ഭരണകൂട ഭീകരതയുടെ നെറികെട്ട ചരിത്രത്തിലെ നിരപരാധികളിൽ ഒരു പേര് കൂടി “സിദ്ധീഖ് കാപ്പൻ”..!! - ബഷീർ ഫൈസി ദേശമംഗലം എഴുതുന്നു..
സിദ്ധീഖ് കാപ്പൻ
നിങ്ങളൊരു 'തെറ്റാണ്'..!
രാജഭരണ/
കൊളോണിയലിസ കാലത്തിന്റെ പ്രേതമാണ് 'രാജ്യദ്രോഹം'.
രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെയാണ് അതു പ്രയോഗിക്കേണ്ടത്.
അല്ലാതെ ഭരണകൂട വീഴ്ചകളെ വിളിച്ചു പറയുന്നതും,
അനീതികളെ ചെറുക്കാൻ ശ്രമിക്കുന്നതും രാജ്യദ്രോഹമല്ല.
അങ്ങിനെ കാണാൻ ശ്രമിക്കുന്ന വീര പാണ്ഡ്യ കട്ടബൊമ്മൻമാരാണ് ദൗർഭാഗ്യവശാൽ രാജ്യം ഭരിക്കുന്നത്..!
നമ്മൾ പാബ്ലോ നെരൂദയുടെ സ്വാതന്ത്ര്യമെരിയുന്ന
കവിതകളെ കുറിച്ചു സംസാരിക്കും,
നമ്മൾ മാർട്ടിൻ ലൂഥർക്കിങ്നെ കുറിച്ചു സംസാരിക്കും,
ലാറ്റിനമേരിക്കൻ/
മധ്യ പൗരസ്ത്യ എഴുത്തുകാരുടെ പോരാട്ട കവിതകൾ വാഴ്ത്തും..
ഫലസ്തീനിലെ വിമോചന പോരാട്ടങ്ങളെ
ചേർത്തു പിടിക്കും,
ഇറാസ്ഗുരെയുടെയും
ഖാലിദ് ഉസാനിയുടെയും തീ പിടിപ്പിക്കുന്ന വരികളെ സംസാരിക്കും..
പക്ഷെ,
നമ്മുടെ നാട്ടിൽ
ഒരു സിദ്ധീഖ് കാപ്പൻ
ഒരു മഅദനി
ഒരു ബിനായക് സെൻ
ഇല്ല ഇവർക്ക് വേണ്ടി ഒരക്ഷരം മിണ്ടില്ല.
സോ കോൾഡ് മതേതര പൊതു ബോധത്തിന്റെ സുഖശീതളമായ തോടിനുള്ളിലേക്ക് അവർ മുഖം പൂഴ്ത്തി വെക്കും,
ഒട്ടകപക്ഷികളെ പോലെ..!
ഭരണകൂട ഭീകരതയുടെ നെറികെട്ട ചരിത്രത്തിലെ
നിരപരാധികളുടെ കൂട്ടത്തിൽ ഒരു പേര് കൂടി ചേർത്തിവെച്ചു കഴിഞ്ഞു..
സിദ്ധീഖ് കാപ്പൻ..!!
ഹത്രാസിലെ പെണ്കുട്ടിയുടെ ദാരുണ വാർത്ത കവർ ചെയ്യാൻ പോയി എന്ന കുറ്റം ചുമത്തിയാണ് മാസങ്ങളായി ഒരു പത്രപ്രവർത്തകൻ കൂടിയായിട്ടുള്ള മലയാളി ജയിലിൽ കഴിയുന്നത്..
ഭീകര കുറ്റവാളികളൊടെന്ന പോലെ,
ചങ്ങലയിൽ ബന്ധിച്ചു,
പ്രാഥമിക കർത്തവ്യങ്ങൾ പോലും നിർവഹിക്കാൻ യാചിക്കേണ്ടി വരുന്ന ഒരു
പൗരന്റെ ദുരവസ്ഥ..!
വിവേകത്തിന്റെ മൂന്നാംകണ്ണു ജാഗ്രതയോടെ
തുറന്നു പിടിക്കണം..
ഇരുട്ട് പരക്കുകയാണ്..!
പകൽ വെളിച്ചത്തിൽ കൂടെയുള്ളവർ ഇരുട്ടിൽ
ഫാഷിസത്തെ ഭയന്നു കൂട്ടിൽ ചിറക് മടക്കി ഇരിക്കുന്നു..!!
സിദ്ധീഖ് കാപ്പൻ,
നിങ്ങൾ പലർക്കും ഒരു 'തെറ്റാണ്'.
കാരണം നിങ്ങൾ 'മുസ്ലിം'
എന്ന ശെരിയായത് കൊണ്ടാണ്.
സകല ദ്രോഹ കുറ്റങ്ങളും നിങ്ങളുടെ ചുമലിൽ ചാർത്തി ഇരുട്ടിലടച്ചത്
നിങ്ങളുടെ പേര് മുസ്ലിം ആയത് കൊണ്ടാണ്..!!
ബഹുമാനപ്പെട്ട കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി,
ദയവ് ചെയ്തു വിഷയത്തിൽ ശക്തമായ ഇടപെടൽ അടിയന്തിരമായി
നടത്തണം..!
ശവം തീനിക്കഴുകന്മാർ വട്ടമിടുന്ന ജനധിപത്യ ശവപ്പറമ്പിൽ അവസാനത്തെ കല്ലെങ്കിലും ആഞ്ഞു അറിയുക,
ചിറകൊടിഞ്ഞു വീഴ്ത്തണം ഫാഷിസത്തെ..!
അല്ലാഹുവെ,
അദ്ദേഹത്തിന് മോചനം നൽകേണമേ.ആമീൻ
ബശീർ ഫൈസി ദേശമംഗലം
Post a Comment