ഇനിയും ജുമുഅഃ നടത്താൻ അനുമതി ഇല്ലേ? പ്രതിഷേധ സായാഹ്നം ഇന്ന്, വീടുകളിൽ ചെയ്യേണ്ടത്.!?
കൊവിഡ് വ്യാപനം കുറയുന്നതിനനുസരിച്ച് ഇളവ് അനുവദിക്കുന്നതിൽ ആരാധനാലയങ്ങളെ ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ചും നിയന്ത്രണങ്ങൾക്കു വിധേയമായി ജുമുഅഃ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും നാളെ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കാൻ സുന്നി മഹലിൽ ചേർന്ന സമസ്ത കോഡിനേഷൻ പ്രതിഷേധ സമിതി തീരുമാനിച്ചു.
നിയന്ത്രണങ്ങളില്ലാതെ പൊ തുഗതാഗതം അനുവദിക്കുകയും വെള്ളിയാഴ്ചകളിൽ വ്യാപകമായ ഇളവുകളനുവദിക്കുകയും മ ദ്യഷാപ്പുകൾ മാത്രമല്ല, ജിംനേഷ്യങ്ങൾ പോലും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുകയും ചെയ്തിട്ടും സമ്പൂർണ ശുചിത്വവും കൊവിഡ് പ്രോട്ടോകോളും പാലിക്കാൻ സന്നദ്ധതയും സാഹാപര്യവുമുള്ള പള്ളികളെ
അവഗണിക്കുന്നതിൽ പ്രതിഷേധം കനത്തുവരുന്ന സാഹചര്യത്തിലാണ് കോഡിനേഷന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടി നടത്താൻ തീരു മാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട ജില്ലാ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ വൈകിട്ട് 4.30ന് മലപ്പുറം കുന്നുമ്മലിൽ പ്രതിഷേധ സംഗമം നടക്കും. ജില്ല യിലെ വിശ്വാസികളുടെ മുഴുവൻ വീട്ടുമുറ്റങ്ങളിലും അതേസമയം തന്നെ പ്ലക്കാർഡുയർത്തി
സർക്കാരിനു മുന്നിൽ ആവശ്യം ഉന്നയിക്കും.
Post a Comment