ഫലസ്തീനികളെ സഹായിക്കൽ മുസ്‌ലിംകളുടെ ബാധ്യത, സഊദിക്ക് പരോക്ഷ വിമർശനവുമായി - സയ്യിദ് ഹബീബ് അലി ജിഫ്രി


✒️സയ്യിദ് ഹബീബ് അലി ജിഫ്‌രി
വിവ: അബൂ ത്വാഹിർ ഫൈസി മാനന്തവാടി

പരിശുദ്ധ ഖുദ്സും, പ്രത്യേകിച്ച് മസ്ജിദുൽ അഖ്സയും പുണ്യ പ്രവാചകർ(സ) തങ്ങളുടെ രാപ്രയാണത്തിന് വേദിയൊരുക്കിയ ഭൂമികയും നമ്മുടെ വിശ്വാസപ്രകാരം ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ മൂന്നാമത്തെ സ്ഥലവുമാണ്. 

അത് സംരക്ഷിക്കാനും, സംരക്ഷിക്കുന്നവരെ സംരക്ഷിക്കാനും, ശത്രുക്കളുടെ കയ്യിൽ നിന്ന് മോചിപ്പിക്കാനും അതിന് സംരക്ഷണ കവചമൊരുക്കുന്നവർക്ക് സഹായം ചെയ്യാനും പുണ്യ നബി(സ) കൽപ്പിച്ചിട്ടുണ്ട്. 
അത് ഈ സമുദായത്തിന്റെ ലക്ഷ്യവും നിർബന്ധ ബാധ്യതയുമാണ്.
അല്ലാതെ അത് ഫലസ്തീനികളുടെ മാത്രം ദൗത്യമല്ല.
ചിലർ നമ്മെ വ്രണപ്പെടുമ്പോൾ അതിൽ നിന്നും നാം ഒഴിഞ്ഞു നിൽക്കുന്നു..
ചില സങ്കുചിത അഫിലിയേഷനുകൾ കാരണം അവരെ സഹായിക്കുന്നതിൽ നിന്നും ചിലർ മാറി നിൽക്കുന്നു..

അല്ലാഹുവേ നീ മസ്ജിദുൽ അഖ്സയെ സംരക്ഷിക്കണേ നാഥാ..
അതിന്റെ സംരക്ഷകരെ നീ സഹായിക്കണേ..
സത്യത്തിന് മേൽ അവരുടെ ഹൃദയങ്ങളെ നീ ഒരുമിപ്പിക്കേണമേ..
ഭിന്നതയുടെയും അഭിനിവേശങ്ങളുടെയും ശത്രുതയെ  നീ അവരിൽനിന്നും അകറ്റണേ..
അവരെ സഹായിക്കുക എന്ന നിർബന്ധ ബാധ്യതയെ തൊട്ട് അശ്രദ്ധരായിരിക്കുന്ന സമുദായത്തെ നീ ഉണർത്തണമേ...