നിയമം പിൻവലിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർക്ക് സമസ്തയുടെ കത്ത്
കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി പള്ളികളിൽ അഞ്ച് പേർക്ക് മാത്രമേ ആരാധനകൾക്ക് അനുമതിയുള്ളൂ എന്ന മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് മത നേതാക്കളുമായി കൂടിയാലോചിക്കാതെ.
ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കത്ത് നൽകി.
പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന പള്ളികളിൽ മറ്റിടങ്ങളിൽ ഇല്ലാത്ത നിയന്ത്രണം കൊണ്ടുവന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് സമസ്ത ഔദ്യോഗികമായി ജില്ലാ കലക്ടർക്ക് കത്ത് കൈമാറിയത്.
പള്ളികൾക്ക് പൊതുവായ ഉത്തരവുകൾ മാത്രം ബാധകമാക്കണം,
അഞ്ചു പേർ മാത്രം എന്ന ഉത്തരവ് മാറ്റം വരുത്തണം, ഇതുവരെ ആരാധനകൾ നിർവഹിച്ചു പോന്നത് പോലെ തുടർന്നും അനുമതി നൽകണം. തുടങ്ങിയ കാര്യങ്ങളാണ് കത്തിൽ ആവശ്യപ്പെട്ടത്.
Post a Comment