ഹൈള് (മെൻസസ് ) സംശയങ്ങളും മറുപടിയും


ചോദ്യം ) ഹൈള് എന്നാലെന്ത് ? ഉത്തരം ) ചന്ദ്രവർഷപ്രകാരം ഏകദേശം ഒമ്പത് വയസ്സായ പെണ്ണിന്റെ ഗർഭ പാത്രത്തിൽ നിന്നു ചില പ്രത്യേക സമയങ്ങളിൽ പുറപ്പെടുന്ന രക്തമാണ് ഹൈള് .

ചോ ) ഹൈള് സാധാരണയായി ഒമ്പതാം വയസ്സിൽ തന്നെ ഉണ്ടാകുമോ ? 
ഉ ) 12-15 വയസ്സിന്റെ ഇടയിൽ സാധാരണയായി ഹൈള് ആരംഭിക്കുന്നതാണ് . 
ഇന്ത്യയിൽ 11-17 വയസ്സിനിടയിലും .എന്നാൽ ഉന്നത ജീവിതരീതിയിലുള്ള രാജ്യങ്ങളിൽ ഇതിനെക്കാൾ മുമ്പുതന്നെയും ഹൈളുണ്ടാകാം . ഉഷ്ണ പ്രദേശങ്ങളിൽ ചെറിയ പ്രായത്തിലും ശീത പ്രദേശങ്ങളിൽ ജീവിക്കുന്നവരിൽ വൈകിയുമാണ് ഹൈള് ഉണ്ടാകാറ്. കായികതാര ങ്ങൾ , ശരീരം മെലിഞ്ഞവർ, പോഷകാഹാരക്കുറവുള്ളവർ, തീവമായ മാനസിക സംഘർഷമുള്ളവർ എന്നിവരിൽ ആദ്യത്തെ ഹൈള് വൈകിയുണ്ടാകൽ പതിവാണ്.

ചോ ) ഋതുസ്രാവത്തിന്റെ മുമ്പ് ചില പെൺകുട്ടികളിൽ ജലാംശത്തോടുകൂടിയ മൃദുവായ സ്രവമുണ്ടാകാറുണ്ട് ഇത് രോഗമാണോ ? 
ഉ ) അല്ല , പെൺ കുട്ടികൾ വേഗത്തിൽ ഹൈള്കാരിയാകുന്നതിന്റെ മുൻ സൂചനയാണ് . 

ചോ ) ഹൈള് ഉണ്ടാകൽ പ്രായ പൂർത്തിയാകുന്നതിന്റെ ലക്ഷണമാണോ ? അങ്ങനെയാണെങ്കിൽ പതിനഞ്ച് വയസ്സ് പൂർത്തിയായിട്ടും ഒരു പെണ്ണിനു ഹൈളുണ്ടായില്ലെങ്കിൽ അവളുടെ പ്രായപൂർത്തി എങ്ങനെ സ്ഥിരപ്പെടും ? 

ഉ ) സാധാരണയായി പതിനഞ്ച് വയസ്സ് പൂർത്തിയായാൽ പ്രായപൂർത്തിയായവളാണെന്ന് പരിഗണിക്കും. ഇതിന്ന് ഹൈളുണ്ടാകണമെന്നില്ല. ഹൈളുണ്ടാകൽ പ്രായപൂർത്തി യുടെ ഒരു അടയാളമാണ്.


ചോ) പെണ്ണിനു ഹൈളുണ്ടാകുന്ന ഏറ്റവും കുറഞ്ഞ സമയം? 
ഉ) ഒരു ദിവസം ( 24 മണിക്കൂർ ) ചോ) ഒരു ദിവസം പൂർണ്ണമായി രാത്രിയും പകലും രക്തസാവി മുണ്ടാകണമെന്നുണ്ടോ ? 
ഉ ) ഇല്ല . മറിച്ച് പല ദിവസങ്ങളിൽ പലസമയങ്ങളിൽ പോയ രക്തം 24 മണിക്കൂർ ഉണ്ടായാൽ മതി . 

ചോ) മാസത്തിലൊരിക്കൽ ഹൈളുണ്ടാകുന്ന സാധാരണ ദിവ സമെത്ര? 
ഉ ) സാധാരണ ആറോ ഏഴോ ദിവസം 
ചോ ) ഏറ്റവും കൂടിയ ദിവസങ്ങളെത്ര ? 
ഉ ) പതിനഞ്ച് ദിവസം . സംക്ഷിപ്തമായി പറഞ്ഞാൽ ഒരു ദിവസത്തിൽ കുറയുകയോ പതിനഞ്ച് ദിസത്തെക്കാൾ കൂടുകയോ ചെയ്താൽ അത് ഹൈള് അല്ല . മറിച്ച് രോഗരക്തമായി പരിഗണി ക്കുന്നതാണ്. 

ചോ ) ഒരു പെണ്ണിന് ഹൈള് സാധാരണ ഏഴ് ദിവസം : എന്നാൽ ദിവസം ഇടക്കിടക്ക് ഉണ്ടായാൽ ഇതിന്റെ വിധി എന്ത് ?

ഉ ) ഇടക്കിടക്കുണ്ടാവുന്ന രക്തം . 24 മണിക്കൂറിനെക്കാൾ കുറഞ്ഞാൽ ഹൈളായി പരിഗണിക്കില്ല . ഇടക്കിടക്കുണ്ടാകുന്ന ശുദ്ധി ഹൈളിൽ പെട്ടതാണ് . 

ചോ ) ഒമ്പത് വയസ്സ് പൂർണ്ണമാകാൻ പതിനാറ് ദിവസത്തേക്കാൾ അധികം ഉണ്ടാകുമ്പോൾ രക്തം പുറപ്പെടാൻ തുടങ്ങി പതിനാറ് ദിവസത്തേക്കാൾ കുറഞ്ഞ ദിവസം ഉണ്ടാകുമ്പോൾ രക്തം നിന്നാൽ അതിന്റെ വിധി എന്ത്? 

ഉ ) ആദ്യ ഭാഗം ഹൈള് രക്തമല്ല . അവസാനഭാഗം മേൽ പറഞ്ഞ നിബന്ധന പ്രകാരം മൊത്തം രക്തം ഇരുപത്തിനാല് മണിക്കൂ റിനേക്കാൾ കുറയാതിരിക്കുകയും പതിനഞ്ച് ദിവസത്തിനെ ക്കാൾ കൂടാതിരിക്കുകയും ചെയ്യുക ) ഹൈളായിരിക്കുന്നതാണ് . ( 1-101 മുഗ്നി ) . 
ഇവിടെ ആദ്യഭാഗമെന്നാൽ ഒമ്പത് വയസ്സ് പൂർത്തി യാകാൻ പതിനാറ് ദിവസത്തെക്കാൾ കുറഞ്ഞ ദിവസങ്ങളുള്ള സമയം ഉദാഹരണം : ഒരു പെണ്ണിന് ഒമ്പത് വയസ്സു പൂർത്തിയാകാൻ ഇരുപത് ദിവസം ഉണ്ടാകുമ്പോൾ രക്തസാവമുണ്ടായി പത്ത് ദിവസം പൂർത്തിയായ ശേഷം രക്തം നിന്നാൽ ആദ്യ നാല് ദിവസം കുറച്ച് സമയവും ബാക്കിയുള്ള ആറ് ദിവസവും ഹൈളായി പരിഗണിക്കുന്നതാണ്.

ചോ ) സാധാരണ ഏഴ് ദിവസം ഹയർ ഉണ്ടാകുന്ന പെണ്ണിന് രണ്ടു ദിവസം മാത്രം രക്തം വന്നു, പിന്നെ രക്തം നിൽക്കുകയും ചെയ്താൽ അവൾ സാധാരണ ഏഴ് ദിവസം വരെ കാത്തു നിൽക്കണോ?
ഉ ) കാത്തുനിൽക്കേണ്ടതില്ല . അവൾ ഹൈള് നിന്ന ഉടനെ കുളിച്ച് ശുദ്ധി വരുത്തി നിസ്ക്കാരം പോലുള്ള ആരാധനകൾ നിർവഹിക്കേണ്ടതാണ് . 

ചോ ) ഒരു പ്രഭാതത്തിൽ രക്തം പുറപ്പെടുകയും ഒരു പെണ്ണ് ഹൈളെന്നു വിചാരിച്ചു ളുഹ്റ് , അസറ് നിസ്കാരം ഒഴിവാക്കു കയും പിന്നീട് ഇരുപത്തിനാല് മണിക്കൂർ പൂർത്തിയാകുന്നതിന് മുമ്പ് രക്തം നിന്നു . ഈ പെണ്ണ് ശുദ്ധി വരുത്തി നിസ്കാരം ഖളാഅ് വീട്ടൽ നിർബന്ധമാണോ ? 

ഉ ) കുളിക്കൽ നിർബന്ധമില്ല കാരണം ഉണ്ടായ രക്തം ഹൈള് അല്ല , ഖളാഅ് ആയിപ്പോയ നിസ്കാരം വീട്ടൽ നിർബന്ധമാണ്. ചോ ) രണ്ട് ഹൈളിന്റെ ഇടയിലുള്ള ഏറ്റവും കുറഞ്ഞ ശുദ്ധി എത്ര ? 

ഉ) പതിനഞ്ച് ദിവസം . ഒരു പ്രാവശ്യം ഹൈള് നിന്ന് പിന്നെ പതിനഞ്ച് ദിവസം പൂർത്തിയാകുന്നതിന് മുമ്പ് രക്തം കണ്ടാൽ ഹൈളെന്നു പറയില്ലെങ്കലും ഇസ്തിഹാളത്തിന്റെ വിധികൾ ബാധ കമാകുന്നതാണ്. 

ചോ) ഹൈളിന്റെയും പ്രസവത്തിന്റെയും രക്തം ( നിഫാസ് ) ഇതി നിടയിൽ പതിനഞ്ച് ദിവസത്തിന്റെ ശുദ്ധി അത്യവശ്യമാണോ ? 
ഉ ) ഇല്ല . കാരണം ഗർഭണികൾക്ക് ഹൈളുണ്ടായി നിന്നതിന് ശേഷം ഏത് സമയത്തും നിഫാസ് ( പ്രസവരക്തം ) ഉണ്ടാവാം . മാത്രമല്ല ഹൈളോടൊപ്പം ചിലപ്പോൾ പ്രസവിക്കുന്ന സാധ്യതയും ഉണ്ട് . അതുപോലെ നിഫാസ് നിന്ന് പതിനഞ്ച് ദിവസത്തിനു ള്ളിൽ ഹൈളുണ്ടാകാം . 

ചോ ) ഗർഭധാരണ സമയത്ത് ഹെളുണ്ടാകുമോ ? 
ഉ ) അപൂർവമായി ചിലർക്ക് ഉണ്ടാകാറുണ്ട് . ഈ സന്ദർഭത്തിൽ സ്രവിക്കുന്ന രക്തത്തിന് ഹൈളിന്റെ വിധിയാണുള്ളത് . സാധാരണയായി ഒരു പെണ്ണിന് ഹൈളുണ്ടാകുന്ന സമയത്തിൽ നിന്ന് വ്യത്യസ്തമായി ഗർഭസന്ദർഭം രക്തസ്രാവമുണ്ടായാൽ അതും ഹൈളായി പരിഗണിക്കും . ( 1-411 ശർവാനി ) എന്നാൽ ഇരുപത്ത നാല് മണിക്കുറിനെക്കാൾ കുറയാനും പതിനഞ്ച് ദിവത്തെക്കാ കൂടാനും പാടില്ല എന്ന നിബന്ധനയുണ്ട്.

ചോ) ഹൈള് നിൽക്കൽ ഗർഭത്തിന്റെ ലക്ഷണമാണാ ? 
ഉ ) ചിലർക്ക് മാസമുറ ഇല്ലാതിരിക്കൽ ഗർഭത്തിന്റെ ലക്ഷണമാണെങ്കിലും ഇങ്ങനെയുള്ള എല്ലാ സ്ത്രീകളെയും അങ്ങനെ പരിഗണിക്കുകയില്ല . ചില സ്ത്രീകൾക്ക് അപൂർവമായി ഗർഭ കാലത്തും ഹൈളുണ്ടാകാം . ഈ വിഷയത്തെ ആധുനിക വൈദ്യശാസ്ത്രം വ്യക്തമാക്കിയിട്ടുണ്ട് . 

ചോ ) ഹൈള് എത്ര വയസ്സിനു ശേഷമാണ് പൂർണ്ണമായും നിൽക്കുക ? 

ഉ ) സാധാരണയായി 62 വയസ്സാണ് ഹൈള് നിൽക്കുന്നതിന്റെ സമയം . എന്നാൽ 50-60 ന്റെ ഇടയിലാണെന്ന അഭിപ്രായവും ഉണ്ട് . ചിലപ്പോൾ പെട്ടെന്ന് നിൽക്കണമെന്നില്ല . ഋതുചക്ര ക്രമം തെറ്റി ഒന്നോ അതിൽ കൂടുതലോ വർഷം രക്ത സ്രാവം ഉണ്ടായി നിൽക്കാനും സാധ്യതയുണ്ട് . ഹൈള് നിൽക്കുന്ന കാലത്ത് ചില സ്ത്രീകളിൽ അസാമാന്യ തലവേദന , ഉറക്ക മില്ലായ്മ , ശരീര വേദന , തുടങ്ങിയ കാര്യങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട് . 

ചോ ) പ്രസവാനന്തരം എത്ര ദിവസം കഴിഞ്ഞാണ് ഹൈളുണ്ടാകുക ? 
ഉ ) കുട്ടിയുടെ പരിപാലനം പ്രസവിച്ചവൾ തന്നെ വഹിക്കുകയാണെങ്കിൽ സാധാരണയായി പ്രസവാനന്തരം മൂന്ന് മാസത്തിന് ശേഷം ഹൈള് ആരംഭിക്കുന്നതാണ്. പ്രഥമ പ്രസവാനന്തരം സ്ത്രീകളിൽ ഹൈള് കാലത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകും . ഇത് രോഗം കാരണമല്ല . പ്രകൃതിപരമായ മാറ്റം മാത്രമാണ് . 

ചോ ) പെണ്ണ് ഹജ്ജിന് തയ്യാറാകുമ്പോൾ ദീർഘയാത്രചെയ്ത് മടങ്ങുമ്പോൾ ഭാര്യഭർത്താക്കന്മാരിൽ തീവ്രമായ വികാരമുണ്ടാകുമ്പോൾ ഔഷധം ഉപയോഗിച്ച് ഹൈള് നിയന്ത്രിക്കാൻ പറ്റുമോ ? അങ്ങനെയാണെങ്കിൽ ഹൈളുകൊണ്ട് നിശിദ്ധമായത് ഹലാലാകുമോ ? 
ഉ ) ഇങ്ങനെയുള്ള ആവശ്യങ്ങൾക്കായി ഹൈള് നിർത്താൻ പറ്റും . ഋതുരക്തം നിയന്ത്രിക്കാൻ ഔഷധമുപയോഗിക്കുന്നതിന് നിയമ വിരോധമില്ല. ( 247 : തൽഖീസുൽ മറാം ) 
എന്നാൽ കുറച്ച് ദിവസങ്ങൾക്ക് വേണ്ടി മാത്രമാണെങ്കിലും ഔഷധമു പയോഗിച്ച് ഹൈളിനെ തടയൽ മാരകരോഗങ്ങൾക്ക് കാരണ
മാവാം . ശാശ്വതമായി ഹൈള് നിർത്തുന്നതും മാരകമാണ്. 

ചോ ) അറുപത് ദിവസം പൂർത്തിയാകുന്നതിന് മുമ്പ് പ്രസവരക്തം നിൽക്കുകയും പിന്നെ പതിനഞ്ച് ദിവസം പൂർത്തിയാകുന്നതിന് മുമ്പു രക്തസാവമുണ്ടാകുയും ചെയ്താൽ ഇതിന്റെ വിധി എന്താണ് . ? 
ഉ ) ഈ രക്തം ഹൈളായി പരിഗണിക്കുകയില്ല . കാരണം ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ രണ്ട് പ്രാവശ്യമുണ്ടാകുന്ന രക്ത ത്തിന്റെ ഇടയിൽ പതിനഞ്ച് ദിവസക്കാലം ശുദ്ധിയുണ്ടാവണം. എന്നാൽ മാത്രമേ രണ്ടാം രക്തം ഹൈളായി പരിഗണിക്കുകയുള്ളൂ.

ചോ ) രണ്ട് ഹൈളിന്റെ ഇടയിലുള്ള ശുദ്ധിയുടെ ഏറ്റവും കൂടിയ ദിവസം ? 
ഉ ) ഏറ്റവും കൂടുതൽ ദിവസം എന്നതിന് പരിധിയില്ല . ചിലർക്ക് ഒരു പ്രാവശ്യം ഹൈളുണ്ടായി പിന്നെ ജീവിതത്തിൽ ഒരിക്കലും ഹൈളില്ലാതിരിക്കലും ഉണ്ടാകാം . ചോ ) ഹൈളുണ്ടാകാതിരിക്കൽ സന്താനോൽപാദനത്തിനെ ബാധി ക്കുമോ ? 
ഉ ) ഇല്ല , ഹൈളില്ലാത്തവർക്കും സന്താന ഭാഗ്യമുണ്ടാകാം . നബി ( സ ) യുടെ പ്രിയമകൾ ഫാത്തിമാ ബീവി ഇതിനൊരു മകുടോദാ ഹരണമാണ് . ശാരീരിക ക്ഷമതക്കുറവുണ്ടാകുന്നതിനും കാരണ മാകാം . പതിനാറ് വയസ്സ് പൂർത്തിയായിട്ടും ഹൈളുണ്ടാ യില്ലെങ്കിൽ നല്ല ഗൈനോക്കോളജിസ്റ്റിനെ സമീപിക്കലാണ് നല്ലത് . 

ചോ ) ഹൈളുണ്ടാകാതിരിക്കാൻ കാരണമെന്ത് ? 
ഉ ) ഹോർമോണിന്റെ കുറവ് , ഗർഭപാതവളർച്ചയുടെ കുറവ് , ദീർഗകാല രോഗം ഇങ്ങനെയുള്ളവ ഹൈളില്ലാതിരിക്കാൻ കാര ണമാകാം . 

ചോ ) ജീവതത്തിലൊരിക്കലും ഹൈളുണ്ടാകാത്തവർ ഉണ്ടാകുമോ ?
ഉ ) ഉണ്ടാകാം . കഴിഞ്ഞ കാലത്തും ഉണ്ടായിരുന്നു . ഹസ്റത്ത് ഈസാ നബി ( അ ) ന്റെ ഉമ്മ മറിയം ബീവി ഇതിനു ഉദാഹരണമാണ് . " ഓ മറിയം അല്ലാഹു നിങ്ങളെ തെരെഞ്ഞ ടുക്കുയും ശുദ്ധീകരിക്കുകയും വിശ്വസ്ത്രീകളിൽ ഉന്നതരാക്കി യിട്ടുമുണ്ട് " 
എന്ന ആലു ഇംറാൻ സൂറത്തിലെ നാൽപത്തിരണ്ടാം ആയത്ത് . ഇതിനെ സംബന്ധിച്ചാണെന്ന് പ്രമുഖ പണ്ഡിതന്മാർ വ്യാഖ്യാനി ച്ചുട്ടുണ്ട് . നബി ( സ ) യുടെ പ്രിയ മകൾ ഫാത്തിമാ ബീവി ഇതി നുഹദാഹരണമാണ് . ( ഖത്തീബു ശർബീനി ) കർമശാതപണ്ഡി തനായ ഖാളി അബൂത്വയ്യിബ് ( റ ) വിന്റെ മകൾ ഈ വിഭാഗ ത്തിൽപെടുന്നതാണ് . ( മുഗ്നി 11-109 ) . 

ചോ ) ഹൈള് ഏതെല്ലാം വർണ്ണങ്ങളിൽ ഉണ്ടാകും ? 
2 ) കറുപ്പ് , ചുവപ്പ് , തവിട്ട് , മഞ്ഞ ഇങ്ങനെ പല നിറങ്ങളിലും കണ്ടുവരുന്നതാണ് . രക്തം ഇളം ചൂടുമുണ്ടാകുന്നതാണ് . രക്ത ത്തിന് ദുർഗന്ധമുണ്ടാകുകയും ഇല്ലാതിരിക്കുകയും ചെയ്യാം . സാവധാനത്തിലോ വേഗത്തിലോ കാണാവുന്നതാണ് . ചിലരിൽ പല രീതിയിലാണ് കാണുക . 

ചോ ) ഹൈള് കാലത്ത് കൂടുതൽ രക്തസാവമുണ്ടാകുന്നത് കൊണ്ട് ദഹനശക്തി കുറയുമോ ? 
ഉ ) ഇല്ല , സാധാരണയായി സ്ത്രീകളുടെ ശരീരത്തിൽ അഞ്ച് ലിറ്റർ രക്തമുണ്ട് ഹൈള് ദിവസങ്ങളിലിലെല്ലാം കൂടി പുറത്തു പോവുന്ന രക്തം 60 മില്ലി ലിറ്റർ മാത്രമാണ്. ( അതായത് അരക്കപ്പ് ) മാത്രമല്ല . വിയർപ്പിനെപ്പോലെ തന്നെ ഋതുരക്തം ഒഴിവാക്കേണ്ട . വസ്തുവായതിനാൽ ശരീരത്തിന് യാതൊരു വിധത്തിലുള്ള അശക്തിയും ഉണ്ടാകുന്നതല്ല .

ചോ ) ഋതുരക്തം പുറപ്പെടുന്നതിന്റെ മുമ്പ് മുഖക്കുരു പോലുള്ളവ കാണാറുണ്ട് ഇതിന് പരിഹാരമുണ്ടോ ? 
ഉ ) ഹൈള് സന്ദർഭത്തിൽ ചർമ്മത്തിൽ എണ്ണമയം കൂടുതലു ള്ളതു കൊണ്ടാണ് ഇങ്ങനെയു ണ്ടാകുന്നത് . ഭക്ഷണ നിയന്ത്രിക്കുക , എണ്ണപദാർത്ഥങ്ങളുടെ ഉപയോഗം കുറച്ച് ആരോഗ്യ ത്തിനാവശ്യ മായ ശുദ്ധമാക്കിയ പഴങ്ങൾ , പച്ചക്കറികൾ യഥേഷ്ടം ഉപയോഗിക്കലിനാലും കൂടുതൽ വെള്ളം കുടിക്കുന്നതിനാലും വ്യാഴാമം ചെയ്യലിനാലും കൂടുതൽ പ്രാവശ്യം മുഖം പച്ചവെള്ളത്തിൽ കഴുകലിനാലും ഇത് നിയന്ത്രിക്കാവുന്നത് . 

ചോ ) ഹൈളിന്റെ സമയത്ത് വയറുവേദന , തലവേദന , ഛർദി തുടങ്ങിയവ അപകട ലക്ഷണങ്ങളാണോ ? 
ഉ ) അല്ല , ഹൈള് ആരംഭിക്കുന്നതോടെ രക്തസ്രാവത്തിന്റെയും രക്തത്തിന്റെയും കട്ടികൂടുന്നതാണ് . അതുകൊണ്ടാണ് ഈ രോഗങ്ങൾ ഉണ്ടാകുന്നത് . മാത്രമല്ല ഞരമ്പുകളുടെ വികസനം ,
അജീർണത , മൂത്രമൊഴിക്കാനുള്ള തോന്നൽ , നടുവിന്റെ ഭാരം കൂടൽ വായിൽ തുപ്പുനീര് കൂടൽ , മലബന്ധം ഇങ്ങനെയുള്ള ലക്ഷണങ്ങൾ കാണാവുന്നതാണ് . യൗവ്വനത്തിലേക്ക് കടക്കുന്ന വരിൽ കൂടുതലായി അനുഭവപ്പെടുന്നതാണ് . ഇതൊന്നും രോഗമല്ല . 
തീവ്രമായ വേദന അനുഭവപ്പെടുകയാണെങ്കിൽ സ്ത്രീരോഗ വിദഗ്ദരെ സമീപിക്കലാണ് നല്ലത് . വേദനാ സംഹാരികൾ കഴിക്കുന്നതിന്റെ മുമ്പ് ഡോക്ടറെ കാണിക്കലാണ് ഉത്തമം . 

ചോ ) ഋതുചക്രം സാധാരണയായി ക്രമം തെറ്റി വരാൻ കാരണ മെന്ത് ? ഉ ) ആദ്യത്തെ ഒന്ന് രണ്ട് മാസം ക്രമം തെറ്റിയും കൂടുതൽ രക്തസ്രാവമുണ്ടാകുന്നതും സഹജമാണ് . എന്നാൽ കണ്ണിന്റെ താഴ്ഭാഗത്തും ഉൾഭാഗത്തും നാവിലും ചുണ്ടുകളിലും പൊട്ടലു കൾ കണ്ടാൽ രക്തസഞ്ചാരം ക്രമമില്ലെന്നു മനസ്സിലാക്കി വിദഗ്ധ ഡോക്ടർമാരെ സമീപിക്കേണ്ടതാണ് . ശരിയായ വിശ്രമവും ഈ സമയത്ത് അത്യാവശ്യമാണ് . ചോ ) ഹൈളിന് അൽപം മുമ്പ് ശരീരം തൂക്കം കൂടാൻ കാരമെന്ത് ? 
ഉ ) ഇത് ശരീരത്തിൽ ദ്രവാംശം കൂടുതലുള്ളതുകൊണ്ടാണ് . സ്തനങ്ങൾ മൃതുവാകൽ , നിതംഭം തള്ളിവരൽ എന്നിവ പ്രശ്ന മാക്കേണ്ടതില്ല . 

ചോ ) വിവാഹ ശുഭവേളയിൽ ചില സ്ത്രീകളിൽ ഹൈളുണ്ടാകാറുണ്ട് ഇതിന്റെ കാരണമെന്താണ് ?
ഉ ) കാലാവസ്ഥ , ശരീരത്തിന്റെ പ്രകൃതിപരമായ വളർച്ച ഇങ്ങ നെയുള്ള വ്യത്യാസങ്ങൾ ഉണ്ടാവൽ കൊണ്ട് ഋതുസ്രാവം വേഗത്തിലുണ്ടാകാനും ഇല്ലാതിരിക്കാനും സാധ്യതയുണ്ട് . ഉദാ : ഒരു പ്രത്യേകമായ സാഹചര്യത്തിൽ ജീവിക്കുന്ന പെണ്ണ് മറ്റൊരു പ്രദേശത്തേക്ക് മാറി താമസിച്ചാൽ പെട്ടെന്ന് ഹൈളുണ്ടാകുന്നതാണ് . മാനസിക അസ്വസ്ഥതകളിൽ നിന്ന് സന്തോഷമുണ്ടായ പെണ്ണിന് അല്പം മുമ്പു തന്നെ രക്തസ്രാവമുണ്ടാകുന്നതാണ് . ഉദാ : വിവാഹം , പരീക്ഷയിൽ വിജയം , ജോലി ലഭിക്കുക , വിദേശത്തു നിന്ന് ഭർത്താവ് തിരിച്ചെത്തുക പോലുള്ള സന്തോഷ സന്ദർഭങ്ങളിൽ പെണ്ണിന് നേരത്തെ ഹൈളുണ്ടാകാവുന്നതാണ്. ഇത് രോഗമായി കണക്കാക്കേണ്ടതില്ല.