ഭർത്താവിനോട് വിവാഹമോചനം തേടരുത്
വിവാഹമോചനം എന്നത് അനുവദനീയമായവയിൽ വെച്ച് അല്ലാഹുﷻവിന് ഏറ്റവും വെറുപ്പുള്ള കാര്യമാണ്...
അന്യരായിരുന്ന രണ്ട് പേർ അംഗീകൃതമാർഗത്തിലൂടെ വിവാഹിതരാവുന്നതോടെ അവർ തമ്മിലുള്ള ബന്ധം സുദൃഢമായിക്കഴിഞ്ഞു.
ജീവിതാവസാനം വരെ ഒന്നിച്ചു കഴിയുമെന്ന കരാറാണ് സത്യത്തിൽ വിവാഹം. ഏത് കാറ്റിലും കോളിലും പതറാതെ, ഉഴലാതെ ആ ദാമ്പത്യനൗക മുന്നോട്ട് തുഴയാൻ രണ്ടു പേരും നന്നായി ശ്രമിക്കണം.
കെട്ടിയും അഴിച്ചും കളിക്കുന്ന കുട്ടിക്കളിയല്ല ദാമ്പത്യം. അതിന് ഊടും ഉറപ്പും ഉണ്ടാവണം. തോന്നുമ്പോൾ പിരിയാവുന്ന പാശ്ചാത്യന്റെ ഫ്രണ്ട്ഷിപ്പ് സംസ്കാരമായി അത് തരംതാഴരുത്. അതിനാൽ തന്നെ ഭർത്താവിന്റെ അടുക്കൽ നിന്ന് സംഭവിക്കുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് എപ്പോഴും 'തന്നെ വിവാഹമോചനം നടത്തണം' എന്ന് ത്വലാഖ് ആവശ്യപ്പെടരുത്.
ചില സ്ത്രീകൾ അങ്ങനെയാണ്. വളരെ ചെറിയ പ്രശ്നങ്ങൾക്കു പോലും ഭർത്താവിനോട് ത്വലാഖ് ആവശ്യപ്പെട്ട് ശല്യം ചെയ്യും. നബി ﷺ പറയുന്നു: 'തക്കതായ കാരണം കൂടാതെ വല്ല സ്ത്രീയും അവളുടെ ഭർത്താവിനോട് വിവാഹമോചനം തേടിയാൽ സ്വർഗത്തിന്റെ സുഗന്ധം അവൾക്ക് ഹറാമാവുന്നതാണ് '
(തുർമുദി)
ഭർത്താവിന്റെ അടുക്കൽ നിന്നുണ്ടാവുന്ന പൊറുക്കാൻ പറ്റാത്ത ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെ ക്ഷമിക്കണം. അതുമൂലം ദാമ്പത്യത്തിൽ വിള്ളൽ വരാതെ സൂക്ഷിക്കാനും അല്ലാഹുﷻവിൽ നിന്ന് അളവറ്റ പ്രതിഫലം ലഭിക്കാനും കാരണമാവും.
ഭർത്താവിന്റെ ദുഷ്ചെയ്തികളിൽ ക്ഷമിച്ച ഭാര്യയ്ക്ക് ഫിർഔനിന്റെ ദുഷ്ചെയ്തികളിൽ ക്ഷമിച്ച ഭാര്യ ആസിയാ ബീവി (റ) യുടെ പ്രതിഫലം ലഭിക്കുമെന്നു വന്നിട്ടുണ്ട്.
Post a Comment