മസ്ജിദുന്നബവിയിൽ വഹാബി പണ്ഡിതൻ്റെ ക്ലാസ്സുകൾക്ക് വിലക്ക് - ഖനാത്തുൽ ആലം ന്യൂസ് നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്യുന്നു..




 

സഊദി അറേബ്യയിൽ വഹാബി പണ്ഡിതൻ ശൈഖ് സ്വാലിഹ് അൽ ഉസൈമിൻ്റ ക്ലാസ്സുകൾക്ക് സഊദി ഭരണകൂടം വിലക്കേർപ്പെടുത്തി 

വാർത്ത അറബി ന്യൂസ് ചാനലിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

(ഈ വാർത്ത ശരിയല്ല എന്ന രൂപത്തിൽ ചില ആളുകൾ ഓൺലൈനിലും മറ്റും പ്രഭാഷണം അപ്‌ലോഡ് ചെയ്തിട്ടുണ്ട് അവർക്ക് കൂടി ബോധ്യപ്പെടാൻ വേണ്ടിയിട്ടാണ് മുകളിൽ അറബി സൈറ്റിന്റെ ലിങ്ക് കൊടുത്തിട്ടുള്ളത് )


കഴിഞ്ഞ വെള്ളിയാഴ്ച മസ്ജിദുന്നബവിയിൽ "مهمات العلم " എന്ന തൻ്റെ ഗ്രന്ഥത്തിൻ്റെ ആയിരക്കണക്കായ കോപ്പികൾ വിതരണം ചെയ്യേണ്ടതായിരുന്നു  
 ഗ്രന്ഥം സ്വീകരിക്കാനായി സഊദിയുടെ പുറത്ത് നിന്നും അകത്ത് നിന്നും ആയിരക്കണക്കിന് സലഫിസ്റ്റുകൾ മദീനയിൽ എത്തിയ സമയത്താണ് പ്രോഗ്രാം തടഞ്ഞതായി സഊദി ഭരണകൂടം അറിയിച്ചത് 

സഊദി പബ്ലിക് പ്രോസ്യൂകൂട്ടർ ചോദ്യം ചെയ്യാനായി ഇദ്ദേഹത്തെ വിളിച്ചു വരുത്തിയിട്ടുണ്ട്

 പതിനാല് വർഷത്തോളം തുടർച്ചയായി നടന്ന് വരുന്ന പ്രോഗ്രാമാണ് ഇത്

മുസ്ലിംകളെ കാഫിറാക്കുന്ന ഇബ്നു അബ്ദിൽ വഹാബിൻ്റെ ക്ഷുദ്ര കൃതികളായ
 كشف الشبهات كتاب التوحيد ثلاثة الأصول وادلتها 
തുടങ്ങിയ ഗ്രന്ഥങ്ങളും പിഴച്ച "തജ്സീമീ" വിശ്വാസം പ്രചരിപ്പിക്കുന്ന ഇബ്നുതൈമിയ്യയുടെ 
 العقيدة الواسطية 
അടക്കമുള്ള ഗ്രന്ഥങ്ങളെ അപഗ്രഫിച്ച് നടത്തുന്ന ക്ലാസ്സുകളാണ് അധികൃതർ ഇടപെട്ട് തടഞ്ഞത്