ആദർശത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമസ്ത നേതൃനിരയിലെ ഉപ്പയും മകനും


അല്ലാമാ ഖുതുബി മുഹമ്മദ് മുസ്ലിയാരുടെയും വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാരുടെയും കാലത്ത് പറവണ്ണ മുഹ്യുദ്ധീൻ കുട്ടി മുസ്ലിയാരുടെ ശിഷ്യനായി സംഘടനാ രംഗത്ത് കടന്ന് വന്ന പണ്ഡിതനാണ് ഒ മുഹമ്മദ് കുട്ടി മുസ്ലിയാർ അമ്പലക്കടവ്.ചെറു പ്രായത്തിൽ തന്നെ സുന്നത്ത് ജമാഅത്തിന്റെ ആദർശ പ്രബോധന രംഗത്ത് നിരവധി വേദികളിൽ അല്ലാമാ ഖുതുബി മുഹമ്മദ് മുസ്ലിയാർ,കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ,ശംസുൽ ഉലമ എന്നിവരുടെ കൂടെ വിഷയാവതാരകനായ യുവ പണ്ഡിതനാണ് ഇപ്പോൾ തൊണ്ണൂറ്റി അഞ്ചാം വയസ്സിലും യുവത്വത്തിന്റെ പ്രസരിപ്പോടെ സമസ്ത മുശാവറ യോഗത്തിന് എത്തുന്ന വന്ദ്യ വയോധികനായ മുഹമ്മദ് കുട്ടി മുസ്ലിയാർ...

ഒ മുഹമ്മദ് കുട്ടി മുസ്ലിയാരുടെ ആൺകുട്ടികളിൽ മൂത്തയാളാണ് സുന്നീ യുവതയുടെ ആവേശവും സുന്നി യുവജന സംഘം കാര്യദർശിയുമായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. 
ശംസുൽ ഉലമയുടെയും കണ്ണിയത്ത് ഉസ്താദിന്റെയും കാലത്ത് കെ കെ അബൂബക്കർ ഹസ്റത്ത് അടക്കമുള്ള വലിയ ആലിമീങ്ങളുടെ ശിഷ്യനായി ഫൈസി ബിരുദം കരസ്ഥമാക്കി സുന്നി ആദർശ വേദികളിൽ സജീവമായ ഉസ്താദ് എസ് കെ എസ് എസ് എഫിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്.തിരൂർക്കാട് സുന്നി മുജാഹിദ് ആദർശ സംവാദത്തിൽ നാട്ടിക ഉസ്താദിനോടൊപ്പം വഹാബിസത്തിന്റെ ആ കാലത്തെ പരമാത്മാവായ കെ ഉമർ മൗലവി യെ മുട്ടുകുത്തിച്ച ഉസ്താദ് ഇന്ന് സുന്നീ ആദർശ പടയണിയുടെ സർവ്വസ്വവുമാണ്....

അല്ലാഹു ദീർഘകാലം നമുക്ക് നേതൃത്വം നൽകാൻ ഇരുവർക്കും ആഫിയത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ..

Click here ⤵️