ആരാണ് ശൈഖുനാ അമ്പലക്കടവ് ഹാഫിള് ഒ. കുട്ടി മുസ്ലിയാർ..?

സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ്  ഒ. കുട്ടി മുസ്ലിയാർ വഫാത്തായി.
(ഹമീദ് ഫൈസി അമ്പലക്കടവിന്റെ പിതാവ്)
നല്ല മാസത്തിൽ
നല്ല ദിവസത്തിൽ...

ഒടങ്ങാടൻ മമ്മദ് മൊല്ലയുടെ മകനായി 1928 ൽ മലപ്പുറം ജില്ലയിലെ കാളികാവിനടുത്ത അമ്പലക്കടവിൽ ജനനം.
എടപ്പറ്റ മോയിൻ മുസ്ലിയാരുടെ കീഴിൽ ഓത്തുപള്ളിയിലൂടെയാണ് പ്രാധമിക പഠനം ആരംഭിച്ചത്.
അതിന് ശേഷം പള്ളിശ്ശേരി,തുവ്വൂര്,കാളികാവ് ,കരുവാരക്കുണ്ട് എന്നിവിടങ്ങളിലായി പതിമൂന്ന് വർഷം ദർസ് പഠനം.അരിപ്ര മൊയ്തീൻ ഹാജി,പറവണ്ണ ഉസ്താദ്,കണ്ണിയത്ത് ഉസ്താദ് എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാർ.
കെ ടി മാനു മുസ്ലിയാർ ,കെ കെ അബ്ദുല്ല മുസ്ലിയാർ,ഇബ്നു ഖുതുബി സി എച്ച് അബ്ദുറഹിമാൻ മുസ്ലിയാർ,പറവണ്ണ ഉസ്താദിന്റെ മകൻ മുഹമ്മദ് ഖാസിം എന്നിവരായിരുന്നു കുട്ടി ഉസ്താദിന്റെ പ്രമുഖരായ സഹപാഠികൾ.

അതിന് ശേഷം വാഴയൂരിൽ ദർസ് അധ്യാപനം ആരംഭിച്ചു.ഒരു വർഷം കഴിഞ്ഞപ്പോൾ 1961 ൽ പകരം ഒരു മുദരിസിനെ നിർത്തി കുട്ടി ഉസ്താദ് ദയൂബന്ധ് ദാറുൽ ഉലൂമിലേക്ക് ഉപരിപഠനത്തിനായി തിരിച്ചു.1962 ൽ ഖാസിമി ബിരുദം കരസ്ഥമാക്കി നാട്ടിൽ തിരിച്ചെത്തി.

വാഴയൂർ ദർസ് വിട്ട ശേഷം കോട്ടയം,ഈരാറ്റുപേട്ട,നിലമ്പൂർ,കണ്ണാടിപ്പറമ്പ്,എടയാറ്റൂർ,തുവ്വൂര് എന്നിവിടങ്ങളിലും ഒന്നു രണ്ട് കോളേജുകളിൽ പ്രിൻസിപ്പാളുമായി നീണ്ട അര നൂറ്റാണ്ടിലേറയുള്ള അധ്യാപന ജീവിതം നയിച്ച ഉസ്താദ് ശാരീരിക അസ്വസ്ഥത കൾ കാരണം ഇപ്പോൾ വിശ്രമ ജീവിതം മുന്നോട്ട് നയിക്കുന്നു.

പഠനകാലത്ത് വീടുകളിൽ കുടിയോത്തിന് പോയിരുന്ന ഉസ്താദ് അത് കാരണം ഖുർആൻ മുഴുവൻ ഹിഫ്ള് ആക്കിയ ഹാഫിള് കൂടിയാണ്.

 1961 ൽ വാഴക്കാട് കണ്ണിയത്ത് ഉസ്താദിന്റെ ദർസിൽ ഓതുന്ന സമയത്ത് സമീപ പ്രദേശത്തുള്ള എ പി അഹമ്മദ് കുട്ടി നിസാമി എന്നയാൾ സുന്നി കൾക്കിടയിൽ അഫ്ളലുൽ ഉലമ പാസ്സായവർ കൂടി ഉണ്ടായിരിക്കേണ്ട ആവിശ്യകഥ ഉണർത്തിയപ്പോൾ ഫറൂഖ് റൌളത്തൂൽ ഉലൂമിൽ ചേർന്ന് അഫ്ളലുൽ ഉലമ പാസ്സാകുകയും ചെയ്തു.

അള്ളാഹു സ്വർഗ്ഗത്തിൽ അദ്ദേഹത്തെയും നമ്മെയും ഒരുമിച്ചു കൂട്ടട്ടെ..ആമീൻ

Click here ⤵️