മുത്ത് നബിയെ 4 തവണ സ്വപ്നം കണ്ടു.. ജീവിതകാലത്ത് വെളിപ്പെടുത്താത്ത ശൈഖുനാ കുഞ്ഞാണി ഉസ്താദിന്റെ ഡയറികുറിപ്പ്
ഈയിടെ മൺമറഞ്ഞ സമസ്ത മുശാവറ അംഗമായ ബഹു: കുഞ്ഞാണി ഉസ്താദിനെ കുറിച്ച് ജാമിഅ പ്രൊഫസർ ഉസ്താദ് സിയാഉദ്ധീൻ ഫൈസി എഴുതിയത്
ശൈഖുനാ മർഹൂം പി. കുഞ്ഞാണി ഉസ്താദിന്റെ ഈ ഡയറിക്കുറിപ്പ് വായിച്ച് കണ്ണ് നനഞ്ഞു. മനസ്സ് പിടഞ്ഞു. തിരുനബി (സ) യെ ഉസ്താദ് സ്വപ്നദർശനം നടത്തിയതിന്റെ വിവരണം. ഒന്നല്ല. പല തവണ. ഡയറി ഇങ്ങനെ വായിക്കാം.
"1. തിരുനബി (സ) യെ ആദ്യമായി വെല്ലൂരിൽ വെച്ച് ഞാൻ സ്വപ്നത്തിൽ ദർശിച്ചു. 1383 ജുമാദൽ ഉഖ്റാ 24 ന് (11.11.1963) തിങ്കളാഴ്ച രാവ്.
2. പിന്നീട് പുത്തനഴിയിൽ വെച്ചും തിരുനബി (സ) യെ ഞാൻ തിരുദർശനം നടത്തി. 1391 ജുമാദൽ ഊലാ 27 (21.07.1971 ) വ്യാഴാഴ്ച രാവ്. ഹൃദയം ശുദ്ധീകരിക്കാനും തിന്മകൾ വെടിയാനും അവിടുന്ന് എന്നോട് ഉപദേശിച്ചു.
3. വീണ്ടും തിരുനബി (സ) യെ അതീവ സുന്ദരനായി ഞാൻ സ്വപ്നത്തിൽ കണ്ടു. അതും പുത്തനഴിയിൽ വെച്ചായിരുന്നു. 1391 ജുമാദൽ ഉഖ്റാ 13 ന് (05.08.1971) വെള്ളിയാഴ്ച രാവ്. അന്ന് തിരുനബി (സ) യെ ഞാൻ ആലിംഗനം ചെയ്യുകയും നന്നായി ചുംബിക്കുകയും ചെയ്തു. ഹൃദയം ശുദ്ധീകരിക്കാൻ അവിടുന്ന് എന്നോട് വസിയ്യത് ചെയ്തു.
4. പുത്തനഴിയിൽ വെച്ച് തന്നെ പിന്നീട് പുണ്യനബി (സ) യെ ഞാൻ സ്വപ്ന ദർശനം നടത്തി. 1396 റബീഉൽ അവ്വൽ 5 ന് ഞായറാഴ്ച രാവ് (07-03-1976). തങ്ങളുടെ കൈ ഞാൻ ചുംബിച്ചു. പക്ഷേ, എനിക്ക് മതിയായില്ല. അന്ന് അവിടുന്ന് ഒന്നും സംസാരിച്ചില്ല. അപ്പോഴേക്ക് ഞാൻ ഉണർന്നു".
സംശുദ്ധവും ലളിതവുമായി ജീവിച്ച പണ്ഡിതൻ കുഞ്ഞാണി ഉസ്താദിനെ മനസ്സിലാക്കാൻ വേണ്ടി മാത്രമാണ് ഇത് പരസ്യപ്പെടുത്തുന്നത്. ജാമിഅ: നൂരിയ്യ:യിലെ ഉസ്താദ് കൂടിയായിരുന്നു അദ്ദേഹം. ജീവിച്ചിരിക്കുമ്പോൾ മഹാൻ ഇത് പരസ്യപ്പെടുത്തിയില്ല.
Post a Comment