സി.എം വലിയുല്ലാഹി (റ): സമീപകാലത്ത് ഏറ്റവും കൂടുതൽ കറാമത്തുകൾ പ്രകടമാക്കിയ മഹാൻ
അടുത്ത കാലത്ത് കേരളത്തില്‍ ജീവിച്ച ഏറ്റവും പ്രശസ്തനായ ആധ്യാത്മിക ജ്ഞാനികളില്‍ ഒരാളാണ് വലിയുല്ലാഹി മടവൂര്‍ സി.എം. അബൂബക്കര്‍ മുസ്ലിയാര്‍.
അദ്ദേഹം വേര്പിരിഞ്ഞിട്ടു 3 പതിറ്റാണ്ട് പിന്നിടുകയാണ്. കോഴിക്കോട് ജില്ലയിലെ മടവൂരില്‍ സൂഫിയും പണ്ഡിതനുമായിരുന്ന കുഞ്ഞിമാഹിന്‍ കോയ മുസ്ലിയാരുടെയും ആയിഷ ഹജ്ജുമ്മയുടെയും (ശംസുല്‍ ഉലമ ഇ. കെ. അബൂബക്കര്മുസ്ലിയരുടെയും, ഇ.കെ ഹസന്മുസ്ലിയരുടെയും, ഇ.കെ ഉമര്‍ ഹാജി യുടെയും മാതാവിന്റെ സഹോദരി ഹലീമയുടെ മകള്‍ ) മകനായി ഹിജ് റ 1348 റബീഉല്‍ അവ്വല്‍ 12(AD 1928 ) നാണ് ജനനം.
അദ്ദേഹത്തിന്റെ പൂര്വ്വ് പിതാക്കള്‍ നെടിയനാട് നിന്നും മടവൂരിലേക്ക് താമസം മാറിയവരാണ്. പിതാമഹന്‍ കുഞ്ഞിമാഹിന്‍ മുസ്ലിയാര്‍ മടവൂരിലെ ഖാസിയും മുദരിസും ആയിരുന്നു.പണ്ഡിതനും വാഗ്മിയും ആയിരുന്ന പിതാവില്‍ നിന്ന് അബൂബക്കര്‍ മുസ്ലിയ്യര്‍ ആദ്യ അറിവുകള്‍ നേടിയ ശേഷം സ്കൂളില്‍ പ്രാഥമിക പഠനം ആരംഭിച്ചു.
മോങ്ങം അവറാന്‍ മുസ്ലിയാരുടെ കീഴില്‍ ദര്സ് വിദ്യാഭ്യാസം ആരംഭിച്ചു.
തുടര്ന്ന് മടവൂരില്‍ മുദറിസ് ആയി വന്ന മലയമ്മ അബൂബക്കര്‍ മുസ്ലിയാരുടെ അടുത്ത് പഠനം തുടര്ന്നു. പ്രമുഖ പണ്ഡിതനായിരുന്ന കുറ്റിക്കാട്ടൂര്‍ ഇമ്പിച്ചാലി മുസ്ലിയാരുടെ അടുത്ത് മങ്ങാട്ടും ഓതിപഠിച്ചു. തുടര്ന്ന് ഉള്ളാളിലും തളിപ്പറമ്പിലും കൊയിലാണ്ടിയിലും ദര്സില്‍ പഠിച്ചു.
കൊയിലാണ്ടിയില് നിന്നാണ് 1957 ല്‍ വെല്ലൂര്‍ ബാഖിയാതിലേക്ക് പോയത്. പഠന കാലത്ത് തന്നെ സൂക്ഷ്മതയോടെയുള്ള ജീവിതമായിരുന്നു. ചിന്താ ഭാരത്തോടെയുള്ള ജീവിതവും ആരാധന നിര്ഭ്രമായ നിമിഷങ്ങളും.
ബിരുദം നേടിയ ശേഷം തിരിച്ചെത്തിയ അദ്ദേഹം പൂര്വോ പിതാക്കള്‍ നേത്രത്വം നല്കി യിരുന്ന മടവൂര്‍ പള്ളിയില്‍ തന്നെ ദര്സ് ആരംഭിച്ചു. വിദ്യാര്ത്ഥികള്ക്ക് ‘സബ്ഖ്’ കഴിഞ്ഞാല്‍ ഇബാദത്തില്‍ മുഴുകും.
മഹാന്മാരുമായി ബന്ധം പുലര്ത്തും. വൃത്തിയുള്ള വസ്ത്രം ധരിക്കാന്‍ വിദ്യാര്ത്ഥികളെ ഉപദേശിക്കും. ശമ്പളം വാങ്ങിയിരുന്നെന്കിലും അത് അവരുടെ ചിലവിനായി വിനിയോഗിക്കുമായിരുന്നു. തസവ്വുഫിന്റെ വിഷയങ്ങളോട് പ്രത്യേക താല്പര്യം ; സൂക്ഷ്മശാലികളായ വിദ്യാര്ത്ഥികളോട് കൂടുതല്‍ അടുപ്പം.
നല്ലൊരു പ്രഭാഷകനയിരുന്ന അദ്ദേഹം ദര്സുകള്‍ സ്ഥാപിക്കാന്‍, മദ്രസകള്‍ നിർമിക്കാന്‍, പള്ളികള് പരിപാലിക്കാന്‍ അങ്ങിനെ എല്ലാ നല്ല കാര്യങ്ങള്ക്കും അന്ന് വഅള് പറഞ്ഞു പിരിവെടുത്തു. പലയിടത്തും വീടുകള്‍ കയറി പിരിവ് എടുത്തു.
ഇതിനിടയില്‍ 1962 ൽ ഹജ്ജു കര്മതത്തിനു പുറപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. മദീന സന്ദര്ശനവേളയില്‍ നബിയോടുള്ള ഇശ്ഖ് മൂലം റൗളാ ശരീഫിനടുത്ത് വെച്ച് അദ്ദേഹം ബോധരഹിതനായി വീണതായി കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞിട്ടുണ്ട്.
തിരികെ വന്ന ശേഷം ആരാധനകളില്‍ കൂടുതല്‍ മുഴുകി.ഭൌതിക കാര്യങ്ങളില്‍ കൂടുതല്‍ വിരക്തി പ്രകടിപ്പിച്ചു തുടങ്ങി. ആയിടക്ക് മംഗലാപുരം സ്വദേശിയും
നഖ്ശബന്തി ത്വരീഖത്തിന്റെ ശൈഖും ഖുതുബുസ്സ്മാനും സൂഫി വര്യനുമായ മൊയ്തീന്‍ സാഹിബ് കോഴിക്കോട്ട് അദ്ദേഹത്തെ സന്ദര്ശിതക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കീഴിലാണ് സി.എം തന്റെ ആത്മീയ മുന്നേറ്റം പൂര്ത്തിടയാക്കിയത്. അവര്‍ തമ്മിലുള്ള ആത്മീയ ബന്ധം അത്ഭുതകര്മായിരുന്നു. അദ്ദേഹത്തെ ആദ്യമായി കാണാനെത്തിയ സി. എം രണ്ടു ദിവസം അവിടെ താമസിച്ചു, രണ്ടാം ദിവസം കാണാനെതിയപ്പോള്‍ എട്ടു ദിവസവും മൂന്നാം തവണ 29 ദിവസവും നാലാമത് സന്ദര്ശി്ക്കാനെത്തിയപ്പോള്‍ സി.എം. എട്ടു വര്ഷം കഴിഞ്ഞാണ് മടങ്ങിയത്.
സൂഫിസത്തിന്റെ അത്യുന്നത ലോകത്തേക്ക് അദ്ദേഹം പ്രവേശിച്ചു. പിന്നീട് ... ഭക്ഷണമില്ല, വിശ്രമമില്ല, ആരുമായും സംസാരമില്ല. കഠിനമായ ആരാധനകള്‍....എന്നും വര്താനുഷ്ടാനം.....നോമ്പ് തുറക്കാനും അത്താഴത്തിനുമെല്ലാം ഒരു ഈത്തപ്പഴം,രണ്ടു ദിവസം കൂടുമ്പോള്‍ അല്പം ആട്ടിന്പാതല്‍ ,ഇങ്ങിനെ മൂന്നു വര്ഷം തുടർന്നു.
പിന്നെ യാത്രകളുടെ കാലമായിരുന്നു . മൂന്നു വര്ഷതക്കാലം ഇങ്ങിനെ ചുറ്റി സഞ്ചരിച്ചതായി സഹചാരികള്‍ പറയുന്നു. മഹാന്മാരെ സിയാറത്ത് ചെയ്യും, ക്ഷണിച്ചാല്‍ വീടുകളിലേക്ക് വരും, വനങ്ങളില്‍ ജീവിച്ചു കായ്കനികള്‍ ഭക്ഷിക്കും, അക്കാലത്തു അദ്ദേഹത്തെ മൈസൂര്‍ കാടുകളില്‍ കട്ടനകള്ക്കും വന്യ ജീവികള്ക്കുകമിടയില്‍ കണ്ടവരുണ്ട്.
ഇതിനു ശേഷം പത്ത് വര്ഷളത്തോളം കോഴിക്കോട്ടെ മമ്മുട്ടി മൂപ്പന്റെ വീട്ടിലായിരുന്നു താമസം,സന്ദര്ശിഷക്കാനെത്തുന്ന ആയിരക്കണക്കിനു പേര്ക്ക് ആശ്വാസത്തിന്റെ വാക്കുകളും സാന്ത്വനത്തിന്റെ തണലുമായിരുന്നു പിന്നീടുള്ള ജീവിതം,
അസുഖം വേണ്ട, വേദന വേണ്ട ....അത്തരം വാക്കുകള്‍ പ്രതീക്ഷിച്ചു സി. എമ്മിനെ സമീപിക്കാന്‍ ആളുകള്‍ അങ്ങോട്ടോഴുകി.ഇക്കാലത്തിനിടയില്‍ അനേകം അത്ഭുതങ്ങള്‍ ശൈഖുനയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഇതിനിടയില്‍ പലപ്പോഴും പൊതു ജനങ്ങളുമായുള്ള സമ്പര്ക്കം നിര്ത്തും .
സ്ഫുടമായ ഭാഷയിലായിരുന്നു സംസാരം,അറബിയിലാണെങ്കിലും
മലയാളത്തിലാണെങ്കിലും. നേരത്തെ വെല്ലോരില്‍ വെച്ച് ഇംഗ്ളീഷ്, പാര്സിത ,ഉര്ദു് ഭാഷകള്‍ അദ്ദേഹം സ്വായത്തമാക്കിയിരുന്നു.സന്ദര്ഷിക്കുന്നവരോട് നാട്ടിലെ ദീനീ നെത്രത്വത്തിന്റെയും സ്ഥാപനങ്ങളുടെയും വിശേഷങ്ങള്‍ അന്വാഷിക്കും. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ‘ജദ്ബ് ‘(പ്രത്യക്ഷത്തിലുള്ള അബോധാവസ്ഥ)ഉം ‘സഹ്വ് ’(പ്രത്യക്ഷ ബോധത്തോടെയുള്ള അവസ്ഥ)ഉം ഉണ്ടായിരുന്നു.
ജദുബിന്റെ സന്ദര്ഭനങ്ങളില്‍ വാക്കുകള്‍ കൂടുതല്‍ അര്ത്ഥങഗര്ഭമായിരുന്നു.
വലിയുല്ലാഹി സി. എം. അബൂബക്കര്‍ മുസ്ലിയാക്കു പ്രായം 63 ആയി , ആയിടക്ക് തള്ള വിരലിലൊരു മുറിവ് കാണപ്പെട്ടു . ആ വര്ഷം റമസാന്‍ 28 ആയപ്പോഴേക്കും ജനസമ്പര്ക്കം നിര്ത്തി .പിന്നീട് പനി വന്നു.
ചെറിയ പെരുന്നാളിന് ശേഷം അസുഖം അധികമായി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മുറിവ് വ്ര്ത്തിയാക്കാനും മരുന്ന് മാറ്റാനും നിര്ദേയശിച്ചു.അന്ന് രാത്രി റാത്തീപ് ചൊല്ലാനും ആവശ്യപ്പെട്ടു.(1991ഏപ്രില്‍ 11 വെള്ളി ) ഹിജ്റ 1411 ശവ്വാല്‍ നാലിന്സുബഹി ക്കു ശേഷം അദ്ദേഹം സംസാരം നിര്ത്തി.
സമയം 9.15 ഓടെ സി. എം. മരണത്തിന്റെ മറവിലേക്ക് മറഞ്ഞു. വാര്ത്ത പെട്ടന്ന് തന്നെ പരന്നു. കോഴിക്കോട് ഷെയ്ഖു പള്ളിയിലെ ജനാസ നിസ്കാരത്തിനു ശേഷം ,ഉച്ചക്ക് സ്വദേശമായ മടവൂരിലേക്ക് കൊണ്ടുപോയി. അവിടെ പലഘട്ടങ്ങളിലായി നടന്ന ജനാസ നിസ്കരന്ഗ്ലാക്ക് ശേഷം രാത്രി ഒന്പ്തു മണിയോടെ ജനാസ മറവ് ചെയ്തു.
പിതാവ് കുഞ്ഞി മാഹിന്‍ കോയ മുസ്ലിയാരുടെ മഖ്ബറക്കു സമീപത്താണ് അദ്ദേഹത്തിന്റെയും അന്ത്യ വിശ്രമം.
ജീവിത കാല്തെന്ന പോലെ മരണാനന്തരവും ആയിരങ്ങള്ക്കു ആശ്വാസമേകുകയാണ് ശൈഖുന സി. എം.ദിനേന നൂറു കണക്കിനാളുകളാണ് സിയാറത്തിനായി മടവൂര്‍ മഖാമില്‍ എത്തുന്നത്
Also read സി എം മടവൂർ തവസ്സുൽ ബൈത്ത്
Post a Comment