സർക്കാർ ത്വരീഖത്തും സ്വഹാബത്തിന് നേരെ ചീത്ത വിളിയും
ഇപ്പോൽ തമിഴ്നാട്ടിൽ നിന്നും ഒരു ശൈഖ് പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയിൽപെട്ടു.
സർക്കാർ ബാവ എന്നാണ് അദ്ദേഹത്തിന്റെ പേര്.
അദ്ദേഹത്തിന്റെ പ്രഭാഷണം ഒരാവർത്തി കേട്ടു.
തമിഴാണ് പ്രസംഗ ഭാഷ എങ്കിലും കാര്യങ്ങൾ വെക്തമാണ്..
മഹാനായ മുആവിയ(റ) നെയും അബൂ സുഫ്യാൻ(റ) നെയും അദ്ദേഹം ചീത്ത പറയുകയും മോശമായി ചിത്രീകരിച്ച് സംസാരിക്കുകയും ചെയ്യുന്നു..
മാത്രമല്ല ഞങ്ങൾ അത് തുടരുമെന്നും അയാൾ പറയുന്നു.
(نعوذ بالله)
സ്വാഹാബത്തിനെ ചീത്ത വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവരുടേത് എന്ത് ത്വരീഖത്ത്?
സ്വഹാബത്തിന് ഇടയിലുള്ള വീക്ഷണ വ്യതിയാനങ്ങൾ നബി തങ്ങൾ അംഗീകാരം നൽകിയ ഗവേഷണപരമായ കാര്യങ്ങളാണ്. അതിന്റെ അടിസ്ഥാനത്തിലാണ് അവർക്കിടയിലുണ്ടായ പ്രശ്നങ്ങൾ എന്നാണ് പണ്ഡിത മതം.
ഇമാം നവവി(റ) പറയുന്നത് കാണുക :
واعلم أن سب الصحابة رضي الله عنهم حرام، من فواحش المحرمات، سواء من لابس الفتن منهم وغيره؛ لأنهم مجتهدون في تلك الحروب متأولون - شرح مسلم النووي
“സ്വഹാബത്തിനെ ചീത്തപറയൽ ഹറാമാണ്. അത് ഏറ്റവും മോശപ്പെട്ട ഹറാമുകളിൽ പെട്ടതാണ്. അത് അവർക്കിടയിലുണ്ടായ ഫിത്നകളുമായി ബന്ധപ്പെട്ട സ്വഹാബികൾ ആണെങ്കിലും അല്ലെങ്കിലും ശരി. കാരണം അവരെല്ലാം ഗവേഷണ യോഗ്യരായ പണ്ഡിതന്മാരാണ്.
അതിന്റെ അടിസ്ഥാനത്തിലാണ് അവർക്കിടയിൽ ഉണ്ടായ പരസ്പര സംഘട്ടനങ്ങൾ നടന്നത്.”
ഇമാം ഖുർതുബി പറയുന്നത് കാണുക:
قال أبو عبد الله القرطبي : (لا يجوز أن ينسب إلى أحد من الصحابة خطأ مقطوع به؛ إذ كانوا كلهم اجتهدوا فيما فعلوه وأراد الله عز وجل. وهم كلهم لنا أئمة، وقد تُعبّدنا بالكف عمّا شجر بينهم، وألاّ نذكرهم إلا بأحسن الذكر لحرمة الصحبة، ولنهي النبي—عن سبهم، وأن الله غفر لهم وأخبر بالرضى عنهم) - الجامع لأحكام القرآن، للقرطبي
“സഹാബികൾ എല്ലാവരും നമ്മുടെ ഇമാമുമാരാണ്.
അവർക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളും അവരുടെ പ്രവർത്തികളും ഗവേഷണപരമാണ്.
അവരെക്കുറിച്ച് നല്ലതല്ലാത്ത നാം പറയാൻ പാടില്ല. കാരണം അവർ നബിതങ്ങളോട് സഹകരിച്ചവരാണ്. മാത്രമല്ല അവരെ ചീത്ത പറയരുത് എന്നും അള്ളാഹു അവർക്കെല്ലാം പൊറുത്തു കൊടുത്തിരിക്കുന്നു എന്നും നബി തങ്ങൾ മുന്നറിയിപ്പു നൽകിയതാണ്.”
فقد أخرج الطبراني في "الكبير" عن ابن عباس رضي الله عنهما، عن النبي صلى الله عليه وسلم قال: (مَن سب أصحابي، فعليه لعنة الله، والملائكة، والناس أجمعين)
നബി(സ) പറഞ്ഞു: “ആരെങ്കിലും എൻറെ സ്വഹാബത്തിനെ ചീത്ത വിളിച്ചാൽ അവൻറെ മേൽ ജനങ്ങളുടെയും മലക്കുകളുടേയും അല്ലാഹുവിന്റേയും ശാപം ഉണ്ടാവട്ടെ” ( അൽ കബീർ - ത്വബ്റാനി)
وأخرج "البخاري ومسلم" عن أبي سعيد الخدري رضي الله عنه، عن النبي صلى الله عليه وسلم قال: لا تسبوا أصحابي؛ فلو أن أحدكم أنفق مثل أُحدٍ ذهبًا، ما بلغ مُدَّ أحدهم، ولا نصيفه
നബി(സ) തങ്ങൾ പറഞ്ഞു:
“എന്റെ സ്വഹാബിമാരെ നിങ്ങൾ ചീത്ത പറയരുത്. നിങ്ങളിൽ ഒരാൾ ഉഹദ് മലയോളം സ്വർണ്ണം അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിച്ചാലും അവർ ഒരു മുദ്ദ് ചെലവഴിച്ച പ്രതിഫലത്തെയൊ, അതിന്റെ പകുതിയോ അവൻ എത്തിക്കുകയില്ല.”
قال الإمام أحمد بعد أن قيل له: ما تقول فيما كان بين علي ومعاوية؟ قال: (ما أقول فيهم إلاّ الحسنى). مناقب امام أحمد لابن الجوزي
ഇമാം മുഹമ്മദി (റ)നോട് ആരോ ചോദിച്ചു: “സ്വഹാബത്തിന് ഇടയിലുണ്ടായ പ്രശ്നത്തെ സംബന്ധിച്ച് നിങ്ങൾ എന്തു പറയുന്നു?”
അപ്പോൾ അദ്ദേഹം പറഞ്ഞു: “അവരെ നന്മയല്ലാതെ ഞാൻ മറ്റൊന്നും പറയില്ല”
قال القاضي أبو يعلى
"من شتم رجلاً من أصحاب النبي صلى الله عليه وسلم ما أراه على الإسلام"
ഖാസി അബൂ യഅല(റ) പറഞ്ഞു:
“സ്വഹാബത്തിനെ ചീത്ത പറഞ്ഞവനെ മുസ്ലിമായി തന്നെ പരിഗണിക്കാൻ പറ്റില്ല എന്നാണ് പണ്ഡിതന്മാർ പറഞ്ഞത്.”
ചുരുക്കി പറഞ്ഞാൽ
അലി (റ) വും മുആവിയ (റ) തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയില്‍ പങ്കു ചേര്‍ന്ന് അവരില്‍ ഒരാളെ കുറ്റം പറയുന്നത് മുസ്ലിംള്‍ക്ക് ചേര്‍ന്നതല്ല. എന്ന് മാത്രമല്ല അവരുടെ ഇജ്തിഹാദി വിഷയങ്ങളില്‍ രണ്ടു പേര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങളെ പിന്തുടര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുവാന്‍ അവകാശം ഉള്ളവരായിരുന്നു. അതിനെ അതിര് കവിഞ്ഞു വിമര്‍ശിക്കുന്നവര്‍ അഹല്സുന്നത് ജമാഅത്തിന്റെ പാതയില്‍ നിന്നും പുറത്തു പോവുന്നതാണ്. അത് ബിദ്അത്കാരുടെ ശൈലിയും പ്രവര്‍ത്തനവുമാണ്.
മഹാനായ മുആവിയ(റ) സ്വർഗാവകാശിയായ സ്വഹാബിവര്യനാണ്.
നിരവധി ഹദീസുകൾ അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. ഉമർ(റ)വിന്റെ കാലത്ത് സൈനികനേതൃത്വം വഹിച്ചിരുന്നു. ഇരുപതുവർഷക്കാലം ഖലീഫയായി ഭരണം നടത്തി.
അല്ലാഹുവിന്‍റെ പ്രവാചകന്‍(ﷺ) മുആവിയ (رضي الله عنه) വിനു വേണ്ടി പ്രാര്‍ഥിച്ചിരുന്നു. അവിടുന്ന് പറഞ്ഞു: ” അല്ലാഹുവേ നീ മുആവിയക്ക് മാര്‍ഗദര്‍ശനം നല്‍കേണമേ, അദ്ദേഹത്തെ നേര്‍മാര്‍ഗത്തിലേക്കുള്ള വഴികാട്ടി ആക്കേണമേ. അദ്ദേഹത്തെ നീ സന്മാര്‍ഗദര്‍ശിയും, അതിന്‍റെ പ്രചാരകനും ആക്കി മാറ്റേണമേ ” (ഹസന്‍ – തിര്‍മിദി).
അല്ലാഹു പറയുന്നു :
وَالسَّابِقُونَ الأَوَّلُونَ مِنَ الْمُهَاجِرِينَ وَالأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ
” മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം” [ തൗബ-100].
അതുകൊണ്ട് സ്വഹാബത്തിനെ നിന്ദിക്കുന്നവരെയും കൊച്ചാക്കുന്നവരെയും കണ്ടാല്‍ അവര്‍ സത്യത്തിന്‍റെ വക്താക്കളല്ല എന്ന് മനസ്സിലാക്കുക.
➖➖➖➖➖➖➖➖➖➖➖➖➖➖
Also read
👉🏻 ഡൗൺലോഡ് ചെയ്ത് സ്റ്റോറേജ് ഫുൾ ആക്കണ്ട.
👉🏻 ഇബാറത്തുകൾ സെർച്ച് ചെയ്യാം
👉🏻 ഹർകത്തോടെ ഉള്ള ലിപികൾ
👉🏻 മറ്റു മദ്ഹബുകളിലെ കിതാബുകളും ഇതിൽ ലഭ്യമാണ്
Post a Comment