പലപ്പോഴായി ബാങ്കിൽ നിക്ഷേപിച്ച പണത്തിന്റെ സകാത്ത്


 ആഴ്ചയില്‍ ഒരുതവണ എന്ന നിലക്ക് ബേങ്കിലോ മറ്റോ സൂക്ഷിക്കാന്‍ തുടങ്ങിയ പണം സകാതിന്റെ സംഖ്യ(595 ഗ്രാം വെള്ളിയുടെ മാര്‍ക്കറ്റ് വില) പൂര്‍ത്തിയാകുന്ന ദിവസം  കണക്കാക്കണം (ഉദാ: റജബ് ഒന്ന് 1426). അടുത്ത ചാന്ദ്രവര്‍ഷം അതേ ദിനം (ഉ ദാ: റജബ് ഒന്ന് 1427) വരുമ്പോള്‍ പ്രസ്തുത സംഖ്യക്ക് മാത്രം സകാത് കൊടുക്കുക. വര്‍ഷം പൂര്‍ത്തിയാകാത്ത സംഖ്യക്ക് കൊടുക്കേണ്ടതില്ല. പിന്നെ വര്‍ഷം പൂര്‍ത്തിയായത് വ്യക്തമായി മനസ്സിലാക്കിയിട്ട് അതിന് സകാത് കൊടുക്കേണ്ടതാണ് (ഉദാ. 1426 റജ ബ് 8ന് നിക്ഷേപിച്ച 1000 രൂപക്ക് 1427 റജബ് 8നും 1426 റജബ് 15ന് നിക്ഷേപിച്ച 500 രൂപക്ക് 1427 റജബ് 15നും, ഈ രീതിയില്‍ തുടര്‍ന്നുള്ള ഒരോ നിക്ഷപങ്ങള്‍ക്കും, സകാത് നല്‍കണം). ഡെപ്പോസിറ്റ് തുക നിസ്വാബ് എത്തിയാല്‍ പിന്നെ കൊല്ലംതോറും സകാത് കൊടുക്കേണ്ടതാണ്. ആ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ സകാത് കൊടുത്താല്‍ മതിയാവുകയില്ല. കാരണം അത് കടമല്ല. കയ്യിരിപ്പ് സ്വത്താണ്. അതിനാല്‍ കടം കയ്യിലണഞ്ഞതിനു ശേഷം സകാത് മതിയെന്ന ഇളവ് ഇവിടെയില്ല.