20 വർഷങ്ങൾക്കു ശേഷം ജനിച്ച ഏക മകന്റെ വിവാഹദിവസം അയൽവാസി ചെയ്ത പണി

ഇരുപത് വർഷങ്ങൾക്ക് ശേഷം ജനിച്ച തന്റെ ഏക മകന്റെ വിവാഹം ആഘോഷിക്കാൻ അയാൾ തയ്യാറെടുത്തു..
കൂടെ എല്ലാ അയൽവാസികളും..
ആ മനുഷ്യൻ തന്റെ മകനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവർക്ക് നന്നായറിയാമായിരുന്നു...
ആഗ്രഹ സാഫല്യ നാളണവായി..
അന്ന് തന്റെ മകനെ അയാൾ ഒരു മണവാളനായി കാണ്ടു..!!
ഉച്ചഭക്ഷണത്തിന് അയൽക്കാരെല്ലാമെത്തി ...
പക്ഷേ…
വീടിനു തൊട്ടടുത്തുള്ള അയൽക്കാരനെ മാത്രം കണ്ടില്ല. ആ വീട്ടിലെ ഇളയ മകൻ ഒഴികെ അവരാരും പങ്കെടുത്തില്ല……
അവാനാണേൽ കുറച്ചു മാത്രം കഴിച്ച്
പെട്ടെന്നുതന്നെ ഇറങ്ങി ...

വരന്റെ അച്ഛൻ ആ രംഗം കാണ്ട് അത്ഭുതപ്പെട്ടു..
എന്താണ് ഈ അയൽക്കാരൻ ഇങ്ങനെ ...?
ഈ മുഹൂർത്തത്തിൽ ആരാണ് ഇങ്ങനെ ചെയ്യുക?

ചിന്തകൾ അയാളെ അസ്വസ്ഥനാക്കി.. അയാളുടെ മനോ മുഖരത്തിലൂടെ നിരവധി ചിന്തകൾ പാഞ്ഞു പോയി...

സദ്യയെല്ലാം കഴിഞ്ഞ ശേഷം..
  വധുവിനെ കൊണ്ടുവരാൻ കാറുകൾ ഒരുക്കാൻ തുടങ്ങി..

തത്സമയം പ്രസ്തുത അയൽക്കാരന്റെ ഇളയ മകൻ കാറുമായി വന്നു ....

എന്നാൽ വരന്റെ പിതാവ് ദേഷ്യത്തോടെ നിരസിച്ചു...
“നിന്റെ കാർ ആവശ്യമില്ല,
ഇവിടെ ധാരാളം കാറുകളുണ്ട്.”
ആ കുട്ടി നിശബ്ദനായിരുന്നു .. അവൻ ഒരക്ഷരം പോലും മിണ്ടിയില്ല..

തുടർന്ന്
അയൽവാസിയുടെ കുട്ടി കാർ വീട്ടിൽ പാർക്ക് ചെയ്യാൻ ഗേറ്റ് തുറന്നതിനിടയിൽ
അച്ഛൻ അയൽവാസിയുടെ വീട്ടിൽ അസാധാരണമായ ഒരുനക്കം കണ്ടു ...
കൂടാതെ ആ വീട്ടിൽ ഒരു അപരിചിതനും....

അവനോട് ചോദിക്കാൻ അയാൾ ആഗ്രഹിച്ചു, പക്ഷേ അവരുടെ നിഷേധാത്മക മനോഭാവം ഓർത്ത് ശ്രമം ഉപേക്ഷിച്ചു...

രാവണഞ്ഞു..
ഒപ്പം സന്തോഷത്തിന്റെ ചടങ്ങുകൾ പൂർത്തിയായിക്കഴിഞ്ഞു...
പങ്കെടുത്ത എല്ലാവരും മടങ്ങിക്കഴിഞ്ഞു..

ഉടനെ അയാൾ അത് കണ്ടു.. അയൽവാസിയുടെ വാതിൽക്കൽ നിന്ന് കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യാതെ  ഒരു ശവപ്പെട്ടിയുമായി അവർ പുറത്തേക്ക് വന്നു...
അയാൾ കാര്യം ആരാഞ്ഞു..
മൂത്ത മകൻ മറുപടി പറഞ്ഞു..
ഇന്ന് ഉച്ചയോടെയാണ് അച്ഛൻ മരിച്ചത് ...
മരിക്കുമെന്ന് ഉറപ്പായപ്പോൾ 
ശാന്തത പാലിക്കാനും സങ്കടം കാണിക്കാതിരിക്കാനും അദ്ദേഹം ഞങ്ങളെ ഉപദേശിച്ചു..
നിങ്ങളുടെ കുട്ടിക്ക് നിങ്ങളുടെ സന്തോഷം പൂർത്തിയാക്കാൻ സമയം നൽകണമെന്നും...

കാരണം നിങ്ങൾ എത്രമാത്രം അവനെ സ്നേഹിക്കുന്നുവെന്ന് അച്ഛനറിയാമായിരുന്നു..
നിങ്ങളുടെ ഏക മകന്റെ സന്തോഷ നിമിഷങ്ങൾ അവസാനിച്ചതിനുശേഷം മാത്രം ശവസംസ്കാരം നടത്താൻ അദ്ദേഹം ഞങ്ങളോട് കൽപ്പിച്ചു.. 

ഒരു ഇടിമിന്നൽ പോലെ അയാളെ ആ സംഭവം പിടിച്ചു കുലുക്കി..
നെഞ്ചിൽ കൊള്ളിയാൻ മിന്നി..

അവരെ കുറിച്ച് മോശമായി ചിന്തിച്ചതിൽ അയാൾ ഒരുപാട് ഖേദിച്ചു...
അറിഞ്ഞിരുന്നെങ്കിൽ
ഞാൻ അത് ചെയ്യില്ലായിരുന്നു ....

എന്നാൽ പൗരുഷത്തിന് അതിന്റേതായ ഗുണങ്ങളുണ്ട്.. അത് പുരുഷന്മാർ മാത്രമാണ് ചെയ്യുന്നത് ..... 
പിന്നെ ഖേദിച്ചിട്ട് കാര്യമില്ല..

നിങ്ങൾ നിങ്ങളുടെ അയൽക്കാരെ ശ്രദ്ധിക്കുക ....

അബൂ ത്വാഹിർ ഫൈസി മാനന്തവാടി 
👇
https://www.facebook.com/334928549937780/posts/4075882689175662/