ആ 18 കോടിയിൽ സംഘികളില്ല. മുഹമ്മദ് എന്ന കുട്ടിക്ക് വേണ്ടി 18 കോടി ഫണ്ട് റൈസിംഗ് കണ്ടു സഹിക്കാൻ വയ്യാതെ സംഘമിത്രങ്ങൾ
മുഹമ്മദ് എന്ന പൊന്നുമോന് വേണ്ടി ജാതിമതഭേദമന്യേ മലയാളികൾ ഒറ്റക്കെട്ടായി സഹായഹസ്തം നീട്ടിയപ്പോൾ കുട്ടി ഒരു മുസ്ലീമായതിന്റെ പേരിൽ പതിവുപോലെ സംഘികൾ വർഗീയവിഷം ചീറ്റിത്തുടങ്ങി...
ഒരു കുട്ടിയുടെ പ്രാണരക്ഷാർത്ഥം പ്രാർത്ഥിച്ചും പ്രവർത്തിച്ചും മലയാളികൾ കൈ മെയ് മറന്ന് 24 മണിക്കൂറിനുള്ളിൽ 18 കോടി പിരിച്ചപ്പോൾ വർഗീയ കരിനാഗങ്ങൾ മെല്ലെ തലപൊക്കി.
ഫേസ്ബുക്കിലാണ് ഇവർ വർഗീയ കമന്റുകളുമായി പ്രത്യക്ഷപ്പെട്ടത്.
ചില കമന്റുകൾ ഇങ്ങനെ:
•“ഭാവിയിൽ ആടുമേക്കാൻ പോകില്ല എന്ന വിശ്വാസത്തിൽ എന്റെ വക നൂറ്...”
•“മതം നോക്കി രോഗികൾക്ക് പണം പിരിക്കാൻ ഇറങ്ങുന്ന മാധ്യമങ്ങളുടെ സംസ്ഥാനമാണിത്..”
•“18 കോടി പിരിച്ചത് നല്ലകാര്യം പക്ഷേ ഒരു ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ ആണെങ്കിൽ 18 ലക്ഷം പോലും കിട്ടില്ല”
•“ഒരു മണിക്കൂർ കൊണ്ട് ഹിന്ദു പെൺകുട്ടിയായ അഖില എന്ന കുട്ടിയെ മുസ്ലിം ആക്കാൻ 75 ലക്ഷം പിരിച്ച അവർ ഇത് പിരിക്കുന്നതിൽ ഒരു അതിശയവും ഇല്ല..”
സഹിക്കില്ല സംഘികളെ നിങ്ങൾക്ക്.. നിങ്ങൾക്ക് എപ്പോഴും രാജ്യത്ത് വർഗീയതയും കലാപവും കത്തി നിൽക്കണം..
ഈ നാട് ഇങ്ങനെയാണ് ഇങ്ങനെ ആയതുകൊണ്ട് മാത്രമാണ് ഇത് ദൈവത്തിന്റെ സ്വന്തം നാടായത്.
Post a Comment