കുപ്പിക്കകത്തുള്ള വസ്തുവിനെ
പോലെ കാണ്മാന്‍ ഞാന്‍ നിങ്ങളെ ഖല്‍ബകം എന്നോവര
قال عليه الصلاة والسلام : «أولياء اللّه لا يموتون ولكن يُنقلون من دار إلى دار ( تفسير الرازي ) നബി ﷺ പറയുന്നു: അല്ലാഹുﷻവിന്റെ ഔലിയാക്കള്‍ യഥാര്‍ത്ഥത്തില്‍ മരിക്കുന്നില്ല, മറിച്ച് അവര്‍ ഒരു വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് മാറ്റപ്പെടുകയാണ് ചെയ്യുന്നത്. അബൂസഈദിനില്‍ ഖറാസ് (റ) എന്നവര്‍ പറയുന്നു: "ഞാന്‍ ഒരു ദിവസം മക്കയിലായിരുന്നപ്പോള്‍ 'ബനൂ ശൈബ' എന്ന വാതിലിലൂടെ കടന്നു. അവിടെയതാ ഒരു ചെറുപ്പക്കാരന്‍ മരിച്ചു കിടക്കുന്നു. ഞാൻ ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കിയപ്പോഴതാ അദ്ദേഹം പുഞ്ചിരിതൂകി പറയുന്നു: "ഓ.. അബൂസഈദേ നിങ്ങളറിഞ്ഞിട്ടില്ലേ അല്ലാഹുﷻവിന്റെ ഇഷ്ടദാസന്മാര്‍ മരിച്ചാലും അവര്‍ ജീവിച്ചിരിക്കും, യഥാര്‍ത്ഥത്തില്‍ അവര്‍ ഒരുവീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറ്റപ്പെടുകയാണ് ചെയ്യുന്നത്." (حدائق الحقائق / محمد بن أبي بكر الرازي ) കിര്‍മാനി (റ) പറയുന്നു: അല്ലാഹുﷻവിന്റെ ഔലിയാക്കളെ മഹബ്ബത്ത് വെക്കുന്നത് ഏറ്റവും വലിയ ഇബാദാത്താണ്. കാരണം ഔലിയാക്കളോടുള്ള സ്‌നേഹം അല്ലാഹുﷻവിനോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ്. ( روض الرياحين / الإمام اليافعي ) മശാഇഖന്മാര്‍ പറയുന്നു: സ്വാലീഹീങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് അവരുടെ ബറകത്ത് നഷ്ടപ്പെടുകയും അങ്ങനെ എതിര്‍ക്കുന്നവരുടെ ആഖിബത്ത് മോശപ്പെടാന്‍ കാരണമായി തീരുകയും ചെയ്യും. ( روض الرياحين / الإمام اليافعي ) മഹാന്മാരായ ഔലിയാക്കളിലെ അത്യുന്നത സ്ഥാനം കൈവരിക്കുന്നവരാണ് മഹാനരായ ഔസുല്‍ അഗ്‌ളം മുഹിയുദ്ധീന്‍ ശൈഖ് (റ). പ്രത്യേകിച്ച് ഈ മാസം ഔസുല്‍ അഗ്‌ളമിന്റെ മാസമാണ്. അല്ലാഹു ﷻ കനിഞ്ഞേകിയ രണ്ടാം വസന്തം. അവിടുത്തെ മദദ് പ്രതീക്ഷിച്ച് മഹാനവര്‍കളുടെ കറാമത്തുകളിലൂടെ ഒരു ചെറിയ യാത്രയാകാം... അല്ലാഹു ﷻ ഖബൂല്‍ ചെയ്യട്ടെ..,ആമീന്‍ യാ റബ്ബൽ ആലമീൻ
••••••┈┈┈┈•✿❁✿•┈┈┈┈••••••
ولد الشيخ محي الدين الجيلاني = عشق ) 470 ( بلغ سنه = كمال ( 91) توفي سنة = عشق كمال ( 470+91=561 ) ربيع الآخر (10
അബൂബക്കരിനില്‍ ഇമാദ് (റ) എന്നവര്‍ പറയുന്നു: "എനിക്ക് വിശ്വാസപരമായ കാര്യത്തില്‍ ചെറിയ സംശയം വന്നു. ആ സംശയത്തോട് കൂടെയായിരുന്നു ഞാന്‍ മുഹിയുദ്ധീന്‍ ശൈഖിന്റെ (റ) മജ്‌ലിസിലേക്ക് കടന്നു വന്നത്. ശൈഖവര്‍കള്‍ ഹൃദയത്തിലുള്ള കാര്യങ്ങള്‍ പറയുമെന്ന് ഞാന്‍ കേള്‍ക്കാറുണ്ട്. ഞാന്‍ അവിടേക്ക് ചെന്നപ്പോള്‍ ശൈഖവര്‍കള്‍ പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്. അന്നേരം മഹാനവര്‍കള്‍ പറയുന്നു: "നമ്മുടെ വിശ്വാസം സ്വഹാബത്തിന്റെയും സ്വാലിഹീങ്ങളായ മുന്‍ഗാമികളുടെയും വിശ്വാസമാണ്." ഞാന്‍ മനസ്സില്‍ കരുതി ഇത് ഒത്ത് വന്നതായിരിക്കും എന്നെ കുറിച്ച് പറയുന്നതല്ലായിരിക്കുമെന്ന്. അങ്ങനെ വീണ്ടും മഹാനവര്‍കള്‍ ഞാനിരുന്ന ഭാഗത്തേക്ക് നോക്കി അതേ വാചകം ആവര്‍ത്തിച്ചു. അപ്പോള്‍ ഞാന്‍ കരുതി, പ്രാസംഗികർ അങ്ങോട്ടും ഇങ്ങോട്ടും തിരിയാറില്ലേ.. ആ നിലക്ക് എന്റെ ഭാഗത്തേക്ക് നോക്കി പറഞ്ഞതായിരിക്കും എന്ന്. മൂന്നാം പ്രാവശ്യം എന്നിലേക്ക് തിരിഞ്ഞ് ശൈഖവര്‍കള്‍ പറഞ്ഞു: "ഓ, അബൂബക്കറേ നമ്മുടെ വിശ്വാസം സ്വഹാബത്തിന്റെയും സ്വാലിഹീങ്ങളായ മുന്‍ഗാമികളുടെയും വിശ്വാസമാണ്." ശേഷം മഹാനവര്‍കള്‍ പറഞ്ഞു: "എഴുന്നേല്‍ക്കൂ.., നാടുവിട്ടുപോയ നിന്റെ ബാപ്പ തിരിച്ചു വന്നിട്ടുണ്ട്." ഞാന്‍ പെട്ടെന്ന് എഴുന്നേറ്റ് വീട്ടില്‍ പോയി നോക്കിയപ്പോള്‍ എന്റെ ബാപ്പ തിരിച്ചെത്തിയിട്ടുണ്ടായിരുന്നു.(سير أعلام النبلاء / الحافظ الذهبي ) അല്ലാഹു ﷻ നമ്മുടെ വിശ്വാസങ്ങളെ നന്നാക്കി തന്ന് മരണം വരെ കൂടെ കൊണ്ടു നടക്കാനുള്ള തൗഫീഖ് ചെയ്യട്ടെ..,ആമീന്‍ യാ റബ്ബൽ ആലമീൻ
Post a Comment