മടവൂർ തവസ്സുൽ ബൈത്ത്
മടവൂർ തവസ്സുൽ ബൈത്ത്
لااله الاالله لااله الاالله
لااله الاالله محمد رسول الله
അലിഫ് ലാമീമിന്റെ പൊരുളിൽ
ദോശിയായ ഞങ്ങളെ …
അലിഫോടടുത്ത ശൈഖുനാന്റെ
കാവലേക് റബ്ബനാ …
لااله الاالله لااله الاالله
لااله الاالله محمد رسول الله
ഭൂമി മീതെ പാപിയായി
വാണീടുന്ന ഞങ്ങളെ …
ശൈഖുനാ മടവൂരിനാലെ
കാവലേക് റബ്ബനാ …
لااله الاالله لااله الاالله
لااله الاالله محمد رسول الله
അനാനീയത്തിനാലെ ദോശം
കരകവിഞ്ഞ ഞങ്ങളെ …
അനുഗ്രഹിക്കും ശൈഖുനാന്റെ
കാവലേക് റബ്ബനാ …
لااله الاالله لااله الاالله
لااله الاالله محمد رسول الله
ളാഹിറും വ ബാത്വിനായ
രോഗമീന്ന് ഞങ്ങളെ …
ശൈഖുനാ മടവൂരിനാലെ
മാറ്റിടണെ റബ്ബനാ …
لااله الاالله لااله الاالله
لااله الاالله محمد رسول الله
ദുനിയാവെന്ന മോഹമാൽ മ
നം കറുത്ത ഞങ്ങളെ …
ശൈഖുനാ മടവൂരിനാലെ
കാവലേക് റബ്ബനാ …
لااله الاالله لااله الاالله
لااله الاالله محمد رسول الله
മരണമെന്ന ശരണക്കേട്
തരണം ചെയ്യും നാളില് …
മന്നവാ ഈ വലിയുള്ളാന്റെ
കാവലേക് റബ്ബനാ …
لااله الاالله لااله الاالله
لااله الاالله محمد رسول الله
ഇടുക്കമേറും ഖബറിൽ ഞങ്ങളെ
അടക്കി മൂളും നാളില് …
ശൈഖുനാ മടവൂരിനാലെ
കാവലേക് റബ്ബനാ …
لااله الاالله لااله الاالله
لااله الاالله محمد رسول الله
അമലുകൾ തൂക്കം പിടിച്ച്
ഹിസാബെടുക്കും നാളില് …
ഹാസിബായ ശൈഖുനാന്റെ
കാവലേക് റബ്ബനാ …
لااله الاالله لااله الاالله
لااله الاالله محمد رسول الله
മാലികുൽ മുൽകായ റബ്ബ്
വിധി പറയും നാളില് …
ഖുതുബുൽ ആലം ശൈഖുനാന്റെ
കാവലേക് റബ്ബനാ …
لااله الاالله لااله الاالله
لااله الاالله محمد رسول الله
മുത്ത് ശൈഖേ ഞങ്ങളെ രക്ഷ
ചെയ്യുവാൻ അപേക്ഷ …
മുല്ല മലർ ഒഴികെ ഞങ്ങൾ
ക്കില്ല ഒരു രക്ഷ …
لااله الاالله لااله الاالله
لااله الاالله محمد رسول الله
Post a Comment