖ്യാനങ്ങൾ വരെ ഇത് തുടർന്നു. അതിനുശേഷവും ശൈഖവർകൾ വ്യാഖ്യാനങ്ങൾ പറയാന്‍ തുടങ്ങി. അത് നാൽപത് വരെ നീണ്ടു. ഓരോ തഫ്സീറുകൾ പറയുമ്പോഴും ആ അഭിപ്രായം ആരാണ് പറഞ്ഞതെന്നും ശൈഖവർകൾ വ്യക്തമാക്കി. ഇതുകേട്ട് കൊണ്ടിരുന്ന ഇബ്നുൽ ജൗസി (റ) ശൈഖവർകളുടെ അഗാധമായ ജ്ഞാനം കണ്ട് ആശ്ചര്യപ്പെട്ടു.
(നൂറുൽ അബ്സാർ:360)
Also read
Post a Comment