സമസ്ത പ്രതിഷേധ സംഗമം, മുദ്രാവാക്യങ്ങൾ
സമസ്ത പ്രതിഷേധ സംഗമം
2021 ജൂലൈ 15, വ്യാഴം, 11 AM
➖➖➖➖➖➖➖➖
മുദ്രാവാക്യങ്ങൾ
➖➖➖➖➖➖➖➖
സമസ്ത കോഡിനേഷന്‍ സിന്ദാബാദ്
പ്രതിഷേധ സംഗമം സിന്ദാബാദ്
സമസ്തയെന്ന പ്രസ്ഥാനം
സച്ചരിതരുടെ പ്രസ്ഥാനം
സര്‍ക്കാരിനോട് പറയുന്നു
ശക്തിയായി പറയുന്നു.
അനുമതി നല്‍കൂ ആരാധിക്കാന്‍
അനുവദിക്കൂ ജുമുഅ നടത്താന്‍
കോവിഡ് നമ്മുടെ വരുതിയിലായി
കേരളം മുഴുവന്‍ തെരുവിലിറങ്ങി
ബീവറേജില്‍ ബഹളം കൂടി
ബസ്സില്‍ മുഴുവന്‍ ജനവും കേറി
പള്ളിയില്‍ കേറി നിസ്‌കരിക്കാന്‍
ഇനിയും സമ്മതമില്ലെന്നോ?
വെള്ളിയാഴ്ച ജുമുഅ നടത്താന്‍
ഇനിയും സമയം ആയില്ലെന്നോ
ഉടനടി പള്ളി തുറക്കേണം
ഉടനേ ജുമുഅ നടക്കേണം
തക്ബീര്‍ ധ്വനികള്‍ മുഴങ്ങേണം
പെരുന്നാള്‍ പള്ളിയില്‍ കൂടേണം
സമസ്ത കോഡിനേഷന്‍ സിന്ദാബാദ്
പ്രതിഷേധ സംഗമം സിന്ദാബാദ്
മോസ്‌കില്‍ കയറാന്‍ മാസ്‌കിട്ടോളാം
കൈകള്‍ കഴുകാം അകലം നോക്കാം
കണ്ടെയിന്‍മെന്റില്‍ അകത്തിരിക്കാം
കൊവിഡ് വ്യാപനം ഇല്ലാതാക്കാം
ഇങ്ങനെയൊക്കെ ചെയ്തിട്ടും
ഇത്രയൊക്കെ പാലിച്ചിട്ടും
എന്തേ അനുമതി നല്‍കാത്തേ
എന്തേ മുറവിളി കേള്‍ക്കാത്തേ
വായ തുറക്കു സര്‍ക്കാറേ
കാതു തുറക്കൂ അധികാരികളേ
സമസ്ത കോഡിനേഷന്‍ സിന്ദാബാദ്
പ്രതിഷേധ സംഗമം സിന്ദാബാദ്
നിയമം ഞങ്ങള്‍ പാലിക്കാം
നാടിനെ ഞങ്ങള്‍ മാനിക്കാം
നിയമം നോക്കാന്‍ നിയുക്തരായവര്‍
നാടിന്‍ സ്പന്ദനമറിഞ്ഞില്ലെങ്കില്‍
നീതി നടത്താന്‍ നോക്കീലെങ്കില്‍
നാളെ മറുപടി പറയേണ്ടി വരും .
വിശ്വാസികളുടെ സംയമനം
ദൗര്‍ബല്യമായി കാണരുതേ
ഉടനേ പള്ളി തുറക്കേണം
ഉടനടി ജുമുഅക്കനുമതി വേണം
സമസ്ത കോഡിനേഷന്‍ സിന്ദാബാദ്
പ്രതിഷേധ സംഗമം സിന്ദാബാദ്
Post a Comment