പള്ളികളിൽ 5 പേർ: ജീവനുണ്ടായിട്ടു വേണ്ടേ ആരാധന ചെയ്യാൻ? എന്ന ചില അൾട്രാ മുസ്‌ലിംസിന്റെ ചോദ്യം വരുന്നുണ്ട്. അവർക്കുള്ള മറുപടി ഇതാ - എം.ടി അബൂബക്കർ ദാരിമി

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വൻ തിരക്ക്, sslc, പ്ലസ് ടു പരീക്ഷ കേന്ദ്രങ്ങളിൽ അകത്തും പുറത്തും ധാരാളം പേർ, ബസുകളിൽ സീറ്റുകൾ നിറച്ചുമായി അൻപതോളം ആളുകൾ, തെരഞ്ഞെടുപ്പു റാലികളിൽ പതിനായിരങ്ങൾ, അവയിൽ മാസ്കിടാതെയും ഒട്ടിച്ചേർന്നും മന്ത്രിമാരും പൊതുജനങ്ങളും. ഇതൊക്കെ നിർബാധം ഇപ്പോഴും നടക്കുന്നു. എന്നാൽ നാനൂറും അഞ്ഞൂറും അതിലധികവും ഉൾകൊള്ളുന്ന പള്ളികളിൽ അഞ്ചുപേർ മാത്രം എന്നോ? ഇല്ലെങ്കിൽ നടപടിയെടുക്കുമെന്ന ഭീഷണിയും. 

തീരെ യുക്തിചിന്തയും ശാസ്ത്ര ബോധവുമില്ലാത്തവരായിപ്പോയല്ലോ അധികാരിവർഗം? ഇതിനിടെ, ജീവനുണ്ടായിട്ടു വേണ്ടേ ആരാധന ചെയ്യാൻ എന്ന് ഈമാൻ തീരെയില്ലാത്ത ചില അൾട്രാ മുസ്‌ലിംസിന്റെ ചോദ്യം വരുന്നുണ്ട്. അവരോടുള്ള മറുപടി രണ്ടാണ്:-

അല്ലാഹുവിന് ആരാധിക്കാൻ വേണ്ടിയാണ് ഒരു മുസ്‌ലിമിന് ജീവൻ. അത്രയ്ക്കും ജീവൽ പ്രധാനമാണ് വിശ്വാസിക്ക് ഇബാദത്ത്. 
തെരഞ്ഞെടുപ്പ്, പരീക്ഷ, യാത്ര, വാക്‌സിൻ ഇവയ്ക്ക് എന്തേ ജീവനേക്കാൾ പ്രാധാന്യം കൊടുത്തത്? ജീവനുണ്ടായിട്ട് പോരായിരുന്നില്ലേ ഇലക്ഷനും പരീക്ഷയും യാത്രയും മറ്റും മറ്റും? അല്ല, അതൊക്കെ വെരി ഇമ്പോർട്ടന്റ് എന്നാണെങ്കിൽ ഇതും വെരി ഇമ്പോർട്ടന്റാണ്.
MT Aboobacker Darimi